രാവണപ്രഭുവിലെ ലാലേട്ടന്റെ നായിക വസുന്ധര ദാസിനെ ഓർമ്മയില്ലേ, താരത്തിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

7280

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി സൂപ്പർ തിരക്കഥാകൃത്തും സംവിധായകനും ഇപ്പോൾ നടനുമായ രഞജിത് ഒരുക്കിയ സൂപ്പർഹിറ്റ് സിനിമയാണ് രാവണപ്രഭു. ദേവാസുരം എന്ന സർവ്വകാല ഹിറ്റിന്റെ രണ്ടാം ഭാഗമായ രാവണപ്രഭു 2001ൽ ആയിരുന്നു പുറത്തിറങ്ങിയത്.

മോഹൻലാലിന് പുറമേ ദേവാസുരത്തിൽ വേഷമിട്ടിരുന്ന ഇന്നസെന്റ്, നെപ്പോളിയൻ, രേവതി തുടങ്ങിയവലെല്ലാം രാവണപ്രഭുവിലും എത്തിയിരുന്നു. എന്നാൽ രാവണപ്രഭുവിൽ ഏറെ ശ്രദ്ധയാകർഷിച്ച ഒരു നായിക കൂടി ഉണ്ടായിരുന്നു വസുന്ധര ദാസ്.

Advertisements

നെപ്പോളിയൻ അവതരപ്പിച്ച മുണ്ടയ്ക്കൽ ശേഖരന്റെ മകളായ ജാനകി എന്ന കഥാപാത്രമായാണ് താരം രാവണപ്രങുവിൽ എത്തിയതും പ്രേക്ഷക ശ്രദ്ധ നേടിയതും. ഒരു നടി എന്നതിലുപരി ഒരു ഗായിക എന്ന നിലയിലും പേരെടുത്ത താരം കൂടിയാണ് വസുന്ധര ദാസ്. തമിഴ്നടൻ അർജ്ജുൻ നായികനായി എത്തിയ മുതൽവനിലെ ഷക്കലക്ക ബേബി എന്ന പാട്ട് പാടിയാണ് വസുന്ധര സിനിമയിലേക്ക് എത്തിയത്.

Also Read
അന്ന് സംവിധായകന്റെ ഭീഷണിക്ക് വഴങ്ങിപ്പോയി, ഇന്നായിരുന്നെങ്കിൽ പോയി പണി നോക്കെന്ന് പറയുമായിരുന്നു; ആ ജയറാം സിനിമയ്ക്ക് സംഭവിച്ചത് ഇങ്ങനെ

ഏ ആർ റഹാമാന്റെ സംഗീതത്തിൽ പാട്ടുപാടാനെത്തിയ വസുന്ധര ദാസിനെ അഭിയരംഗത്തേക്ക് എത്തിച്ചതും ഏആർ റഹ്മാൻ തന്നെ ആയിരുന്നു. ഏആർ റഹ്മാൻ സംഗീതത്തിൽ വസുന്ധര ദാസ് പാടിയ ഷക്കാലക്ക ബേബി എന്ന ഗാനം ഏറെ ശ്രദ്ധേയമായിരുന്നു.

ഗായികയായി സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച് കമൽഹാസൻ സംവിധാനം ചെയ്ത് പ്രധാന വേഷത്തിലെത്തിയ ഹേ റാം എന്ന ചിത്രത്തിലൂടെയാണ് വസുന്ധര അഭിനയ രംഗത്തേക്ക് എത്തുന്നത്. ഏആർ റഹ്മാനായിരുന്നു കമൽ ഹാസനോട് ഹേ റാമിലേക്ക് വസുന്ധരയെ റെക്കമെന്റ് ചെയ്തത്.

Also Read
ഇന്നലെ അടിച്ചതിന്റെ കെട്ട് വിട്ടില്ലെന്ന് മുഖത്തു നോക്കുമ്പോൾ തന്നെ അറിയാമെന്ന് കമന്റ്, ധർമ്മജൻ കൊടുത്ത കിടു മറുപടി കേട്ടോ

പിന്നീട് രഞ്ജിത്ത് സംവിധാനം ചെയ്ത രാവണപ്രഭുവിൽ മോഹൻലാലിന്റെ നായികയായി വേഷമിട്ടു. ഒരുപിടി മലയാള സിനിമകൾ ചെയ്തതിനുശേഷം വസുന്ധര അഭിനയരംഗത്ത് നിന്ന് മാറിനിന്നു. ഇപ്പോൾ സംഗീതരംഗത്ത് സജീവമാണ് താരം. മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പം വജ്രം എന്ന സിനിമയിലും വസുന്ധരാ ദാസ് അഭിനയിച്ചിരുന്നു.

11 ഓളം ചിത്രങ്ങളിൽ വിവിധ ഭാഷകളിലായി വസുന്ധര അഭിനയിച്ചു. പക്ഷേ അഭിനയിക്കുന്നതിനെക്കാൾ ശ്രദ്ധ വസുന്ധര നൽകിയത് പാട്ടിനാണ്. നിരവധി ഹിറ്റ് ഗാനങ്ങൾ താരം ആലപിച്ചു. സൂപ്പർഹിറ്റ് സിനിമയ ആയിരുന്ന ബോയ്സ്, മന്മഥൻ തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകൾ മലയാളികൾ വരെ മൂളുമെങ്കിലും ഇത് വസുന്ധര പാടിയതാണെന്ന് അധികം ആർക്കുമറിയില്ല.

Also Read
കോപ ഫൈനലിൽ സൂപ്പർ അവസരം കിട്ടിയിട്ടും മെസി ഗോൾ അടിക്കാതിരുന്നതിന്റെ പിന്നിൽ ഒരു കാരണമുണ്ട്: വെളിപ്പെടുത്തലുമായി കോച്ച് സ്‌കലോണി

കർണാടകയിലെ ഒരു തമിഴ് അയ്യങ്കാർ കുടുംബത്തിലാണ് വസുന്ധര ജനിച്ചത്. ചെറുപ്പം മുതൽ തന്നെ പാട്ടുപഠിച്ചിരുന്നു വസുന്ധര. ദീർഘകാലം പ്രണയിച്ച ശേഷമാണ് ഡ്രമ്മറായ റോബർട്ടോ നരെയ്നെ വസുന്ധര ദാസ് വിവാഹം ചെയ്തത്.

ഇപ്പോൾ സിനിമകളിൽ നിന്നും ഇടവേളയെടുത്ത് തന്റെ ബാന്റിൽ സജീവമാണ് താരം. ഇതിന് പുറമേ പ്രാസംഗിക, പ്രകൃതി സ്നേഹി എന്നീ ലേമ്പലുകളും നടിക്കുണ്ട്.

Advertisement