മമ്മൂട്ടിയുടെ സ്വന്തം ശബ്ദ ഗാംഭീര്യത്തിൽ മാസ്സ് ഡയലോഗുകളുമായി ഏജന്റ് സിനിമയുടെ മലയാളം ട്രെയിലർ, ഇത് പൊളിച്ചടുക്കുമെന്ന് ആരാധകർ

1070

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ഒരു ചെറിയ ഇടവേളയ്ക്കു ശേഷം തെലുങ്കിൽ അഭിനയിക്കുന്ന ചിത്രമാണ് ഏജന്റ്. തെലുങ്കിനോടൊപ്പം മലയാളത്തിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. അഖിൽ അക്കിനേനി നായകനാവുന്ന ചിത്രത്തിൽ മേജർ മഹാദേവൻ എന്ന പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ട്രെയ്‌ലർ ഏപ്രിൽ 18 ന് പുറത്തെത്തിയത് സിനിമാപ്രേമികൾ ഏറ്റെടുത്തിരുന്നു. എന്നാൽ മലയാളി സിനിമാ പ്രേമികൾ അതിലെ ഒരു പോരായ്മ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ഡയലോഗുകൾ പലതും മറ്റൊരാളുടെ ശബ്ദത്തിലാണ് എന്നതായിരുന്നു അത്. മമ്മൂട്ടി ഡബ്ബിംഗ് പൂർത്തിയാക്കും മുൻപ് മുൻ നിശ്ചയപ്രകാരം ട്രെയിലർ പുറത്തിറക്കുന്നതിനു വേണ്ടിയായിരുന്നു ഈ ഡബ്ബിംഗ്.

Advertisements

ഇപ്പോഴിതാ മമ്മൂട്ടി ചിത്രത്തിലെ ഡബ്ബിംഗ് പൂർത്തിയാക്കിയിരിക്കുകയാണ്. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ എല്ലാ ഡയലോഗുകളും അദ്ദേഹം തന്നെ പറയുന്ന തരത്തിൽ ചിത്രത്തിന്റെ മലയാളം ട്രെയിലർ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാർ. തെലുങ്കിലും മമ്മൂട്ടി തന്നെയാണ് ഡബ്ബിംഗ് പൂർണ്ണമായും ചെയ്യുന്നത്.

Also Read
മോനേ എങ്ങനെയുണ്ട് എന്ന് എന്നോട് ചോദിച്ചു, ഗുജറാത്തി സിനിമാ ചെയ്യാൻ ക്ഷണിച്ചു, എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച 45 മിനിറ്റ് ആയിരുന്നു അത്, പ്രധാന മന്ത്രി തന്നെ ഞെട്ടിച്ചത് പറഞ്ഞ് ഉണ്ണി മുകുന്ദൻ

ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രം പാൻ ഇന്ത്യൻ റിലീസ് ആയി ഏപ്രിൽ 28 ന് ആണ് എത്തുക. റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (റോ) തലവൻ മേജർ മഹാദേവനായാണ് മമ്മൂട്ടി ഏജൻറിൽ എത്തുന്നത്. അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ പട്ടാളക്കാരനാണ് അഖിൽ അക്കിനേനിയുടെ കഥാപാത്രം.

സുരേന്ദർ റെഡ്ഡി രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ സാക്ഷി വൈദ്യ ആണ് നായികയായി എത്തുന്നത്. ചിത്രത്തിലെ ദി ഗോഡ് എന്ന നിർണ്ണായക വേഷത്തിൽ ഡിനോ മോറിയ അഭിനയിക്കുന്നുണ്ട്. അഖിൽ, ആഷിക് എന്നിവർ നേതൃത്വം നൽകുന്ന യൂലിൻ പ്രൊഡക്ഷൻസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.

ഹിപ് ഹോപ്പ് തമിഴൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് റസൂൽ എല്ലൂർ ആണ്. എഡിറ്റർ ദേശീയ അവാർഡ് കരസ്ഥമാക്കിയ നവീൻ നൂലിയാണ്. അതേ സമയം തെലുങ്കു ട്രെയിലറിൽ മമ്മൂട്ടിയുടെ ഡബ്ബിങ് പൂർത്തിയാകാത്തതിനാൽ അദ്ദേഹത്തിന്റെ ശബ്ദം പൂർണമായി ഉപയോഗിക്കാൻ സാധിച്ചിരുന്നില്ല.

ആരാധകർക്ക് അത് ഉൾകൊള്ളാൻ സാധിക്കാതെ വരികയും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മമ്മൂട്ടിയുടെ ശബ്ദത്തിൽ തന്നെ ഏജന്റ് മലയാളം ട്രെയിലർ റിലീസായിരിക്കുകയാണ് ഇപ്പോൾ.

തെലുങ്കിലും മമ്മൂട്ടി തന്നെയാണ് ഡബ്ബിങ് പൂർണ്ണമായി ചെയ്യുന്നത്. ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ട്രെയിലർ തിയേറ്റർ എക്‌സ്പീരിയൻസ് പ്രേക്ഷകർക്ക് നൽകുന്ന ചിത്രമാണെന്ന് ഉറപ്പ് നൽകുന്നു. മമ്മൂട്ടി റോ ചീഫ് കേണൽ മേജർ മഹാദേവനായും അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ പട്ടാളക്കാരനായി അഖിൽ അക്കിനേനിയുമെത്തുന്ന ചിത്രം പാൻ ഇന്ത്യൻ ചിത്രമായി ബിഗ് ബഡ്ജറ്റിലാണ് പൂർത്തിയായത്.

ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് വേണ്ടി വമ്പൻ മേക്കോവറാണ് അഖിൽ അക്കിനേനി നടത്തിയിരിക്കുന്നത്. ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളിലൊക്കെയായി ഷൂട്ട് ചെയ്ത ഈ ചിത്രം എകെ എന്റർടൈൻമെന്റ്സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്‌മം സുങ്കരയാണ് നിർമ്മിക്കുന്നത്.

Also Read
സംസാരിക്കാന്‍ ചെന്നപ്പോള്‍ തിരിഞ്ഞുനോക്കിയില്ല, എന്നെ ഒരു സൈക്കോയെ പോലെയാണ് കണ്ടത്, വന്ന വഴി മറക്കരുത്, ഐശ്വര്യ ലക്ഷ്മിയെ കുറിച്ച് സന്തോഷ് വര്‍ക്കി പറയുന്നു

Advertisement