മിമിക്രി രംഗത്തു നിന്നെത്തി സിനിമകളിലും മിനിസ്‌ക്രീനിലും സജീവമായിട്ടുള്ള താരമാണ് കൂട്ടിക്കൽ ജയചന്ദ്രൻ. 2001 മുതൽ സിനിമാ ടിവി ലോകത്തുള്ള താരം നിരവധി സിനിമകളിൽ മികച്ച വേഷങ്ങൾ ചെയ്തിട്ടുണ്ട്. നേരത്തെ സൂരയ ടിവിയിൽ കൂട്ടിക്കൽ ജയചന്ദ്രൻ അവതരിപ്പിച്ച കോമഡി ടൈം എന്ന ഫോൺ ഇൻ പ്രോഗ്രാം അക്കാലത്തെ സൂപ്പർഹിറ്റ് പരിപാടിയായിരുന്നു.
നായകനായും സഹനടനായും വില്ലനായും ഒക്കെ തിളങ്ങി നിൽക്കുന്ന രക്ഷാധികാരി ബൈജു ഒപ്പ് എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. അതേ സമയം കഴിഞ്ഞ ദിവസം നടൻ കൂട്ടിക്കൽ ജയചന്ദ്രൻ തന്റെ ഭാര്യ ബസന്തിക്ക് കൊവിഡ് ബാധിച്ചതായി അദ്ദേഹം സോഷ്യൽമീഡിയയിലൂടെ അറിയിച്ചിരുന്നു. ഭാര്യയുടെ അവസ്ഥ അൽപം മോശമാണെന്നും ഭാര്യയ്ക്ക് സ്വയം ശ്വസിക്കാൻ കഴിയുന്നില്ല എന്നുമായിരുന്നു അദ്ദേഹം അറിയിച്ചിരുന്നത്.
ഇപ്പോഴിതാ ഭാര്യയുടെ ആരോഗ്യസ്ഥിതിയിൽ വന്നിരിക്കുന്ന പുരോഗതിയെകുറിച്ച് അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് കൂട്ടിക്കൽ ജയചന്ദ്രൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്നെയാണ് ഇക്കാര്യവും അറിയിച്ചത്.
പൂർണ്ണഭേദം ആയില്ലെങ്കിലും പത്‌നി വിശ്രമത്തിന് വീട്ടിലേക്ക് ഒപ്പം നിൽക്കുന്നവർക്കും, മാധ്യമങ്ങൾക്കും, അകലങ്ങളിൽ ഇരുന്നു മനസ്സ് നൽകിയവർക്കും ഞങ്ങളുടെ ഹൃദയപൂർവ്വ നന്ദി. എല്ലാവരും ഒരുപാട് ശ്രദ്ധിക്കുക, എന്നാണ് ജയചന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
അതേ സമയം കോഴിക്കോട് മൈത്ര ആശുപത്രിയിലായിരുന്നു ബസന്തി ചികിത്സ തേടിയിരുന്നത്. തനിക്കൊപ്പം ആശുപത്രിയിൽ ഹൃദയപൂർവ്വം കൂട്ടുനിൽക്കുന്ന സിപിഎം പ്രവർത്തകർക്കും, രാഷ്ട്രീയത്തിന് അതീതമായി ഒപ്പം നിൽക്കുന്ന പ്രിയ കൂട്ടുകാർക്കും, നന്നായി പരിപാലിക്കുന്ന ആശുപത്രി ജീവനക്കാർക്കും ഒക്കെ ഭാര്യയുടെ രോഗ വിവരം അറിയിച്ച് പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം നന്ദി അറിയിച്ചിരുന്നു.
ഒരുപാട് പേർ അന്വേഷിക്കുന്നു ബസന്തിയുടെ വിശേഷങ്ങൾ ഞങ്ങളുടെ നന്ദി! സ്വയം ശ്വസിക്കാൻ കഴിയുന്നില്ല പ്രകൃതി അതനുവദിക്കും എന്ന പ്രതീക്ഷയോടെ, എന്നാണ് അദ്ദേഹം ഇക്കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നത്.
അതിനുപിന്നാലെയാണിപ്പോൾ ഭാര്യയുടെ ആരോഗ്യ നിലയിലെ പുരോഗതി അദ്ദേഹം അറിയിച്ചിരിക്കുന്നത്. സന്തോഷം തരുന്ന വാർത്തയെന്നും ദൈവത്തിന് നന്ദിയെന്നും കുറിച്ച് നിരവധിപേർ കുറിപ്പിന് താഴെ എത്തിയിട്ടുണ്ട്.