താങ്കളെ പോലെയുള്ള സ്ത്രീ വിരോധികളാണ് പാവപ്പെട്ട പെൺകുട്ടികളുടെ ജീവിതം നശിപ്പിക്കുന്നത്: തുറന്നടിച്ച് അമൃത സുരേഷ്

645

ഏഷ്യാനറ്റിലെ ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായികയാണ് അമൃതാ സുരേഷ്. അനിയത്തി അഭിരാമിയും മലയാളികൾക്ക് സുപരിചിതയാണ്. ഇരുവരിം ഒന്നിച്ച് ബിഗ്‌ബോസ് മലയാളം രണ്ടാം പതിപ്പിൽ എത്തിയിരുന്നു.

ഇരുവർക്കും സ്വന്തമായി മയൂസിക് ബാൻഡും യൂടൂബ് ചാനലും ഒക്കെയുണ്ട്. അതേ സമയം പ്രമുഖ സിനിമാ താരം ബാലയുമായി അമൃത വിവാഹിതയായിരുന്നു. ഇരുവരുടേയും പ്രണയവിവാഹം ആയിരുന്നെങ്കിലും അധികം വൈകാതെ ഇവർ വേർപിരിഞ്ഞു.

Advertisements

ഇരുവർക്കും ഒരു മകളുണ്ട് പാപ്പു എന്ന് വിളിക്കുന്ന അവന്തിക. അമൃതയ്ക്ക് ഒപ്പമാണ് മകൾ കഴിയുന്നത്. അതേ സമയം വിവാഹ മോചിതരായശേഷവും ഇരുവരും പരസ്പരം ചില ആരോപണങ്ങൾ ഉന്നയിച്ച് വിവാദങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. കുറച്ചു ദിവസങ്ങൾക്ക് മുൻപ് മകൾക്ക് കോവിഡാണ് എന്ന് ആരോപണവുമായി ബാല എത്തിയിരുന്നു.

ഒരു മാധ്യമത്തിൽ ഇതിനെ കുറിച്ചുള്ള റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ ഈ വാർത്ത അസത്യമാണെന്ന് പിന്നീട് തെളിയുകയുണ്ടായി. അമൃത തന്നെ തെളിവുകൾ പുറത്തു വിടുകയും ചെയ്തു. ഇതിന് കൃത്യമായ വിശദീകരണം ബാല നൽകിയിരുന്നില്ല.

ഇപ്പോഴിതാ തന്റെ പോസ്റ്റിനാ താഴെ ചൊറിയാൻ വന്ന ഒരുത്തന് അമൃത കൊടുത്ത ഒരു മറുപടിയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. തനി മലയാളിയുടെ സ്വഭാവം കാണിച്ച ഒരു സാമൂഹ്യ വിരുദ്ധനാണ് അമൃത കിടിലൻ മറുപടി കൊടുത്തത്. ഈ തള്ളച്ചിക്ക് 16 ആണെന്ന് ആ വിചാരം. ആരെ കാണിക്കാനാണ് ഈ പ്രഹസനം. ഒരു കുഞ്ഞില്ലേ? അതിനെ നോക്കി മര്യാദയ്ക്ക് ജീവിച്ചൂടെ. ജീവിതം എന്താണെന്ന് മനസ്സിലാകാത്ത പന്ന കിളവി എന്നായിരുന്നു കമന്റ്.

താങ്കളെപ്പോലെയുള്ള സ്ത്രീ വിരോധികൾ പാവപ്പെട്ട പെൺ കുട്ടികളുടെ ജീവിതം നശിപ്പിക്കുന്നു. എനിക്ക് 16 ആണെന്ന് തന്നെയാണ് വിചാരം സഹോദരാ. എന്നെപ്പോലെ ഒരുപാട് തള്ളച്ചിമാർ ലോകത്തുണ്ട്. അവരെല്ലാവരും 16 ആണെന്ന് വിചാരിച്ചു ജീവിക്കും എന്നായിരുന്നു അമൃത തിരിച്ചടിച്ചത്. അമൃതയുടെ മറുപടി ഇപ്പോൾ സോഷ്യൽ ലോകത്ത് വൈറലാവുകയാണ്.

Advertisement