വാക്കുകളിലൂടെ പറയാനാവില്ല, എനിക്ക് ചേർന്ന പെൺകുട്ടി അവളായിരുന്നു ; എത്രയും പെട്ടെന്ന് വിവാഹിതനാകണം എന്നും തോന്നി: തുറന്നു പറഞ്ഞ് റാണ ദഗ്ഗുബാട്ടി

88

രാജമൗലി ഒരുക്കിയ സൂപ്പർഹിറ്റ് ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലൂടെ തെന്നിന്ത്യയുടെ പ്രിയതാരമായി മാറിയ നടനാണ് റാണ ദഗ്ഗുബാട്ടി. ഇപ്പോവിതാ വിവാഹിതനാകാൻ ഒരുങ്ങുകയാണ്. കാമുകിയായ മിഹീക ബജാജാണ് റാണയുടെ വധു.

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് താരം തന്നെയാണ് തന്റെ പ്രണയിനിയെക്കുറിച്ച് തുറന്നു പറഞ്ഞത്. അവൾ യെസ് പറഞ്ഞു എന്ന കുറിപ്പിലൂടെ മിഹീകയ്‌ക്കൊപ്പമുള്ള ചിത്രം താരം പങ്കുവെച്ചിരുന്നു. അതിനു പിന്നാലെ ഹൈദരാബാദ് സ്വദേശിനി മിഹീക ബജാജുമായുള്ള പ്രീ എൻഗേജ്‌മെന്റ് ചടങ്ങുകൾ നടന്നിരുന്നു.

Advertisements

പരമ്പാഗത രീതിയിൽ നടന്ന ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തനിക്ക് ചേരുന്ന പെൺകുട്ടി മിഹീകയാണെന്നാണ് റാണ പറയുന്നത്. വീട്ടുകാർ ഏറെ ആഗ്രഹിക്കുന്നതാണ് തന്റെ വിവാഹമെന്നും താരം പങ്കുവച്ചു. ‘മിഹീകയെ പരിചയപ്പെട്ടപ്പോൾ എത്രയും പെട്ടെന്ന് വിവാഹിതനാകണം എന്ന് തോന്നി.

അവളിൽ എന്തോ പ്രത്യേകത ഉണ്ടായിരുന്നിരിക്കണം. നല്ല കാര്യങ്ങളാണെങ്കിൽ ഞാൻ ചോദ്യങ്ങൾ ചോദിക്കാറില്ല. ഒഴുക്കിനൊപ്പം പോവും. അവളായിരുന്നു എനിക്ക് ചേർന്ന പെൺകുട്ടി അതെനിക്ക് വാക്കുകളിലൂടെ പറയാനാവില്ല. വിവാഹകാര്യം പറഞ്ഞപ്പോൾ ആദ്യം മിഹീകയ്ക്ക് ഷോക്കായിരുന്നു.

പിന്നീടാണ് അവൾ സന്തോഷം പ്രകടിപ്പിച്ചത്. വീട്ടുകാരുടെ അവസ്ഥയും അതു തന്നെയായിരുന്നു. ഏറെനാളായി അവരാഗ്രഹിക്കുന്ന കാര്യമായിരുന്നു ഇത്. ഇതാണ് വിവാഹത്തിനുളള ശരിയായ സമയം എന്നും താരം വ്യക്തമാക്കി.

തന്റെ വീടിന് അടുത്താണ് മിഹീക താമസിക്കുന്നതെന്നും കുടുംബവുമായി നല്ല ബന്ധമുണ്ടെന്നും റാണ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞു.

Advertisement