ബോളിവുഡ് സിനിമയിൽ ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന മുൻനിര നായകൻമാരിൽ ഒരാൾ ആയിരുന്നു നടൻ ബോബി ഡിയോൾ. പിതാവ് ധർമ്മേന്ദ്രയുടെ പാത പിന്തുടർന്ന് സിനിമയിൽ എത്തിയ ബോബി ഡിയോൾ തൊണ്ണൂറുകളിൽ പ്രേക്ഷകരുടെ പ്രിയ നടൻ ആയിരുന്നു.
1995 ൽ പുറത്തിറങ്ങിയ ബർസാത്ത് എന്ന സിനിമയിലൂടെയായിരുന്നു ബോബിയുടെ അരങ്ങേറ്റം. ഈ സിനിമ വൻ വിജയം ആയതോടെ ബോബിയും വലിയ താരമായി മാറുകയായിരുന്നു. ഒരു ബോളിവുഡ് സിനിമ പോലെ വളരെ മനോഹരം ആയിരുന്നു ബോബി ഡിയോളിന്റെ പ്രണയവും വിവാഹവും. ടാനി അഹൂജയെ ആദ്യ കാഴ്ചയിൽ തന്നെ ഇഷ്ടപ്പെട്ട ബോബി ഒരു റസ്റ്റോറന്റിൽ വെച്ചാണ് അപ്രതീക്ഷിതമായി അവരെ കണ്ടുമുട്ടുന്നത്.
അധികം വൈകാതെ പ്രണയത്തിലുമായി. 1996ൽ ബോബിയുടെ 27ാം വയസ്സിൽ ആയിരുന്നു വിവാഹം. ആര്യമാൻ, ധരം എന്നിവരാണ് മക്കൾ. രണ്ടാമത്തെ മകൻ ധരത്തിന് മുത്തച്ഛന്റെ പേരാണ് നൽകിയത്. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇത്രയും ചെറുപ്പത്തിൽ വിവാഹം കഴിക്കുന്നതിന്റെ യഥാർത്ഥ കാരണം ബോബി തുറന്നു പറഞ്ഞിരുന്നു.
മുൻപൊക്കെ തങ്ങളുടെ സിനിമകളുടെ വിജയത്തിന് ആയി നായകൻമാരുടെ വിവാഹക്കാര്യം പുറത്തു പറയാറില്ലായിരുന്നു. പക്ഷെ, ബോബിയുടെ പ്രശ്നം മറ്റൊന്ന് ആയിരുന്നു. അച്ഛൻ ധർമ്മേന്ദ്രയുമായും ജ്യേഷ്ഠൻ സണ്ണി ഡിയോളുമായും വലിയ പ്രായ വ്യത്യാസമുണ്ട്.
ഇക്കാരണത്താൽ അവരുടെ ഒപ്പം ചിലവഴിക്കാൻ ഉള്ള സമയത്തെ കുറിച്ചുള്ള ആശങ്കയാണ് പെട്ടെന്നു വിവാഹം കഴിയ്ക്കാൻ ഉള്ള തീരുമാനത്തിന് പിന്നിലെന്ന് ബോബി ഡിയോൾ പറയുന്നു. സ്വന്തം മക്കളുടെ കാര്യത്തിലും ഈ പ്രായ വ്യത്യാസത്തിന്റെ പ്രശ്നം അനുഭവിക്കാൻ ബോബി ആഗ്രഹിച്ചിരുന്നില്ല.
ഇതിനാലാണ് ഭാര്യ ടാനിയയും ആയുള്ള വിവാഹത്തിന് ശേഷം ഉടൻ തന്നെ കുട്ടികളുണ്ടാകാൻ താൻ ആഗ്രഹിച്ചതെന്ന് ബോബി പറയുന്നു. വളരെ പെട്ടെന്ന് ഒരു കുടുംബം തുടങ്ങാൻ ഞാൻ ആഗ്രഹിച്ചു. എന്റെ കുട്ടികളുള്ളപ്പോൾ എനിക്ക് പ്രായമാകാതിരിക്കാൻ ഞാൻ മോഹിക്കുന്നു.
അവരോടൊപ്പം വളരാൻ അവരുടെ സുഹൃത്താകാൻ ഞാൻ ആഗ്രഹിച്ചു. കാരണം ഞാൻ എന്റെ കുടുംബത്തിലെ ഏറ്റവും ഇളയ ആളാണ്. ഞാനും എന്റെ ജ്യേഷ്ഠനും തമ്മിലുള്ള പ്രായ വ്യത്യാസം വളരെ കുറവാണ്. എന്റെ അച്ഛനും ഞാനും തമ്മിൽ വലിയ പ്രായ വ്യത്യാസമുണ്ട്. എനിക്ക് എന്റെ പിതാവിനോട് അടുത്തിരിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു.
എനിക്ക് അത് നഷ്ടപ്പെടുത്താൻ കഴിയില്ല. അതുപോലെ മക്കളോടൊപ്പവും ഒന്നിച്ചിരിക്കണം എന്നും ബോബി പറയുന്നു.എന്റെ ജീവിതത്തിലെ ഏറ്റവും മോശം ഘട്ടത്തിലൂടെ ഞാൻ കടന്നുപോകുമ്പോൾ എന്റെ കുട്ടികൾ വളരെ ചെറുത് ആയിരുന്നു. അവരുടെ മുത്തച്ഛൻ, അമ്മാവൻ, അമ്മ എന്നിവരെല്ലാം ജോലി ചെയ്യുന്നത് കണ്ടാണ് വളർന്നത്.
പക്ഷേ അവരുടെ അച്ഛനായ ഞാൻ എപ്പോഴും വീട്ടിലുണ്ടായിരുന്നു. ആ സമയം വീടും കുട്ടികളും എന്റെ സംരക്ഷണയിൽ ആയിരുന്നു. അവർ അതിൽ സന്തുഷ്ടരായിരുന്നു, ഞാൻ എപ്പോഴും മക്കൾക്ക് ഒപ്പമായിരുന്നു.അവരോടൊപ്പം ചെലവഴിക്കാൻ എനിക്ക് ധാരാളം സമയം ലഭിച്ചു.
പക്ഷേ മക്കൾ എപ്പോഴും അത്ഭുതപ്പെടും, എന്തിനാണ് പപ്പാ വീട്ടിൽ എന്തുകൊണ്ടാണ് അവൻ ജോലിക്ക് പോകാത്തത് എന്നൊക്കെ എന്നോടു ചോദിക്കുമായിരുന്നു. ബോബി പറയുന്നു. എന്നും വീട്ടിലിരുന്ന് മക്കൾക്ക് ഒരു മോശം മാതൃക ആകാൻ ഞാൻ ശ്രമിച്ചിട്ടില്ല.
എന്നെക്കൊണ്ട് സാധിക്കുന്നത് ഞാൻ ചെയ്യുമായിരുന്നു. എന്തുവന്നാലും തളരരുതെന്നും ജീവിതത്തെ പോസിറ്റീവായി കണ്ട് മുന്നോട്ടു പോകണമെന്നും ഞാൻ എപ്പോഴും കുട്ടികൾക്ക് പറഞ്ഞുകൊടുക്കുമായിരുന്നു. അത് തന്നെയാണ് അവർ പിന്തുടരുന്നത് എന്നും ബോബി ഡിയോൾ വ്യക്തമാക്കുന്നു.