സ്കൂൾ കലോൽസവ വേദികളിലെ നൃത്തരംഗത്ത് നിന്നും സിനിമയിലേക്ക് എത്തി പിന്നീട് മലയാളി സിനിമാ പ്രേമികളുടെ പ്രിയ നടിയായി മാറിയ താരമാണ് അനു സിത്താര. തന്റെ ശാലീന സൗന്ദര്യം കൊണ്ട് വളരെ ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെ സമ്പാദിക്കാനും നടിക്കായി. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കും യുവതാരങ്ങൾക്കും എല്ലാമൊപ്പം ഇതിനോടകം തന്നെ അനു സിത്താര അഭിനയിച്ചു കഴിഞ്ഞു.
വിവാഹിതയായ ശേഷമാണ് നടി അഭിനയത്തിലേക്ക് കടന്നു വന്നത്. ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെയാണ് അനു സിത്താര വിവാഹം കഴിച്ചിരിക്കുന്നത്. 2013 ൽ പുറത്ത് ഇറങ്ങിയ പൊട്ടാസ് ബോബെന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാ അഭിനയ രംഗത്ത് അനു സിത്താര എത്തിയത്. പിന്നീട് മലയാളികളുടെ സ്വപ്ന സുന്ദരിയായി മാറിയ നടി യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ സ്നേഹിക്കുന്ന താരം കൂടിയാണ്.
ചെറിയ വേഷങ്ങളിലൂടെ ആയിരുന്നു അനു സിത്താരയുടെ തുടക്കം. പൊട്ടാസ് ബോബിന് പിന്നാലെ ഇന്ത്യൻ പ്രണയ കഥ, അനാർക്കലി തുടങ്ങിയ സിനിമകളിലും നടി ചെറിയ വേഷങ്ങളിൽ എത്തിയിരുന്നു. 2016 ൽ പുറത്ത് ഇറങ്ങിയ ഹാപ്പി വെഡിങ്ങ് ആണ് നടിയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രം. ഈ ചിത്രത്തിലെ ഷാഹിന എന്ന കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു.
രാമേട്ടന്റെ ഏദൻ തോട്ടം എന്ന ചിത്രത്തിലൂടെയാണ് നടി കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് നിരവധി ചത്രങ്ങളിൽ അനു സിത്താര നായികയായി തിളങ്ങിയിരുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങളായിട്ടാണ് നടി ഓരോ തവണ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. ഇത് ഇരു കൈകളും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്.
സേഷ്യൽ മീഡിയകളിലും ഏറെ സജീവമായ നടി തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോകളും എല്ലാം ആരാധകർക്കായി പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ താൻ സാരി ഉടുത്തതുമായി ബന്ധപ്പെട്ട മറക്കാനാകാത്തൊരു ഓർമ്മ അനു സിത്താര പങ്കുവെച്ചതാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്.
അനു സിത്താരയുടെ വാക്കുകൾ ഇങ്ങനെ:
സാരി ഉടുക്കാനും ഉടുത്തു കാണാനും എനിക്ക് ഒരുപാട് ഇഷ്ടമാണ്. എന്റെ കയ്യിൽ അധികം സാരിയില്ല. സാരി ഉടുക്കാറുള്ളത് വളരെ കുറവാണ്. എന്നാൽ കാണുന്നവരെല്ലാം അനു എപ്പോഴും സാരിയിലാണല്ലോ എന്ന് പറയാറുണ്ട്. തന്നെ അങ്ങനെ കാണാൻ ഇഷ്ടപ്പെടുന്നത് കൊണ്ടാകാം ആ തോന്നൽ വന്നത്.
എട്ടാം ക്ലാസിൽ പഠിക്കുമ്പോാഴാണ് കലാമണ്ഡലത്തിൽ ചേരുന്നത്. അവിടെയൂണിഫോം സാരിയാണ്. തൊഴെ പൈജാമയും. ആ സമയത്ത് സ്വന്തമായി മുടി പോലും വൃത്തിയായി കെട്ടാൻ എനിക്ക് അറിയില്ലായിരുന്നു. ആ ഞാൻ ആദ്യ ദിവസം സീനിയേഴ്സ് പഠിപ്പിച്ചു തന്നത് പോലെ സാരിയുടുത്ത് ക്ലാസിലേക്ക് പോകുന്നു.
ക്ലാസ് കഴിഞ്ഞു ഞാൻ മുറിയിലേക്ക് നടന്നു. പെട്ടെന്നാണ് ഒപ്പമുള്ള കൂട്ടുകാരി പറയുന്നത്, അയ്യോ നിന്റെ സാരി അഴിഞ്ഞു പോയി എന്ന്. നോക്കുമ്പോൾ സാരിയുടെ കുത്തഴിഞ്ഞ് താഴെക്കിടക്കുന്നു. പൈജാമയുള്ളത് കൊണ്ട് കുഴപ്പമില്ല. നിലത്തു വീണു കിടന്ന സാരിയും എടുത്ത് മുറിയിലേക്ക് ഒറ്റ ഓട്ടമായിരുന്നു എന്നായിരുന്നു താരം പറഞ്ഞത്.