അപ്പ പറഞ്ഞിട്ടാണ് ഗ്ലാമർവേഷം ചെയ്തത്, വീട് വിട്ടിറങ്ങുമ്പോൾ എനിക്ക് 15 വയസായിരുന്നു, അപ്പ ഇപ്പോൾ ഒരു അടഞ്ഞ അധ്യായമാണ്, സഹോദരനെപ്പോലെ സഹായിച്ചത് സുരേഷ് ഗോപി ചേട്ടൻ: മുക്ത പറയുന്നു

21608

ഒരുപിടി മികച്ച ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടേയും മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണി മുക്ത ജോർജ്. ഏതാണ്ട് 22 വർഷത്തിന് ഉള്ളിൽ നിരവധി മലയാളം, തമിഴ്, കന്നട, തെലുങ്ക് സിനിമകളിലും സീരിയലികളിലും എല്ലാം മുക്ത അഭിനയിച്ചിട്ടുണ്ട്. ലാൽ ജോസിന്റെ അച്ഛൻ ഉറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ ആണ് മുക്ത അഭിനയ രംഗത്തേക്ക് എത്തിയത്.

അതേ സമയം ഇന്ന് മലയാളി സ്‌നേഹിക്കുന്ന മുക്തയിലേക്ക് എത്തിപ്പെടാൻ താരത്തിന് താണ്ടേണ്ടി വന്നത് കല്ലും മുള്ളും നിറഞ്ഞ വഴികളായിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് കോതമംഗലം സ്വദേശിനിയായ മുക്ത എൽസ ജോർജിന് ലാൽ ജോസ് ചിത്രം അച്ഛനുറങ്ങാത്ത വീട്ടിൽ അവസരം ലഭിക്കുന്നത്.

Advertisements

ആദ്യ സിനിമയിലെ പ്രകടനത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരം ഇപ്പോൾ കുടുംബ ജീവിതവും വിവാഹ ജീവിതവും ഒരുപോലെ ആസ്വദിക്കുകയാണ്. താരത്തിന്റെ ഏക മകൾ കിയാര അമ്മയുടെ വഴിയെ അഭിനയത്തിലേക്ക് ചുവടുവെച്ചിട്ടുണ്ട്. പദ്മകുമാർ സംവിധാനം ചെയ്ത് തിയേറ്ററിൽ നിറഞ്ഞോടുന്ന പത്താം വളവ് എന്ന സിനിമയിലൂടെയാണ് കിയാര എന്ന കൺമണി ബാലതാരമായി തുടക്കം കുറിച്ചിരിക്കുന്നത്.

കൂടാതെ സുരേഷ് ഗോപി സിനിമ പാപ്പനിലും കിയാര അഭിനയിക്കുന്നുണ്ട്. അഭിനയത്തിൽ സജീവമായിരുന്ന കാലത്ത് അച്ഛൻ ജോർജുമായി ബന്ധപ്പെട്ട് മുക്തയ്ക്കും അമ്മയ്ക്കുമുണ്ടായിരുന്ന പ്രശ്‌നങ്ങൾ അക്കാലത്ത് വാർത്താ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ഇരുപത്തിരണ്ട് വർഷമായി സിനിമയിലും സീരിയലുകളിലും അഭിനയിച്ച് ഇപ്പോഴും ലൈം ലൈറ്റിലുള്ള മുക്ത താൻ അുഭവിച്ച സങ്കടങ്ങളെ കുറിച്ച് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ.

Also Read
ഒരുപാട് വൃത്തികേടുകളിലൂടെ ആണ് കടന്നു വന്നത്, ഇന്ത്യയിലേക്ക് വന്നത് പുതിയൊരു ജീവിതത്തിനാണ്, പലരും ഇപ്പോഴും എന്നെ കാണുന്നത് പോ ൺ നടിയായി: വേദയോടെ സണ്ണി ലിയോൺ

ഫ്‌ളവേഴ്‌സ് ചാനലിലെ ഷോയായ ഒരു കോടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മുക്തയും മകളും. പണ്ടൊക്കെ സിനിമാ ഡയലോഗുകൾ കേട്ട് പഠിച്ച് നടിമാർ പറയുന്നത് പോലെ പറഞ്ഞ് നോക്കുമായിരുന്നു. അന്ന് എന്റെ പ്രകടനം കണ്ട് ചേച്ചിയാണ് സിനിമയിൽ അഭിനയിക്കാൻ പറ്റുമെന്ന് ആദ്യമായി പറഞ്ഞത്.

പിന്നീട് പലപ്പോഴായി കമൽ സാർ അടക്കമുള്ളവർക്ക് ഫോട്ടോകൾ എടുത്ത് അയച്ച് കൊടുക്കുമായിരുന്നു. പിന്നീട് അവയെല്ലാം തിരിച്ച് വരും. അപ്പേന്ാൾ മനസിലാകും അവർക്ക് ഇഷ്ടപ്പെട്ടില്ലെന്ന്. ലാൽ ജോസ് സാറിന്റെ അച്ഛനുറങ്ങാത്ത വീടിന്റെ ഓഡീഷന് പോകുമ്പോൾ എട്ടാം ക്ലാസിൽ പഠിക്കുകയാണ്.

