ഇഷ്ടപെട്ടാൽ ചെയ്യും, ഇല്ലെങ്കിൽ തല കുത്തനെ നിന്നാലും നയൻതാര അത് ചെയ്യില്ല, അവർ ഒപ്പമുള്ളതിൽ ഞാൻ ഭാഗ്യവാനാണ്: വിഘ്‌നേഷ് ശിവൻ

131

തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർതാരമാണ് മലയാളിയായ തിരുവല്ലക്കാരിയായ ഡയാന എന്ന നയൻതാര. മസനിനക്കരെ എന്ന സത്യൻ അന്തിക്കാട് സിനിമയിലൂടെ സിനിമാഭിനയം തുടങ്ങിയ താരം അഭിനയ ജീവിതത്തിന്റെ 20ാം വർഷത്തിലേക്ക് എത്തുമ്പോൾഡ ബോളിവുഡിലും നായികയായി അരങ്ങേറുകയാണ്. അതും ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖിന്റെ നായികയായി.

അതേ സമയം നയൻതാരയെ കുറിച്ചുള്ള വാർത്തകൾ അറിയാൻ ആരാധകർക്കെന്നും കൗതുകമാണ്. പൊതുവെ സാമൂഹ്യ മാധ്യമങ്ങളിലും സിനിമാ പ്രൊമോഷൻ പരിപാടികളിലൊന്നും ഒട്ടും സജീവമല്ലാത്ത വ്യക്തിയാണ് നയൻതാര. നയൻ താരയുടെ വിജയത്തിലും അവർ സ്ത്രീ കേന്ദ്രീകൃത സിനിമകൾ തിരഞ്ഞെടുക്കുന്നതിലും തനിക്ക് പ്രത്യേകിച്ച് പങ്കൊന്നുമില്ലെന്ന് പറഞ്ഞിരിക്കുകയാണ് നടിയുടെ ഇപ്പോഴത്തെ കാമുകനും സംവിധായകനുമായ വിഘ്നേഷ് ശിവൻ.

Advertisements

നയൻതാരയ്ക്ക് അവരുടെ സിനിമാ ജീവിതത്തെ കുറിച്ചു നല്ല വ്യക്തതയുണ്ട്, അതാണ് അവരുടെ സക്‌സസിനു കാരണം എന്നാണ് വിഘ്നേഷ് പറയുന്നത്. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത കാതുവാക്കുല രണ്ടു കാതൽ എന്ന സിനിമയാണ് നയൻ താരയുടെ റിലീസാവാനുള്ള പുതിയ ചിത്രം. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഇന്ത്യ ഗ്ലിറ്റ്സ് തമിഴ് മൂവിസിന് വിഘ്നേഷും വിജയ് സേതുപതിയും ഒന്നിച്ചു നൽകിയ ഇന്റർവ്യൂവിൽ നയൻതാരയുടെ സക്‌സസിനെ കുറിച്ചു സംസാരിക്കുകയാണ് വിഘ്നേഷ് ശിവൻ.

Also Read
ഇഷ്ടപെട്ടാൽ ചെയ്യും, ഇല്ലെങ്കിൽ തല കുത്തനെ നിന്നാലും നയൻതാര അത് ചെയ്യില്ല, അവർ ഒപ്പമുള്ളതിൽ ഞാൻ ഭാഗ്യവാനാണ്: വിഘ്‌നേഷ് ശിവൻ

ഇന്റിവിജ്വൽ ഡെഡിക്കേഷനും ഡിസിഷനുമാണ് നയൻതാരയുടെ വിജയത്തിന് കാരണം. ജോലി സംബന്ധമായ കാര്യങ്ങൾ ഞങ്ങൾ അധികം ചർച്ചചെയ്യാറില്ല. ചില വിഷയങ്ങൾ സംസാരിക്കാറുണ്ട്. എന്നാൽ നയൻതാരയുടെ ചില കാര്യങ്ങളിൽ ആർക്കും അവരെ സ്വാധീനിക്കാൻ കഴിയില്ല. ആർക്കും അവരെക്കൊണ്ട് നിർബന്ധിച്ചു ഒന്നും ചെയ്യിപ്പിക്കാൻ സാധിക്കില്ല. അതൊരു ഐസ് ക്രീമിന്റെ കാര്യത്തിലാണെങ്കിലും.

അവർക്ക് ഇഷ്ടപെട്ടാൽ അവര് കഴിക്കും. ഇല്ലെങ്കിൽ തല കുത്തനെ നിന്ന് ആര് എന്ത് ചെയ്താലും നയൻതാര ചെയ്യില്ല. അതുപോലെ തന്നെ നയൻതാര സെലക്ട് ചെയ്യുന്ന സിനിമകളിലും അവർക്ക് വ്യക്തതയുണ്ട്. എനിക്ക് എന്ത് വേണം, എന്ത് വേണ്ട എന്നതിനെ ക്കുറിച്ച് നയൻതാരയ്ക്ക് കൃത്യമായ ധാരണയുണ്ടെന്നും വിഘ്നേഷ് പറയുന്നു. അവർ എന്തുമാത്രം വലിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അതിനെല്ലാം വ്യത്യസ്ത കാരണങ്ങളും ഉണ്ട്.

സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഇന്റർവ്യൂ ഉണ്ട് വാ എന്ന് പറഞ്ഞാലും അവർ പറയും അതിന്റെയൊന്നും ആവശ്യമില്ല. എല്ലാവര്ക്കും അറിയുന്ന കാര്യമല്ലേ എന്ന്. അതുകൊണ്ട് തന്നെ നയൻതാര എത്ര ഉയരത്തിലാണ് ഇന്ന് എന്നതിനും അവരുടെ സക്‌സസിനും കാരണം അവരുടെ വ്യക്തിപരമായ കഴിവും ശക്തമായ തീരുമാനങ്ങളുമാണ്. നയൻതാര ഒപ്പമുള്ളതിൽ ഞാൻ ഭാഗ്യവാനാണെന്നും വിഘ്‌നേഷ് പറയുന്നു.

അതേ സമയം സോഷ്യൽ മീഡിയയിൽ ഒട്ടും സജീവമല്ലാത്ത നയൻ താരയുടെ വിശേഷങ്ങൾ പ്രേക്ഷകരറിയുന്നത് വിഘ്നേഷിന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ്. ഇരുവരെയും ഇഷ്ടപെടുന്ന ഒരുപാട് ആരാധകർ തമിഴിലും മലയാളത്തിലും ഒക്കയുണ്ട്. വിഘ്നേഷ് ശിവനാണ് കാതുവാക്കുല രണ്ടു കാതൽ എന്ന സിനിമ സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതി, സാമന്ത എന്നിവരാണ് സിനിമയിലെ മറ്റുതാരങ്ങൾ. ട്രെയിലറിനും ടീസറിനുമെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Also Read
ഇടയ്ക്കിടെ ഡോക്ടറുടെ അടുത്ത് പോയി ഫ്രണ്ടായി കാണൂ എന്ന് ഓർമിപ്പിക്കുന്നത് എന്തിനാ?? ; ഇതുപോലെ ഒരാളോട് പറഞ്ഞ ഒരു പെൺകുട്ടി ഇന്ന് അങ്ങേരുടെ രണ്ട് പിള്ളേരുടെ അമ്മയാണ് : ദിൽഷയോട് അശ്വതി

Advertisement