ആദ്യ രാത്രിയിൽ തന്നെ കാര്യങ്ങൾ പന്തിയല്ലെന്ന് എനിക്ക് മനസ്സിലായി: ബന്ധം പിരിഞ്ഞതിനെ കുറിച്ച് ശ്വേതാ മേനോൻ

30172

മലയാളി നടി ശ്വേതാമേനോൻ അഭിനേത്രി, മോഡൽ, ടിവി അവതാരക എന്നീ നിലകളിൽ ഏവർക്കും സുപരിചിതയായ താരമാണ്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി അനശ്വരം എന്ന സിനിമയിലൂടെയാണ് ശ്വേതാ മേനോൻ വെള്ളിത്തിരയിലേക്ക് എത്തുന്നത്.

പിന്നീട് നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ താരം അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ തന്റെ ആദ്യ വിവാഹം ഒഴിഞ്ഞതിനെ കുറിച്ച് തുറന്ന് പറയുകയാണ് നടി ശ്വേത. ബോബി ഭോസ്ലെ ആയിരുന്നു നടി ശ്വേത മേനോന്റെ ആദ്യ ഭർത്താവ്.

Advertisements

ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. പ്രണയം വിവാഹത്തിൽ എത്തിയ ശേഷം പിന്നീട് അങ്ങോട്ട് പരാജയമായിരുന്നു. ഗ്വാളിയോർ സിന്ധ്യ കുടുംബത്തിലെ ആളാണ് ബോബി. ആചാരങ്ങളിൽ പാലിക്കുന്നതിൽ കർശനക്കാരനായിരുന്നു ബോബി. കല്യാണം കഴിഞ്ഞ് ബോബിയുടെ വീട്ടിൽ എത്തിയ ആദ്യദിവസം രാത്രിയിൽ തന്നെ കാര്യങ്ങൾ പന്തിയല്ലെന്ന് എനിക്ക് മനസ്സിലായി.

Also Read
43 ലക്ഷം രൂപ തട്ടിയെടുത്ത കേസ്: താൻ പൈസ വാങ്ങിയെന്നതിന്റെ തെളിവുമായി അവർ വരട്ടെയെന്ന് ധർമ്മജൻ ബോൾഗാട്ടി>

മുഖം ദുപ്പട്ട വെച്ച് മറയ്ക്കാതെ ബന്ധുക്കാരുടെ അടുത്ത് പോകാൻ പോലും സമ്മതിക്കില്ലായിരുന്നു എപ്പോളും മാതാപിതാക്കളുടെയും വീട്ടിൽ വരുന്നവരുടെയും കാല് തൊട്ട് തൊഴണം തുടങ്ങിയ കാര്യങ്ങൾക്ക് നിർബന്ധിക്കുമായിരുന്നു എന്നും ശ്വേത വെളിപ്പെടുത്തുന്നു.

മാനസികമായി ആ വീട്ടിൽ തുടരാൻ ബുദ്ധിമുട്ടായി ഉണ്ടായെന്നും, ആ വീട്ടിൽ ബോബിയുടെ മാതാപിതാക്കൾക്ക് മാത്രമായിരുന്നു നിയന്ത്രണമെന്നും ഭർത്താവ് എന്ന നിലയിൽ ബോബിക്ക് ഒരു നിയന്ത്രണവും ഇല്ലായിരുന്നു എന്നും താരം പറയുന്നു.

Also Read
സുരേഷ് ഗോപി എന്റെ ചങ്ക്, എന്നും മെസേജ് അയക്കും, എന്നെയിങ്ങനെ ചേർത്ത് പിടിക്കും അതാണ് എന്റെ സ്നേഹം: ലക്ഷ്മി പ്രിയ

ബോബിയുടെ വീട്ടുകാർ തന്റെ സ്വത്ത് മാത്രമാണ് ആഗ്രഹിച്ചതെന്നും ബോളിവുഡിൽ നിന്ന് അടക്കം ഓഫർ വന്നിട്ടും അതിന് തന്നെ വിട്ടില്ലെന്നും മറിച്ചു അതിന്റെ പേരിൽ ഉപദ്രവങ്ങൾ തുടർന്നെന്നും ശ്വേത പറയുന്നു. മാനസികമായി സഹിക്കാൻ കഴിയാത്തതിനെ തുടർന്ന് ബന്ധം പിരിയുകയിരുന്നു ശ്വേതാ മേനോൻ വെളിപ്പെടുത്തി.

Advertisement