സിബിഐ അഞ്ചാം ഭാഗത്തിൽ ചില കിടിലൻ താരങ്ങളും, പുതിയ സേതുരാമയ്യർ ഇങ്ങനെ ആയിരിക്കും, ബ്ലാക്ക് ഇൻവസ്റ്റിഗേറ്റേഴ്സ് എന്നാവും പേരെന്നും സൂചന

47

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ സിഗ്നേച്ചർ കഥാപാത്രമാണ് സേതു രാമയ്യർ എന്ന സബിഐ ഓഫീസർ. ഇതുവരെ പുറത്തിറങ്ങിയ സിബിഐ സീരിസിന്റെ നാലു ഭാഗങ്ങളിലും മമ്മൂട്ടി ആരാധകരെ വിസ്മയിപ്പിക്കുക ആയിരുന്നു.

ഇപ്പോഴിതാ സിബിഐ സീരിസിന്റെ അഞ്ചാം ഭാഗവും ആരംഭിക്കുകയാണ്. ഒട്ടേറെ കൗതുകങ്ങളാണ് സേതു രാമയ്യർ വീണ്ടും എത്തുമ്പോൾ ആരാധകരെ കാത്തിരിക്കുന്നത്. മലയാളത്തിൽ ഏറ്റവും കൂടുതൽ തുടർ ഭാഗങ്ങളുണ്ടായതയിരുന്നു മമ്മൂട്ടി സേതു രാമയ്യർ എന്ന കഥാപാത്രമായി എത്തിയ സിബിഐ ചിത്രങ്ങൾ.

Advertisements

സിബിഐ സീരിസിന്റെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറിക്കുറിപ്പ് 1988 ൽ ആണ് റിലീസ് ആയത്. മലയാള സിനിമയിലെ അന്നുവരെയുള്ള എല്ലാ കളക്ഷൻ റിക്കാർഡുകളും ഒരു സിബിഐ ഡയറിക്കുറിപ്പ് തകർത്തിരുന്നു. ഈ വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തൊട്ടടുത്ത വർഷം 1989 ൽ ചിത്രത്തിന്റെ രണ്ടാം ഭാഗം ജാഗ്രത എന്ന പേരിൽ പുറത്തിറങ്ങി.

പിന്നീട് 15 വർഷങ്ങൾക്ക് ശേഷമാണ് ചിത്രത്തിന്റെ മൂന്നാം ഭാഗമായ സേതു രാമയ്യർ സിബിഐ എന്ന ചിത്രം 2004 ൽ പുറത്തിറങ്ങിയത്. 2005 ൽ ആണ്. ഈ സീരീസിലെ പുറത്തിറങ്ങിയ ഏറ്റവും ഒടുവിലത്തെ ചിത്രമായ നേരറിയാൻ സിബിഐ റിലീസ് ചെയ്തത്. ഒന്നാം ഭാഗം പോലെ തന്നെ ബാക്കി മൂന്ന് ഭാഗങ്ങളും തകർപ്പൻ വിജയമായിരുന്നു നേടിയത്.

ഇപ്പോഴിതാ 16 വർഷങ്ങൾക്ക് ശേഷം വീണ്ടും സേതു രാമയ്യർ ആരാധകരുടെ മുന്നിലേക്ക് എത്തുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ശേഷം സിബിഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിയ്ക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നു കഴിഞ്ഞു. നീണ്ട ഇടവേളയ് ക്ക് ശേഷം സേതു രാമയ്യർ വീണ്ടും വരുമ്പോൾ വൻ പ്രതീക്ഷയോടെയാണ് ആരാധകരും കാത്തിരിയ്ക്കുന്നത്.

ലോക്ക് ഡൗൺ ഇളവുകൾ കിട്ടി സിനിമകൾ ചിത്രീകരിക്കാവുന്ന അവസ്ഥ വന്നാൽ ചിങ്ങം ഒന്നിന് (2021 ആഗസ്റ്റ് 17) സിബിഐ സീരിസ് അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിയ്ക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു. എറണാകുളത്ത് വച്ചായിരിയ്ക്കും ചിത്രീകരണം. അതേ സമയം എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മറ്റ് പിന്നണി പ്രവർത്തകരെ കുറിച്ചുള്ള അന്തിമ തീരുമാനം ആയിട്ടില്ല.

ഒരാഴ്ചയ്ക്കകം സാങ്കേതിക പ്രവർത്തകർ ആരൊക്കെയാണെന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിടും. ബ്ലാക്ക് ഇൻവസ്റ്റിഗേറ്റേഴ്സ് എന്നാണ് അഞ്ചാം ഭാഗത്തിന് നൽകിയിരിയ്ക്കുന്ന പേര് എന്നാണ് വിവരം.
അതേ സമയം മുകേഷിനും മമ്മൂട്ടിയ്ക്കും പുറമെ പുതിയ സിബിഐ ചിത്രത്തിൽ ആശ ശരത്ത്, സൗബിൻ ഷഹീർ, രൺജി പണിക്കർ, സായ് കുമാർ തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തും.

ഇവരെ കൂടാതെ ഇന്നത്തെ ജനറേഷനിലുള്ള ചില പുതുമുഖ താരങ്ങളുടെ സാന്നിധ്യവും ചിത്രത്തിലുണ്ടാവും. മമ്മൂട്ടി അവതരിപ്പിയ്ക്കുന്ന സേതു രാമയ്യർ എന്ന കഥാപാത്രത്തിന് കാലത്തിന്റേതായതോ അല്ലാത്തതോ ആയ യാതൊരു മാറ്റങ്ങളും ഉണ്ടാവില്ല എന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു. രൂപത്തിലോ ഭാവത്തിലോ, നടപ്പിലോ എടുപ്പിലോ സേതു രാമയ്യർക്ക് യാതൊരു മാറ്റവും ഉണ്ടാവില്ല.

കഴിഞ്ഞ നാല് ഭാഗങ്ങളിലും എങ്ങനെയായിരുന്നോ അങ്ങനെ തന്നെയായിരിയ്ക്കും പുതിയ ചിത്രത്തിലും. സേതു രാമയ്യർക്ക് എന്തെങ്കിലും മാറ്റം വരുത്തിയാൽ ജനങ്ങൾക്ക് അംഗീകരിക്കാനോ ഇഷ്ടപ്പെടാനോ കഴിയില്ല എന്ന് ഞങ്ങൽ കരുതുന്നു എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

Advertisement