ഒരുപാട് കരഞ്ഞു, ഇനി കരയാൻ കണ്ണീരില്ല, ഇനിയെനിക്ക് പുള്ളിയെ വേണ്ട, ഇത്രയുമൊക്കെ ദ്രോഹിച്ച ഒരാളുടെ കൂടെ എങ്ങനെ ജീവിക്കും: കൂട്ടുകാരിക്കു മുന്നിൽ നെഞ്ചുപൊട്ടി അമ്പിളി ദേവി

6234

മലയാള സിനിമാ സീരിയൽ രംഗത്തെ താരദമ്പതികളായ അമ്പിളി ദേവിയുടേയും ആദിത്യൻ ജയന്റേയും ജീവിതത്തിലെ പ്രശ്‌നങ്ങളാണ് കഴിഞ്ഞ കുറച്ച ദിവസമായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. അമ്പിളി ദേവിയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് ഇവരുടെ ജീവിതത്തിലെ പ്രശ്‌നങ്ങൾ പുറം ലോകം അറിഞ്ഞത്.

തന്റെ ഭർത്താവിന് വേറൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്നും അതേക്കുറിച്ച് അറിഞ്ഞത് ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങൾ രൂക്ഷമായതെന്നുമാണ് ഇപ്പോൾ അമ്പിളി ദേവി പറയുന്നത്. നടിയും വ്‌ളോഗറുമായ അനു ജോസഫിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു അമ്പിളി ദേവി തുറന്നു പറച്ചിൽ നടത്തിയത്.

Advertisements

അമ്പിളി ദേവിയുടെ വാക്കുകൾ ഇങ്ങന:

ഞാനുമായി ബന്ധമില്ല, എന്നെ നോക്കിയിട്ടില്ല, അവർക്ക് വേറെ ബന്ധമുണ്ട്, സാമ്പത്തിക സഹായമുൾപ്പടെ ഒന്നുമുണ്ടായിട്ടില്ലെന്നൊക്കെ പറഞ്ഞാണ് ആ പെൺകുട്ടിയെ വിശ്വസിപ്പിച്ചത്. അങ്ങനൊരു പുരുഷൻ പറഞ്ഞാൽ ഒരു സ്ത്രീ അങ്ങനെയങ്ങ് പോവുമോ? അദ്ദേഹം വിവാഹിതനാണെന്ന് ആ കുട്ടിക്ക് അറിയാമായിരുന്നു.

ഇങ്ങനെയൊക്കെ ഒരാൾ പറയുമ്പോൾ അവർക്ക് വിളിച്ച് ചോദിക്കാമായിരുന്നുവെന്ന് അമ്പിളി ദേവി പറയുന്നു. ഇതിലും വലിയ പ്രതിസന്ധിയും പ്രശ്നങ്ങളുമൊന്നും ഇനി ജീവിതത്തിൽ വരാനില്ല. അത്രയും അനുഭവിച്ചു.
അഭിനയിച്ചിരുന്ന സമയത്തൊന്നും പ്രണയം തോന്നിയിട്ടില്ല അദ്ദേഹത്തോട്.

സ്നേഹത്തൂവലിൽ അഭിനയിച്ചിരുന്ന സമയത്താണ് കണ്ണൂരുള്ള ഒരു പെൺകുട്ടിയുമായി അദ്ദേഹത്തിന്റെ വിവാഹനിശ്ചയം നടന്നത്. ഈ ഫോട്ടോസൊക്കെ എന്നെ കാണിച്ചിരുന്നു. വിവാഹം ഒരുവർഷം കഴിഞ്ഞേയുണ്ടാവൂ എന്നൊക്കെയായിരുന്നു പറഞ്ഞത്. മറ്റൊരു പെൺകുട്ടിയെ ആ സമയത്ത് എങ്ങനെ ഇഷ്ടപ്പെടും. അതിന് ശേഷം അദ്ദേഹത്തിന്റെ വിവാഹം നടന്നു.

അത് ഡിവോഴ്സായി. വിവാഹ ശേഷം ഞാൻ വേറൊരാളുമായി ബന്ധത്തിലാണെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. എന്റെ ക്യാരക്ടറിനെ ഇത്ര മോശമാക്കുമ്പോൾ അതിനുള്ള തെളിവും അദ്ദേഹം പുറത്ത് വിടേണ്ടതാണെന്നും അമ്പിളി ദേവി പറയുന്നു.

പ്രശ്നങ്ങളെക്കുറിച്ച് അറിഞ്ഞപ്പോൾ കോംപ്രമൈസിനായി ശ്രമിച്ചിരുന്നു. ഡിവോഴ്സ് വേണം, നിന്നെ എനിക്ക് വേണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പിന്നീട് ഡിവോഴ്സ് വേണ്ടെന്നായിരുന്നു പറഞ്ഞത്. ഇനി എന്താണന്നറിയില്ല. ഇനി എനിക്ക് പുള്ളിയെ വേണ്ട. ഇത്രയുമൊക്കെ ദ്രോഹിച്ച ഒരാളുടെ കൂടെ ഇനിയെങ്ങനെയാണ് ജീവിക്കുന്നത്. കോൾ റെക്കോർഡിംഗ് എന്റെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തത് അദ്ദേഹമാണ്.

എന്നെക്കുറിച്ച് മോശമായി പറയുന്നത് കേട്ടപ്പോൾ ഞാൻ തപ്പുകയായിരുന്നു. എന്റെ കൈയ്യിലെന്തെങ്കിലും ഉണ്ടോയെന്ന് നോക്കുകയായിരുന്നു. അവർ എന്നെ വെല്ലുവിളിക്കുകയായിരുന്നു. ആദ്യമൊന്നും ഞാൻ വിശദീകരിക്കണമെന്ന് കരുതിയിരുന്നില്ല. കുടുംബത്തിലുള്ളവരെക്കുറിച്ചെല്ലാം പറഞ്ഞതോടെയാണ് ഞാൻ സംസാരിക്കാൻ തീരുമാനിച്ചത്.

അദ്ദേഹത്തിന്റെ കണ്ണിലെല്ലാവരും മോശപ്പെട്ടവരാണ്. എല്ലാവർക്കും കുറ്റങ്ങളാണ്. പകരത്തിന് പകരമായി പറയുകയല്ല. അദ്ദേഹത്തെ അറിയുന്നവർക്ക് അറിയാം. ചെയ്തത് തെറ്റായിപ്പോയെന്ന് എപ്പോഴെങ്കിലും അദ്ദേഹത്തിന് മനസ്സിലാവാനുള്ള അവസരം ദൈവം കൊടുക്കും. ഒരുപാട് കരഞ്ഞതാണ്. ഇനി കരയാൻ കണ്ണീരില്ല. അമ്പിളി ഇനി നീ കരയരുതെന്നായിരുന്നു എല്ലാവരും പറഞ്ഞത്.

കുടുംബത്തിലുള്ളവരും എനിക്ക് അറിയാത്ത ഒരുപാട് പേരും എന്നോട് കരയരുതെന്ന് പറഞ്ഞു. ഒരുപാട് ചിരിക്കാനിഷ്ടപ്പെടുന്നയാളാണ്, ജീവിതത്തിൽ മൊത്തം കരയിപ്പിക്കുന്ന അനുഭവങ്ങളായി. അച്ഛനേയും അമ്മയേയും ഓർത്താണ് എനിക്ക് വിഷമമെന്നും അമ്പിളി ദേവി വ്യക്തമാക്കുന്നു.

Advertisement