വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഗായകൻ, നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ് ആർട്ടിസ്റ്റ്, നിർമ്മാതാവ് തുടങ്ങി വിവിധ രംഗങ്ങളിൽ സ്വന്തമായ മേൽവിലാസം ഉണ്ടാക്കിയെടുക്കാൻ സാധിച്ചൊരു വ്യക്തിയാണ് വിനീത് ശ്രീനിവാസൻ.
കരിയർ മികവിനൊപ്പം തന്നെ സൗഹൃദങ്ങൾകൊണ്ടും പെരുമാറ്റം കൊണ്ടും കൂടിയാണ് വിനീത് മലയാളികളുടെ ഇഷ്ടം കവർന്നത്. നല്ലൊരു ഭർത്താവും അതിലേറെ നല്ലൊരു അച്ഛനും കൂടിയാണ് വിനീത്. മക്കൾക്കും ഭാര്യയ്ക്കും ഒപ്പമുള്ള സന്തോഷം നിറഞ്ഞ നിമിഷങ്ങൾ വിനീത് ഇടയ്ക്കെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.
മക്കൾക്കൊപ്പം ചിരിയും കളിയുമായിട്ടുള്ള തന്റെ അച്ഛൻ വേഷവും വിനീത് നന്നായി ആസ്വദിക്കുന്നുണ്ടെന്ന് ആ ചിത്രങ്ങളിൽ നിന്നും മനസിലാക്കാം. ഇപ്പോളിതാ വിനീത് ഭാര്യ ദിവ്യ പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഗൗരവം കണ്ട് തെറ്റിദ്ധരിക്കേണ്ട എഴുതുന്നത് പുതിയ ചിത്രത്തിന്റെ സ്ക്രിപ്റ്റ് ഒന്നുമല്ല, യൂട്യൂബിൽ നിന്ന് ബിരിയാണി റെസിപ്പി കോപ്പിയടിക്കുകയാണെന്നാണ് ചിത്രം പങ്കുവെച്ച് ദിവ്യ കുറിച്ചിരിക്കുന്നത്.
അടുത്തിടെയാണ് വിനീതും ദിവ്യയുടെ തങ്ങളുടെ പ്രണയത്തിന്റെ പതിനാറാം വാർഷികം ഇരുവരും ആഘോഷിച്ചത്. തങ്ങൾ ഒന്നിപ്പിച്ച് കൊളജിൽ നിന്നുള്ള ചിത്രമാണ് വിനീത് പങ്കുവെച്ചത്. പ്രണവ് മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന പ്രണയമാണ് വിനീതിന്റെ പുതിയ ചിത്രം.