എപ്പോഴും ഞാൻ വെച്ചുവിളമ്പി കൊടുക്കുന്നതാണ് ശ്രീക്കുട്ടന് ഇഷ്ടം, ശ്രീക്കുട്ടൻ സന്തോഷത്തോടെ ഇരിക്കണമെന്നതാണ് ഏറ്റവും വലിയ ആഗ്രഹം: ലേഖ ശ്രീകുമാർ

1484

നിരവധി സൂപ്പർഹിറ്റ് ഗാനങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗായകരിൽ ഒരാളായി മാറിയ കലാകാരനാണ് എംജി ശ്രീകുമാർ. സിനിമാ ഗാനങ്ങളും ആൽബം സോങ്ങുകളും, ഭക്തി ഗാനങ്ങളുമായി നിരവധി ഹിറ്റ് ഗാനങ്ങൾ പാടിയാണ് അദ്ദേഹം എല്ലാവരുടെയും പ്രിയങ്കരനായി മാറിയത്.

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ ശബ്ദത്തിൽ പാടാൻ ഒരു പ്രതത്യേക കഴിവുതന്നെയുള്ള എംജിയുടെ ലാലേട്ടൻ ചിത്രങ്ങൾക്ക് പാടിയ പാട്ടുകളാണ് കരിയറിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ആലാപനത്തിന് പുറമെ സംഗീത സംവിധായകനായും അദ്ദേഹം തിളങ്ങിയിരുന്നു. നിലവിൽ ടെലിവിഷൻ റിയാലിറ്റി ഷോകളുടെ വിധി കർത്താവായും സജീവമാണ് അദ്ദേഹം. അതേസമയം എംജി ശ്രീകുമാറിനൊപ്പം വാർത്തകളിൽ നിറയാറുളള ആളാണ് ഭാര്യ ലേഖ ശ്രീകുമാർ.

Advertisements

ഇരുവരും ഒരുമിച്ചുളള ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. വർഷങ്ങളോളം ലിവിംഗ് ടുഗെദർ ആായിരുന്ന എംജി ശ്രീകുമാറും ലേഖയും 2000ത്തിലാണ് വിവാഹിതരായത്. ഗായകനൊപ്പം മിക്ക സ്റ്റേജ് ഷോകളിലും അവാർഡ് നിശകളിലുമെല്ലാം ലേഖ ശ്രീകുമാർ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നു. യൂടൂബ് ചാനൽ തുടങ്ങിയാണ് സോഷ്യൽ മീഡിയയിലും താരപത്‌നി ആക്ടീവായത്. യൂടൂബ് ചാനൽ തുടങ്ങിയതിന് പിന്നാലെയാണ് ലേഖ ശ്രീകുമാറിനെ കുറിച്ചുളള ചിലരുടെ തെറ്റിദ്ധാരണകൾ മാറിയത്.

ജാഡക്കാരിയാണ്, പത്രാസുക്കാരിയാണ് എന്നൊക്കെയാണ് ചിലർ ലേഖയെ കുറിച്ച് കരുതിവെച്ചത്. എന്നാൽ അതെല്ലാം ലേഖയുടെ യൂടൂബ് വീഡിയോകൾക്ക് ശേഷം മാറി. ഇപ്പോൾ ഇതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ലേഖാ ശ്രീകുമാർ തങ്ങളുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ തുറന്നു പറഞ്ഞതാണ് ശ്രദ്ധേയമാകുന്നത്. തന്റെ ഏറ്റവും വലിയ ആഗ്രഹം ശ്രീക്കുട്ടൻ സന്തോഷത്തോടെ ഇരിക്കണം എന്നുള്ളതാണെന്നും അദ്ദേഹത്തിന് യാതൊരു പ്രയാസവും കൂടാതെ നോക്കുക എന്നതാണ് തന്റെ കടമയെന്നും ലേഖാ ശ്രീകുമാർ പറയുന്നു.

