രഞ്ജിത്തിന്റെ രചനയിൽ സിബി മലയിൽ സംവിധാനം ചെയ്ത് പുറത്തിറങ്ങി തകർപ്പൻ വിജയം നേടിയ ചിത്രമായിരുന്നു
സമ്മർ ഇൻ ബേത്ലഹേം. തലമുറ വ്യത്യാസമില്ലാതെ മലയാളി പ്രേക്ഷകർ ഇപ്പോഴും നെഞ്ചിലേറ്റുന്ന ഈ ചിത്രം 1998ൽ ആയിരുന്നു പുറത്തിറങ്ങിയത്.
സുരേഷ് ഗോപി, ജയറാം, കലാഭവൻ, മഞ്ജു വാര്യർ, തുടങ്ങിയ പ്രേക്ഷകരുടെ പ്രിയതാരങ്ങൾ ഒന്നിച്ച ചിത്രത്തിൽ മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ അതിഥി വേഷത്തിലും എത്തിയിരുന്നു. നിരഞ്ജൻ എന്ന മോഹൻലാലിന്റെ കഥാപാത്രത്തെ അന്ന് ആരാധകർ ആഘോഷമാക്കി മാറ്റിയിരുന്നു.
ഇപ്പോഴിതാ ഈ ചിത്രവുമായി ബന്ധപ്പെട്ടുള്ള ഒരു പുതിയ റിപ്പോർട്ടാണ് പുറത്ത് വരുന്നത്. സിനിമയുടെ രണ്ടാം ഭാഗം എത്തുകന്നു എന്നാണ് ആ റിപ്പോർട്ട്. മഞ്ജു വാര്യരും ജയസൂര്യയും പ്രധാനവേഷത്തിലെത്തുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ നിർമാതാവ് സിയാദ് കോക്കർ ആണ് രണ്ടാം ഭാഗത്തെ കുറിച്ച് പ്രഖ്യാപിച്ചത്.
മഞ്ജുവും താനും ഒരു കുടുംബം പോലെ ആണെന്നും താരത്തിനോടൊപ്പം ഒരു ചിത്രം മാത്രമാണ് ചെയ്യാൻ സാധിച്ചിട്ട് ഉള്ളത് എന്നും സിയാദ് കോക്കർ പറഞ്ഞു. സമ്മർ ഇൻ ബത്ലഹേം രണ്ടാം ഭാഗത്തിൽ മഞ്ജു വാര്യരും ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പക്ഷേ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരം പങ്കുവെച്ചിട്ടില്ല.
അതേ സമയംവരും ദിവസങ്ങളിൽ കാസ്റ്റും മറ്റ് കാര്യങ്ങളും അറിയാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. സമ്മർ ഇൻ ബേത്ലഹേമിന്റെ’ രണ്ടാം ഭാഗം പ്രേക്ഷകരിൽ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. രഞ്ജിത്തിന്റെ തിരക്കഥയിൽ സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്തത്. സിനിമ ഇറങ്ങി 24ാം വർഷത്തിലേക്ക് കടക്കുമ്പോഴും പ്രേക്ഷക മനസിൽ ചിത്രത്തോടുള്ള പ്രിയം മാഞ്ഞിട്ടില്ല.
സിനിമ ഇറങ്ങിയത് മുതൽ രണ്ടാം ഭാഗമെത്തുമോ എന്ന ചോദ്യം പ്രേക്ഷകർ ചോദിച്ചിരുന്നു. അതിനിടെ മഞ്ജു വാര്യർ ജയസൂര്യ പ്രധാന വേഷത്തിൽ എത്തുന്ന മേരി ആവാസ് സുനോ മെയ് 13നാണ് പ്രദർശനത്തിന് എത്തുന്നത്. ക്യാപ്റ്റൻ, വെള്ളം എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിൽ റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്.
ഡോക്ടറാണ് മഞ്ജു വാര്യരുടെ കഥാപാത്രം. ശിവദയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ജോണി ആന്റണി, ഗൗതമി നായർ, സോഹൻ സീനുലാൽ, സുധീർ കരമന,ജി.സുരേഷ് കുമാർ, ദേവി അജിത്, മിഥുൻ വേണുഗോപാൽ എന്നിവരും അഭിനയിച്ചിരിക്കുന്നു.
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ റിപ്പീറ്റ് വാല്യൂ ഉണ്ടായ സിനിമയാണ് 1998ല്‍ പുറത്തിറങ്ങിയ സമ്മര്‍ ഇന്‍ ബത്ലഹേം. മഞ്ജു വാര്യര്‍, സുരേഷ് ഗോപി, ജയറാം എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങള്‍ ഒന്നിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തിലും എത്തിയിരുന്നു.
സിനിമ ഇറങ്ങി 24ാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും പ്രേക്ഷക മനസില്‍ ചിത്രത്തോടുള്ള പ്രിയം മാഞ്ഞിട്ടില്ല. സിനിമ ഇറങ്ങിയത് മുതല്‍ രണ്ടാം ഭാഗമെത്തുമോ എന്ന ചോദ്യം പ്രേക്ഷകര്‍ ചോദിച്ചിരുന്നു. ഒടുവില്‍ ആ വമ്പന്‍ പ്രഖ്യാപനമെത്തിയിരിക്കുകയാണ്.