ഒരു പെണ്ണു വീട്ടിൽ അങ്ങനെ ചെയ്താൽ അത് തോൽവി, താനൊക്കെ എന്ത് ജീവികളാടോ: തുറന്നടിച്ച് ശ്രീയാ രമേഷ്

170

ചുരുങ്ങിയ കാലംകൊണ്ട് മലയാളി സിനിമാ ആരാധകർക്ക് ഇടിയിൽ ശ്രദ്ധേയയായ നടിയാണ് ശ്രീയ രമേഷ്. ചെറുതും വലുതുമായ ഒരു പിടി വേഷങ്ങളിലൂടെ താരം മലയാള സിനിമയിൽ ചുവടുറപ്പിക്കുക ആയിരുന്നു.

അതേ സമയം വളരെ അവിചാരിതമായിട്ടാണ് ശ്രീയ രമേഷ് സിനിമയിലെത്തിയത്. മലയാളത്തിന്റെ താരരാജാവ് മോഹൻലാലും ലേഡി സൂപ്പർതാരം മഞ്ജുവാര്യരും പ്രധാന വേഷത്തിലെത്തിയ സത്യൻ അന്തിക്കാടിന്റെ എന്നും എപ്പോഴും എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീയ രമേഷ് സിനിമെത്തിയത്. പിന്നീട് വേട്ട, ഒടിയൻ, ഒപ്പം തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു.

Advertisements

പൃഥ്വിരാജ് ചിത്രം ലൂസിഫറിൽ ശ്രീയ അവതരിപ്പിച്ച ഗോമതി എന്ന കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് താരം. ഇപ്പോഴിതാ തന്റെ മേക്കപ്പിനെ പരിഹസിച്ച ആൾക്ക് ശ്രീയ രമേഷ് നൽകിയ മറുപടിയാണ് വൈറലാകുന്നത്.

പുതിയ കോവിഡ് കേസുകളും ടിപിആറും കുറഞ്ഞെങ്കിലും മരണനിരക്ക് കൂടിക്കൂടി വരുന്നു. ഇപ്പോഴും മറ്റുള്ളവർ പറഞ്ഞും, കാണിച്ചുകൊടുത്തും മാത്രം മാസ്‌ക് ഇടുകയും കൈ കഴുകുകയും ചെയ്യുകയുള്ളൂ എന്നു ശഠിക്കുന്നവർ ബുദ്ധിക്ക് എന്തോ കുഴപ്പമുള്ളവർ ആണെന്ന് തോന്നുന്നു.

അല്ല സുഹൃത്തുക്കളെ? (ഞാൻ വീട്ടിലാണ്, മതിലിനുള്ളിലാണ്, രണ്ടു മീറ്റർ അടുത്ത് ആരുമില്ല), എന്ന അടിക്കുറിപ്പോടെ ശ്രീയ ഷെയർ ചെയ്ത ചിത്രത്തിനു താഴെയാണ് അൽപ്പം പരിഹാസ്യമായ കമന്റുമായി ഒരാൾ എത്തിയത്.

വീടിനുള്ളിൽ ആണേൽ എന്തിനാ ചേച്ചിയേ ഇത്രയും മേക്കപ്പ്? എന്ത് പ്രഹസനം ആണ് ഷാജി, എന്നായിരുന്നു കമന്റ്. ഒരു പെണ്ണു വീട്ടിൽ മേക്കപ്പ് ഇട്ടു ഫോട്ടോ എടുത്താൽ അത് തോൽവി, എന്നാൽ ഒരു ആണ് കളറും അടിച്ച് വീട്ടിൽ ഫോട്ടോ എടുത്താൽ അത് ജയം. താനൊക്കെ എന്ത് ജീവികളാടോ? എന്നായിരുന്നു ശ്രീയയുടെ മറുപടി. ഇതിനോടകം തന്നെ ശ്രീയയടെ മറുപടി ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിച്ചുണ്ട്.

Advertisement