അതുമായി ബന്ധപ്പെട്ട് അന്വേഷണങ്ങൾ വന്നു, പലരുടെയും സംശയങ്ങൾക്ക് മറുപടിയുമായി അമ്പിളി ദേവി

221

മലയാളികളുടെ പ്രീയപ്പെട്ട സിനിമാ സീരിയൽ താരമാണ് നടി അമ്പിളി ദേവി. കലോലൽസവ വേദിയിൽ നിന്നും സിനിമയിലെത്തിയ അമ്പിളി മികച്ച ഒരു നർത്തകികൂടിയാണ്. സംസ്ഥാന സ്‌കൂൾ കലോൽസവത്തിൽ കലാതിലക പട്ടം ചൂടിയിട്ടുള്ള അമ്പിളി ദേവി നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു.

സിനിമയ്ക്ക് ഒപ്പം തന്നെ സീരിയലുകളിലും സൂപ്പർനായിക ആയിരുന്നു അമ്പിളി ദേവി. മിനിസ്‌ക്രീൻ രംഗത്താണ് നടി കൂടുതൽ തിളങ്ങിയത്. നായികയായും സഹനടിയായുമെല്ലാം അമ്പിളി ദേവി പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരുന്നു. സോഷ്യൽ മീഡിയയിലും ആക്ടീവാകാറുളള താരം മക്കൾക്കൊപ്പമുളള ചിത്രങ്ങൾ പങ്കുവെച്ചും എത്താറുണ്ട്.

Advertisements

ബാലതാരമായിട്ടായിരുന്നു അമ്പിളി ദേവി കരിയർ ആരംഭിച്ചത്. പിന്നീട് നായികാ വേഷങ്ങളിലും തിളങ്ങിയിരുന്നു താരം. മികച്ച അഭിനേത്രിയും നർത്തകിയും ആണെങ്കിലും ജീവിതത്തിൽ നിരവധി വിവാദങ്ങളിലൂടെയാണ് നടി കടന്നു പോകുന്നത്. ആദ്യ വിവാഹ ബന്ധം വേർപെടുത്തിയ അമ്പിളി സിനിമ സീരിയൽ താരമായ ആദിത്യനെ വിവാഹം കഴിച്ചെങ്കിലും ആ ബന്ധവും തകർന്നിരിക്കുകയാണ് ഇപ്പോൾ.

കഴിഞ്ഞ കുറേ ദിവസങ്ങളുമായി ആദിത്യനെ ചുറ്റിപറ്റിയുള്ള വിഷയങ്ങളുടെ നടുവിലായിരുന്നു അമ്പിളി ദേവി. വലിയ വിവാദങ്ങൾക്കും പ്രതിസന്ധികൾക്കുമൊടുവിൽ ജീവിതം വീണ്ടും തിരിച്ചുപിടിക്കുകയാണ് നടി അമ്പിളി ദേവി ഇപ്പോൾ. വിഷമഘട്ടത്തെ അതിജീവിച്ച് തളരാതെ മുന്നേറുകയാണ് താരം.

അഭിനയത്തിനൊപ്പം തന്നെ അമ്പിളി ദേവി തന്റെ നൃത്ത വിദ്യാലയവും മുന്നോട്ടു കൊണ്ടുപോയിരുന്നു. നൃത്ത്യോദയ എന്നാണ് അമ്പിളിയുടെ നൃത്ത വിദ്യാലയത്തിന്റെ പേര്. നിരവധി പേരാണ് നടിക്ക് കീഴിൽ നൃത്തം അഭ്യസിച്ചത്. വീടിന് മുകളിലായുളള നൃത്ത വിദ്യാലയം മുൻപ് പല വീഡിയോകളിലൂടെ അമ്പിളി ദേവി കാണിച്ചുതന്നിട്ടുണ്ട്.

അതേസമയം കോവിഡ് സാഹചര്യത്തിൽ ഡാൻസ് ക്ലാസ് ഓൺലൈൻ ആയി ആരംഭിച്ച കാര്യം സോഷ്യൽ മീഡിയയിലൂടെ നടി അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫേസ്ബുക്കിൽ പങ്കുവെച്ച പുതിയ വീഡിയോയിലൂടെ പലരുടെയും സംശയങ്ങൾക്ക് മറുപടിയുമായി അമ്പിളി ദേവി എത്തിയിരിക്കുകയാണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നൃത്ത്യോദയയുടെ പേരിൽ ഡാൻസ് ക്ലാസുമായി ബന്ധപ്പെട്ട് അന്വേഷണങ്ങൾ വന്നിട്ടുണ്ടായിരുന്നു. അതുകൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ പോസ്റ്റ് ചെയ്യുന്നത്. നിലവിലെ കോവിഡ് സാഹചര്യത്തിൽ നമുക്ക് ഓൺലൈൻ ക്ലാസ് മാത്രമാണ് സാധ്യമായിട്ടുളളത്.

അതുകൊണ്ട് ഡാൻസ് ക്ലാസ് ഓൺലൈൻ ആയി ആരംഭിച്ചിട്ടുണ്ട്. ക്ലാസിൽ ജോയിൻ ചെയ്യാൻ താൽപര്യമുളളവർ അറിയിക്കുക. സ്റ്റേ ഹോം സ്റ്റേ സേഫ് എന്നാണ് നടി തന്റെ പുതിയ വീഡിയോയിൽ പറയുന്നത്. അമ്പിളിയുടെ വീഡിയോയ്ക്ക് പിന്നാലെ നിരവധി പേരാണ് നടിക്ക് ആശംസകൾ അറിയിച്ച് എത്തിയത്.

Advertisement