അന്ന് ഞാൻ കരുതിയിരുന്നത് കാണാൻ കുറച്ച് വലിപ്പം തോന്നിക്കുന്ന പെൺകുട്ടികൾക്കാണ് സിനിമയിൽ അവസരം ലഭിക്കുക എന്നാണ്. ആ ധരണയിൽ സാരി ഉടുത്താണ് ഓഡീഷന് പോയത്. പക്ഷെ ലാൽ ജോസ് സാറിന് വേണ്ടത് സ്‌കൂൾ കുട്ടിയെയായിരുന്നു. പിന്നെ ഞങ്ങൾ കോതമംഗലത്ത് നിന്ന് വന്നതല്ലേയെന്ന് കരുതി ലുക്ക് ടെസ്റ്റ് നടത്തുകയും അഭിനയിപ്പിക്കുകയും എല്ലാം ചെയ്തു.

ആദ്യമൊന്നും സാറിന് എന്നിൽ പ്രതീക്ഷയുണ്ടായിരുന്നില്ല. പിന്നെ അഭിനയിച്ച സീൻ കണ്ടപ്പോഴാണ് സാർ സെലക്ട് ചെയ്തത്. അഭിനയിക്കാൻ പോയി ആദ്യത്തെ സീനിൽ തന്നെ എട്ട് ടേക്കുകൾ പോയി. സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് സീരിയലുകൾ ചെയ്തിരുന്നു. ആ ധൈര്യത്തിലാണ് ലാൽ ജോസ് സാറിന്റെ പടത്തിൽ അഭിനയിക്കാൻ പോയത്.

അവിടെ പോയ ശേഷം എനിക്കൊന്നും ശരിയായി ചെയ്യാൻ കഴിയുന്നുണ്ടായിരുന്നില്ല. അവസാനം അദ്ദേഹം എല്ലാവരുടേയും മുമ്പിൽ വെച്ച ദേഷ്യപ്പെട്ടു. അതിന് ശേഷമാണ് ഞാൻ നൂറ് ശതമാനവും നൽകി അഭിനയിച്ച് തുടങ്ങിയത്. അതേ സമയം താമരഭരണിയിൽ അഭിനയിച്ചതിന് വിമർശനങ്ങൾ ഒക്കെ കിട്ടിയിരുന്നു. അന്നൊക്കെ അപ്പയാണ് ഷൂട്ടിന് വന്നത്.

അപ്പ സമ്മതം പറഞ്ഞതിനാലാണ് ഗ്ലാമർ വേഷം ചെയ്യേണ്ടി വന്നത്. അപ്പയ്ക്ക് എന്നോട് സ്‌നേഹം ഉണ്ടായിരുന്നു. അമ്മയോട് അപ്പ കാണിക്കുന്നത് ക്ഷമിക്കാൻ കഴിയാത്തതിനാൽ ആണ് ഞങ്ങൾ ആ വീട് വീട്ട് ഇറങ്ങിയത്. അന്ന് ഒമ്പതിലോ പത്തിലോ മറ്റൊ ആയിരുന്നു ഞാൻ. എന്റെ വാക്ക് വിശ്വസിച്ചാണ് അമ്മയും ചേച്ചിയും എല്ലാം ഉപേക്ഷിച്ച് ഇറങ്ങിയത്.

Also Read
തുടക്ക കാലത്ത് മോഹൻലാൽ ചിത്രങ്ങളിൽ എനിക്ക് അവസരം ലഭിച്ചപ്പോൾ മറ്റു പല നടിമാരും മോഹൻലാലിനെയും എന്നെയും ചേർത്ത് ഗോസിപ്പുകൾ പറഞ്ഞു പരത്തി; നയൻ താര

പിന്നീട് അവരെ സംരക്ഷിക്കുക ചേച്ചിയെ പഠിപ്പിക്കുക, വിവാഹം കഴിപ്പിച്ച് അയക്കുക എന്നിവയെല്ലാം എന്റെ ലക്ഷ്യങ്ങൾ ആയി അതിനായി സിനിമകൾ. അപ്പ അന്നും എനിക്ക് വരുന്ന സിനിമകളും അവസരങ്ങളും മുടക്കാൻ ശ്രമിച്ചിരുന്നു. ആ കഷ്ടപ്പാടുള്ള സമയങ്ങളിൽ സഹോദരനെപ്പോലെ സഹായിച്ചത് സുരേഷ് ഗോപി ചേട്ടനാണ്. അന്നും ഇന്നും അദ്ദേഹത്തോട് ആ സ്‌നേഹവും ബഹുമാനവുമുണ്ട്.

അപ്പയുമായി പിരിഞ്ഞ ശേഷം ഒരുപാട് ബുദ്ധിമുട്ടിയാണ് വളർന്നത്. പക്ഷെ എന്റെ ലക്ഷ്യങ്ങളെല്ലാം ഞാൻ നേടി. ചേച്ചിയെ പഠിപ്പിച്ചു, കെട്ടിച്ചു, അമ്മയെ നന്നായി നോക്കുന്നുണ്ട്, ഞാൻ തന്നെ എന്റെ വിവാഹം ഭംഗിയായി നടത്തി. ഇപ്പോൾ ഒരുപാട് സന്തോഷവും സമാധാനവുമുണ്ടെന്നം മുക്ത വെളിപ്പെടുത്തുന്നു.

Advertisement