നിരവിധി ഹിറ്റു സിനിമകളിൽ നായികയായി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി സംവൃത സുനിൽ. വിവാഹ ശേഷം സിനിമയിൽ നിന്നും ബ്രേക്കെടുത്ത സംവൃത അടുത്തിടെ സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു.
വീണ്ടും സിനിമാ തിരക്കുകളിൽ നിന്നും മാറി, മക്കൾക്കും ഭർത്താവിനുമൊപ്പം യുഎസിൽ കുടുംബിനിയുടെ ജീവിതം ആസ്വദിക്കുകയാണ് സംവൃത സുനിൽ. ഇടയ്ക്കിടെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ സംവൃത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇത്തവണ ഭർത്താവ് അഖിൽ പിയാനോ വായിക്കുന്ന ഒരു വീഡിയോ ആണ് സംവൃത പങ്കുവച്ചിരിക്കുന്നത്.
എപ്പോഴും തോന്നിയിട്ടുണ്ട് അദ്ദേഹം പിയാനോ വായിക്കുന്ന വീഡിയോ പങ്കുവയ്ക്കണമെന്ന്. പക്ഷെ ഒരിക്കലും സാധിച്ചിട്ടില്ല.
ഒരു കുട്ടിയേയും നവജാത ശിശുവിനേയും വച്ച് ഇങ്ങനെയൊരു വീഡിയോ ചിത്രീകരിക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. പക്ഷെ ഒടുവിലിതാ അത് സാധിച്ചിരിക്കുന്നു. ഈദ് മുബാറക്’ എന്നു പറഞ്ഞുകൊണ്ടാണ് സംവൃത വീഡിയോ പങ്കുവച്ചത്.
കോഴിക്കോട്ടുകാരനായ അഖിൽ ജയരാജുമായി 2012ലായിരുന്നു സംവൃതയുടെ വിവാഹം. വിവാഹ ശേഷം ഭർത്താവ് അഖിലിനൊപ്പം സംവൃത അമേരിക്കയിലാണ്. 2015 ഫെബ്രുവരി 21 നായിരുന്നു മകൻ അഗസ്ത്യയുടെ ജനനം. ഈ വർഷമാണ് രണ്ടാമത്തെ കുഞ്ഞ് പിറന്നത്. മകൾക്ക് രുദ്ര എന്നാണ് പേരിട്ടിരിക്കുന്നത്.
അതേ സമയം അഖിലിനെ പുകഴ്ത്തി നിരവധി കമന്റുകളാണ് വരുന്നത്. ഭർത്താവിനും മക്കൾക്കുമൊപ്പം യുഎസിലാണ് താരമിപ്പോൾ. വിവാഹശേഷം സിനിമയിൽ നിന്ന് അകന്ന സംവൃത സത്യം പറഞ്ഞാൽ വിശ്വസിക്കുവോ എന്ന ബിജു മേനോൻ ചിത്രത്തിലൂടെ തിരിച്ചുവരവു നടത്തിയിരുന്നു. അതിന് ശേഷമാണ് രണ്ടാമത്തെ കുഞ്ഞിന് താരം ജന്മം നൽകുന്നത്.