Also Read
ബാല പെട്ടെന്ന് ആളുകളെ വിശ്വസിക്കും, അവരിൽ 90 ശതമാനം ആളുകളും ബാലയെ ച തി ച്ചി ട്ടു ണ്ടാ വും: വെളിപ്പെടുത്തലുമായി എലിസബത്ത്

ലേഖാ ശ്രീകുമാറിന്റെ വാക്കുകൾ ഇങ്ങനെ:

2000ൽ മൂകാംബികയിൽ വച്ചാണ് ഞങ്ങൾ വിവാഹിതരായത്. ഒരുമിച്ചതിനു ശേഷമുള്ള ശ്രീക്കുട്ടന്റെ ആദ്യപിറന്നാൾ തിരുവനന്തപുരത്തു ഞങ്ങളുടെ വീട്ടിൽ തന്നെയായിരുന്നു. വലിയ ആഘോഷങ്ങളൊന്നും ഇല്ലായിരുന്നു. വിവാഹത്തിനുമുൻപ് 14 വർഷക്കാലം ഞങ്ങൾ ഒരുമിച്ചാണ് ജീവിച്ചത്. അപ്പോഴും പിറന്നാൾ ആഘോഷങ്ങൾ വളരെ ലളിതമായി തന്നെയാണ് നടത്തിയിരുന്നത്.

കൂടുതൽ സമയവും യാത്രകളിലായതിനാൽ തന്നെ ഓസ്ട്രേലിയ, ലണ്ടൻ തുടങ്ങി വിവിധ രാജ്യങ്ങളിൽ വച്ച് പലതവണ പിറന്നാളുകൾ ആഘോഷിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. അപ്പോഴൊക്കെ സുഹൃത്തുക്കൾ എല്ലാവരും ചേർന്ന് ശ്രീക്കുട്ടനായി ആഘോഷങ്ങൾ സംഘടിപ്പിക്കുമായിരുന്നു. സുഹൃത്തുക്കൾക്കൊപ്പമുള്ള ആഘോഷത്തിനപ്പുറം ഞാനും ശ്രീക്കുട്ടനും മാത്രം ഒരുമിച്ചു പിറന്നാൾ ആഘോഷിക്കുന്നതാണ് ഞങ്ങൾക്കു രണ്ടുപേർക്കും ഏറ്റവുമധികം ഇഷ്ടമുള്ള കാര്യം.

എപ്പോഴും ഒരുമിച്ചായതുകൊണ്ട് ആഘോഷങ്ങൾ ഇതുവരെ മുടങ്ങിയിട്ടില്ല. അതെല്ലാം ദൈവാനുഗ്രഹമായി കാണുന്നു. ഞങ്ങൾ ഒരുമിച്ചു തുഴയുന്ന തോണി മുന്നോട്ടു നീങ്ങിക്കൊണ്ടേയിരിക്കുകയാണ്. ശ്രീക്കുട്ടന് എപ്പോഴും ഞാൻ വച്ചുവിളമ്പി കൊടുക്കുന്നതാണ് ഇഷ്ടം. പിറന്നാളിനാണെങ്കിലും ചെറിയ രീതിയിൽ എന്തെങ്കിലും തയ്യാറാക്കാൻ ആയിരിക്കും അദ്ദേഹം ആഗ്രഹിക്കുന്നത്. യാതൊരുവിധ നിർബന്ധങ്ങളുമില്ല. പിറന്നാളിന് കേരളത്തിൽ നാട്ടിൽ തന്നെയുണ്ടെങ്കിൽ ഞാൻ ചെറിയ രീതിയിൽ സദ്യ ഒരുക്കാറുണ്ട്.

എന്നും കഴിക്കുന്ന കറികൾ തന്നെയാണ് തയ്യാറാക്കുന്നതെങ്കിലും അതിന് ഒരു പ്രത്യേക മാധുര്യം ഉണ്ടാകും. പാൽപ്പായസം ശ്രീക്കുട്ടൻ ഒരുപാട് ഇഷ്ടമാണ്. അതും ഞാൻ പിറന്നാളിനു വിളമ്പും. പിന്നെ അമ്പലത്തിൽ പോയി വഴിപാടുകൾ കഴിപ്പിക്കും. നാട്ടിലുള്ള സമയങ്ങളിലൊക്കെ ഗുരുവായൂർ ക്ഷേത്രത്തിൽ തുലാഭാരം നടത്താറുണ്ട്. ഇങ്ങനെയൊക്കെയാണ് സാധാരണയായുള്ള പിറന്നാൾ ആഘോഷങ്ങൾ.

