ലോകം മുഴുവൻ വിനാശം വിതയ്ക്കുന്ന കൊവിഡ് മഹാമാരിയെ തുടർന്ന് ലോകത്തിലെ ഭൂരിപക്ഷം രാജ്യങ്ങളിലും ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരുമാസമായി ഇന്ത്യയും ലോക്ഡൗൺ മുലം അടച്ചിട്ടിരിക്കുകയാണ്.
മനുഷ്യ ജീവിതത്തിന്റെ സർവ്വമേഖലകളും പൂട്ടിക്കെട്ടിയ ഈ ലോക്ഡൗണിനെ തുടർന്ന് ദുരിതത്തിലായ നിരവധി മനുഷ്യരുണ്ട്. ഇവരെ സഹായിക്കുന്നതിന് നിരവധി സെലിബ്രിറ്റികൾ രംഗത്തെത്തിയിട്ടുണ്ട്. തെന്നിന്ത്യൻ സൂപ്പർതാരം നടൻ ദളപതി വിജയ് 1.3കോടി രൂപയാണ് വിവിധ സർക്കാരുകൾക്കായി നൽകിയത്.
കേന്ദ്രസർക്കാർ, തമിഴ്നാട്, കേരളം, ആന്ധ്രപ്രദേശ്, പുതുച്ചേരി സർക്കാരുകൾക്കും ഫെഫ്സി യൂണിയനുമായാണ് തുക നൽകിയത്. അത് കൂടാതെ ഇപ്പോൾ സ്വന്തം ആരാധകർക്കും കൊവിഡ് കാലത്ത് ധനസഹായം നൽകിയരിക്കുകയാണ് വിജയ്. ധനസഹായ വിതരണം ആരംഭിച്ചു കഴിഞ്ഞു. നിരവധി ആരാധകർക്കാണ് 5000 രൂപ വീതം ലഭിച്ചത്.
വിജയ് പണമയച്ചതിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയനും വിജയ് ധനസഹായം നൽകിയത് വാർത്താ സമ്മേളനത്തിൽ എടുത്ത് പറഞ്ഞു. ന്രത്തെ ഇന്ത്യയിയലെ കോവിഡ് ദുരിതാശ്വാസ നിധികളിലേക്ക് വൻ തുക സഹായം ദളപതി വിജയ് വിജയ്‌നൽകിയിരുന്നു.
പ്രധാനമന്ത്രിയുടെയും തെന്നിന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ദുരിതാശ്വാസനിധികളിലേക്ക് ആകെ 1.30 കോടിയാണ് നൽകുകയെന്ന് വിജയ് പ്രഖ്യാപിച്ചു. ഇതിൽ 25 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ്.
ബാക്കി തുക തമിഴ്നാടും കേരളവും ഉൾപ്പെടെയുള്ള തെന്നിന്ത്യൻ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധികളിലേക്കും ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൌത്ത് ഇന്ത്യയ്ക്കുമാണ്.
കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നൽകും. തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം നൽകുന്ന വിജയ്, ഫെഫ്സിക്ക് (ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൌത്ത് ഇന്ത്യ) 25 ലക്ഷവും നൽകും. കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, പോണ്ടിച്ചേരി മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധികളിലേക്ക് 5 ലക്ഷം വീതവും വിജയ് നൽകും.
ഇതു കൂടാതെ കോവിഡിന്റെ പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് നേരിട്ടെത്തിക്കാൻ രാജ്യമെമ്പാടുമുള്ള തന്റെ ഫാൻ ക്ലബ്ബുകൾ വഴി വലിയൊരു തുക വിജയ് വിതരണം ചെയ്തുവെന്നും റിപ്പോർട്ടുകളുണ്ട്.