എപ്പോഴും ലാലേട്ടൻ കൂടെയുണ്ടെന്ന ചിന്ത മനസ്സിലുണ്ടായിരുന്നു, ആരോടും തല്ലിനും വഴക്കിനുമൊന്നും താനില്ല: മനസ്സു തുറന്ന് അഞ്ജലി നായർ

859

വളരെ കുറഞ്ഞ സമയം കൊണ്ടു തന്നെ മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടിയാണ് അഞ്ജലി നായർ. നായികയായിട്ടല്ലെങ്കിലും ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ അഞ്ജലി നായർ കയറികൂടുകയായിരുന്നു.

താരരാജാവ് മോഹൻലാൽ നായകനായ വൈശാഖിന്റെ പുലിമുരുകൻ എന്ന മലയാളത്തിലെ ആദ്യ 100 കടിക്ലബ്ബ് സിനിമയിൽ ലാലേട്ടന്റെ അമ്മയായി വേഷമിട്ടപ്പോൾ തന്നെ അഞ്ജലി ആരാധകർക്ക് പ്രിയങ്കരിയായി മാറിയിരുന്നു. അടുത്തിടെ തരാരാജാവിന്റെ തന്നെ ദൃശ്യം 2 എന്ന സിനിമയിൽ എത്തിയതോടെ അഞ്ജലി ഏറെ ശ്രദ്ദിക്കപ്പെടുകയായിരുന്നു.

Advertisements

ഇപ്പോഴിതാ താൻ ദൃശ്യം 2 ചെയ്യുമ്പോൾ ലാലേട്ടൻ കൂടെയുണ്ടെന്ന ചിന്ത എപ്പോഴും മനസിൽ ഉണ്ടായിരുന്നെന്നും അദ്ദേഹം തന്റെ അഭിനയം ഒബ്സർവ് ചെയ്യുന്നുണ്ടോയെന്നൊക്കെ എപ്പോഴും ശ്രദ്ധിച്ചിരുന്നെന്നും തുറന്നു പറയുകയാണ് അഞ്ജലി നായർ.

അഞ്ജലി നായരുടെ വാക്കുകൾ ഇങ്ങനെ:

ലാലേട്ടനെ പോലെയൊരു ലെജൻഡ്, അദ്ദേഹത്തിനൊപ്പം ദൃശ്യത്തിലൊരു റോൾ, തീർച്ചയായും ആവേശത്തിലായിരുന്നു ഞാൻ. സരിതയെന്ന വീട്ടമ്മയുടെ വേഷം വലിയ ബുദ്ധിമുട്ടൊന്നും തോന്നിയില്ല.
ലാലേട്ടൻ കൂടെയുണ്ടെന്ന ചിന്ത എപ്പോഴും മനസ്സിലുണ്ടായിരുന്നു. അദ്ദേഹം എന്റെ അഭിനയം ഒബ്സർവ് ചെയ്യുന്നുണ്ടോയെന്നൊക്കെ എപ്പോഴും ശ്രദ്ധിച്ചിരുന്നു.

ലാലേട്ടന്റെ സഹോദരിയായും അമ്മയായും അഭിനയിച്ചിട്ടുണ്ട്. ലൈല ഓ ലൈല, ഒപ്പം, പുലിമുരുകൻ. പുലിമുരുകനിൽ പക്ഷേ, കോംബിനേഷൻ സീനുണ്ടായിരുന്നില്ല. അദ്ദേഹം വളരെ സ്നേഹത്തോടെയാണ് സെറ്റിലൊക്കെ ഇടപെടുന്നത്. ലാലേട്ടനൊഴികെ സിനിമയിലെ ട്വിസ്റ്റും ടേണും പലർക്കും അറിയില്ലായിരുന്നു.

അഭിനയിക്കുമ്പോഴൊക്കെ, ഇങ്ങനെ ചെയ്തോളൂ എന്ന് മാത്രം പറഞ്ഞുതരും. ഓപ്പോസിറ്റ് നടക്കുന്നത് എന്താണെന്ന് ധാരണയില്ലായിരുന്നു എന്നും അഞ്ജലി പറയുന്നു. അതേ സമയം ദൃശ്യം സിനിമ ഇറങ്ങിയപ്പോൾ തൊട്ട് ട്രോളുകളുടെ ബഹളമായിരുന്നെന്നും നെഗറ്റീവും പോസിറ്റീവുമായി ഒരുപാട് ട്രോളുകൾ വന്നെന്നും അഞ്ജലി പറുന്നു.

ലാലേട്ടനെ ചതിച്ചവൾ, എന്നിട്ടെന്തായി. അങ്ങനെ പലതരത്തിൽ ട്രോളുകൾ വന്നു. കഥാപാത്രം ജനങ്ങളിലെത്തിയതുകൊണ്ടല്ലേ അതിനെ ട്രോളുന്നത്. അതുകൊണ്ട് ഹാപ്പിയാണ് ഞാൻ. പക്ഷേ, വ്യക്തി ജീവിതത്തെ കുറിച്ചുള്ള ചില പരാമർശങ്ങളും ഇതിലുണ്ടായിട്ടുണ്ട്.

അവയ്ക്കൊക്കെ അഡ്മിനെ തേടി പിടിച്ച് ഞാൻ സൗമ്യമായി മറുപടി നൽകിയിട്ടുണ്ട്. അഞ്ചുവർഷമായി ഞാൻ വിവാഹബന്ധം വേർപിരിഞ്ഞിട്ട്. അച്ഛനും അമ്മയും മകളുമടങ്ങുന്നതാണ് കുടുംബം. ഇപ്പോഴും കാര്യങ്ങളറിയാതെ വ്യക്തിപരമായ വിഷയങ്ങളിൽ ട്രോളുന്നത് കഷ്ടമാണ്. ആരോടും തല്ലിനും വഴക്കിനുമൊന്നുമില്ലെന്നും അഞ്ജലി വ്യക്തമാക്കുന്നു.

Advertisement