പരസ്പരം മനസ്സിലാക്കി ജീവിക്കുന്നുവെന്നതാണ് ഞങ്ങൾ തമ്മിലുള്ള കെമിസ്ട്രി. ഞങ്ങൾ മാത്രമല്ല, എല്ലാ ഭാര്യാ ഭർത്താക്കന്മാരും ഇതാണു പിന്തുടരേണ്ട തെന്നു തോന്നുന്നു. പരസ്പരം മനസ്സിലാക്കി ഈഗോ ഇല്ലാതെ ജീവിച്ചാൽ തന്നെ യാതൊരു പ്രശ്നങ്ങളുമില്ലാതെ ബന്ധം മുന്നോട്ടു പോകും. അതാണ് ഞങ്ങൾ ചെയ്യുന്നത്. സംസാരിക്കാൻ ഇഷ്ടമല്ലാത്ത വിഷയങ്ങൾ ഞങ്ങൾ രണ്ടുപേരും മാറ്റി നിർത്തുകയാണ് പതിവ്. യാതൊരു കാര്യത്തിലും പരസ്പരം നിർബന്ധം പിടിക്കാറുമില്ല.

Also Read
വളരെ ഫ്ളേോപ്പായ ഒരു പെണ്ണ് കാണൽ ചടങ്ങായിരുന്നു ഞങ്ങളുടേത്, പക്ഷേ അതായിരുന്നു ദൈവ നിശ്ചയം ; തന്റെ പെണ്ണുകാണൽ ചടങ്ങിന്റെ ഓർമ്മ പുതുക്കി ഡിംപിൾ റോസ്

ഒരു കാര്യവും പറഞ്ഞ് അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ശ്രീക്കുട്ടൻ എപ്പോഴും സന്തോഷത്തോടെയിരിക്കണം. എങ്കിലല്ലേ അദ്ദേഹത്തിന് ഇനിയും കൂടുതൽ പാട്ടുകൾ പാടാൻ കഴിയൂ. കേട്ടത് മധുരം, കേൾക്കാത്തത് അതിമധുരം എന്നു പറയുന്നതുപോലെ ഇനിയും അദ്ദേഹത്തിന്റെ എത്രയോ മധുരിതമായ ഗാനങ്ങൾ നാം കേൾക്കേണ്ടിയിരിക്കുന്നു.

ലോകമെമ്പാടുമുള്ള മലയാളികൾ അത് ആഗ്രഹിക്കുന്നുണ്ട്. അദ്ദേഹത്തിന് ഒരു പ്രയാസവും ഇല്ലാതെ നോക്കുകയെന്നത് എന്റെ കടമയാണ്. അതിനു ഞാൻ പരമാവധി ശ്രമിക്കാറുണ്ട്. പണ്ടുമുതലേ ശ്രീക്കുട്ടന് മാനേജർ ഇല്ല. അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും ഞാൻ നോക്കാറുണ്ട്. ഭാര്യ എന്ന നിലയിൽ ഞാൻ എന്റെ കടമ പൂർണമായും നിർവഹിക്കുന്നു.

അദ്ദേഹത്തിന്റെ മാനേജർ ആയും പ്രവർത്തിക്കേണ്ടത് ആവശ്യമാണെങ്കിൽ അതും ഞാൻ ചെയ്യും. സമയാസമയത്തു ഭക്ഷണം കഴിക്കുന്നുണ്ടോ, വെള്ളം കുടിക്കുന്നുണ്ടോ തുടങ്ങി ചെറിയ കാര്യങ്ങൾ പോലും കൂടെ നടന്ന് ഓർമിപ്പിച്ച് കൃത്യമായി ഞാൻ ചെയ്യിക്കാറുണ്ടെന്നും ലേഖാ ശ്രീകുമാർ പറയുന്നു.

Advertisement