ഹിറ്റ് മേക്കർ ലാൽജോസ് മലയാളത്തിന്റെ ജനപ്രിയനടൻ ദിലീപിനെ നായകനാക്കി ഒരുക്കിയ രസികൻ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് തുടക്കം കുറിച്ച താരമാണ് സംവൃത സുനിൽ. രസികന് പിന്നാലെ നിരവധി സിനിമകളിൽ അഭിനയിച്ച സംവൃതയ്ക്ക് ആരാധകരും ഏറെയാണ്.
നായികയായും സഹനടിയായുമൊക്കെ അഭിനയ പ്രാധാന്യമുളള റോളുകൾ അവതരിപ്പിച്ചാണ് നടി സിനിമയിൽ സജീവമായത്. വിവാഹ ശേഷവും സിനിമയിൽ എത്തിയ താരം രണ്ടാം വരവിൽ ബിജു മേനോന്റെ നായികയായാണ് അഭിനയിച്ചത്. ജി പ്രജിത്ത് സംവിധാനം ചെയ്ത സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന ചിത്രത്തിലൂടെ ആയിരുന്നു സംവൃതയുടെ തിരിച്ചുവരവ്.
അതേസമയം വിവാഹ ശേഷം റിയാലിറ്റി ഷോയിൽ വിധികർത്താവായും സംവൃത എത്തിയിരുന്നു.
മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത നായികാ നായകൻ റിയാലിറ്റി ഷോയിലായിരുന്നു ജഡ്ജായി നടി എത്തിയത്. സംവൃതയ്ക്ക് പുറമെ സംവിധായകൻ ലാൽജോസ്, കുഞ്ചാക്കോ ബോബൻ എന്നിവരായിരുന്നു മറ്റ് വിധികർത്താക്കൾ.
സിനിമയിലെത്തും മുൻപ് നഷ്ടപ്പെട്ട രണ്ട് സിനിമകളെ കുറിച്ച് സംവൃത ഒരഭിമുഖത്തിൽ മനസു തുറന്നിരുന്നു. ലാൽജോസ് ചിത്രം രസികനിലൂടെയാണ് അരങ്ങേറ്റമെങ്കിലും അതിന് മുൻപ് രണ്ട് സിനിമകൾ തന്നെ തേടിവന്നിരുന്നുവെന്ന് പറയുകയാണ് സംവൃത. ആ സിനിമകൾ ചെയ്യാൻ കഴിയാതെ പോയതിന്റെ കാരണവും അഭിമുഖത്തിൽ നടി വെളിപ്പെടുത്തി.
രഞ്ജിത്തേട്ടന്റെ നന്ദനം എന്ന സിനിമയിൽ തനിക്ക് ഓഫർ വന്നിരുന്നതായി സംവൃത പറയുന്നു. എന്നാൽ താൻ പത്താം ക്ലാസിലായതിനാൽ വീട്ടുകാർ സമ്മതിച്ചില്ല. അതിന് ശേഷം പുതുമുഖങ്ങളെ വെച്ച് രഞ്ജിത്ത് ചേട്ടൻ ഒരു സിനിമ പ്ലാൻ ചെയ്തിരുന്നു. ആ ചിത്രത്തിൽ ഞാനും ഒരു പ്രധാന വേഷത്തിൽ അഭിനയിക്കാനിരുന്നതാണ്. എന്നാൽ അതും നടക്കാതെ പോയി.
രഞ്ജിത്ത് ചേട്ടൻ തങ്ങളുടെ ഫാമിലി ഫ്രണ്ട് ആണ്. അങ്ങനെയാണ് നന്ദനം എന്ന സിനിമയിൽ എനിക്ക് ഓഫർ വന്നത്. പക്ഷേ ഞാൻ പത്താം ക്ലാസിലായതിനാൽ വീട്ടുകാർ സമ്മതിച്ചില്ല. അതിന് ശേഷം പുതുമുഖങ്ങളെ വെച്ചുളള ഒരു ചിത്രം രഞ്ജിത്ത് ചേട്ടൻ പ്ലാൻ ചെയ്യുകയും അതിൽ ഞാൻ പ്രധാന വേഷം ചെയ്യാനിരുന്നതുമാണ്. അതും നടക്കാതെ പോയെന്നും സംവൃത പറയുന്നു.
രസികൻ എന്ന സിനിമയ്ക്ക് വേണ്ടി ലാൽജോസ് സാർ എന്നെ കാണാൻ വരുമ്പോൾ എനിക്ക് സിനിമയിൽ അഭിനയിക്കണമെന്ന മോഹമേ ഉണ്ടായിരുന്നില്ലെന്നും സംവൃത പറയുന്നു. അതിന് മുൻപെ വന്ന രണ്ട് സിനിമകൾ എനിക്ക് ചെയ്യാൻ കഴിയാതെ പോയത് തന്നെയായിരുന്നു കാരണം.