ജീവിതത്തിൽ നോ എന്ന് താൻ ആരോടും പറയാറില്ല, അതാണ് തന്റെ ജീവിതം തകരാനുള്ള കാരണവും: വെളിപ്പെടുത്തലുമായി മേഘ്ന വിൻസെന്റ്

267

മിനി സ്‌ക്രീനിലൂടെ എത്തി മലയാളികളുടെ മനം കവർന്ന നടിയാണ് മേഘ്‌ന വിൻസെന്റ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സൂപ്പർഹിറ്റ് പരമ്പരയായ ചന്ദനമഴ എന്ന സീരിയലിലൂടെയാണ് നടി
മലയാളി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയത്.

അതേ സമയം മേഘ്‌ന വിൻസന്റെ എന്ന പേരിനേക്കാളിം അമൃത എന്ന പേര് പറഞ്ഞാൽ ആയിരിക്കും മലയാളികൾക്ക് പെട്ടെന്ന് താരത്തെ മനസ്സിലാവുക. ചന്ദനമഴയിലെ കേന്ദ്ര കഥാപാത്രം ആയ അമൃതയെ ആയിരുന്നു താരം അവതരിപ്പിച്ചത്. ദൈവം തന്ത വീട് എന്ന തമിഴ് പരമ്പരയുടെ മലയാളം പതിപ്പായിരുന്നു ചന്ദനമഴ.

Advertisements

Also Read
മരത്തിൽ നിന്ന് വീണ് കിടപ്പിലായപ്പോൾ പിഞ്ചു മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഭാര്യപോയി, അച്ഛനെ കൈയ്യിലെടുത്ത് പൊന്നുപോലെ നോക്കി മകൾ, വിസ്മയക്ക് കൈയ്യടിച്ച് മുഖ്യമന്ത്രിയും

വിവഹത്തോടെ താരം സീരിയലിൽ നിന്നും അവധിയെടുത്തിരുന്നെങ്കിലും വിവാഹ മോചനം നേടിയ നടി വീണ്ടും സീരിയൽ രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ. പ്രശസ്ത സിനിമാ സീരിയൽ താരമായിരുന്ന ഡിംപിൾ റോസിന്റെ സഹോദരൻ ഡോൺ ടോണിയെ ആണ് മേഘ്‌ന വിവാഹം ചെയ്തിരുന്നത്.

സോഷ്യൽ മീഡിയ ഘോഷിച്ച വിവാഹവും വിവഹ മോചനവുമായിരുന്നു ഇവരുടേത്. ഇപ്പോഴിതാ തന്റെ വിവാഹബന്ധം അവസാനിപ്പിക്കാനുള്ള കാരണത്തെപ്പറ്റി തുറന്നു പറയുകയാണ് മേഘ്‌ന. തന്റെ ജീവിതത്തിൽ നോ എന്ന് താൻ ആരോടും പറയാറില്ല. അതാണ് തന്റെ ജീവിതം തകരാനുള്ള കാരണം എന്നാണ് മേഘ്‌ന പറയുന്നത്.

എങ്ങനെ ജീവിക്കണമെന്നും എന്തൊക്കെ ചെയ്യണം എന്നു തീരുമാനിക്കേണ്ടത് നമ്മളാണ്. ജീവിതം ഒരു മഴവില്ല് പോലെ ആവണോ അതോ ബ്ലാക്ക് ആൻഡ് വൈറ്റ് പോലെ ആയിരിക്കണോ എന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്.

Also Read
ഭർത്താവിന്റെ വീട്ടുകാർക്ക് ഇഷ്ടമാവില്ല എന്നുകരുതി അഭിനയം നിർത്തി, പക്ഷേ ഭർത്താവ് പറഞ്ഞത് മറ്റൊന്ന്, ചിത്ര വിടവാങ്ങുമ്പോൾ വൈറലായി പഴയ വെളിപ്പെടുത്തൽ

ജീവിതം നിറമാർന്ന രീതിയിൽ ആവാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ. ഉയരങ്ങൾ ആഗ്രഹിക്കണം നമ്മൾ. മോശം കാര്യങ്ങൾ വരുമ്പോൾ അതോർത്തു വീട്ടിൽ ഇരിക്കാതെ പാഠമായി സ്വീകരിക്കണം എന്നും താര പറയുന്നു.

അതേ സമയം സീരിയൽ രംഗത്തേക്ക് തിരികെയെത്തിയ താരം മിസ്റ്റർ ഹിറ്റ്‌ലർ എന്ന പരമ്പരയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് ഇപ്പോൾ. സീ കേരളയിൽ സംപ്രേഷണെ ചെയ്യുന്ന ഈ പരമ്പരയിൽ ഷാനവാസ് ഷാനു ആണ് നായകനായി എത്തുന്നത്. ഇതിനോടകം തന്നെ ഈ പരമ്പര ഏറ്റെടുത്ത് കഴിഞ്ഞു പ്രേക്ഷകർ.

Advertisement