മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സിനിമാ സീരിയൽ നടിയാണ് മീര വാസുദേവ്. ബ്ലെസ്സി സംവിധാനം ചെയ്ത തന്മാത്ര എന്ന മോഹൻലാൽ സിനിമയിലൂടെ ആണ് മീര വാസുദേവ് മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിലൂടെ തന്നെ നടി മലയാളികളുടെ ഹൃദയം കീഴടക്കുക ആയിരുന്നു.
നിരവധി ഭാഷകളിൽ അഭിനയിച്ച താരം ഇപ്പോൾ മലയാളം ടെലിവിഷൻ സീരിയലലൂടെയും കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. ഏഷ്യാനെറ്റിലെ കുടുംബവിളക്ക് എന്ന സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് കൈയ്യടി നേടുകയാണ് നടി ഇപ്പോൾ.
അതേ സമയം ഇപ്പോഴിതാ തന്മാത്രയിൽ അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങളെ കുറിച്ചും നടൻ മോഹൻലാലിൽ നിന്നും പഠിച്ച പലകാര്യങ്ങളെ കുറിച്ചും തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മീരാ വാസുദവ്. ടെക്നിക്കലി സിനിമക്ക് ഭാഷയുടെ വ്യത്യസങ്ങൽ ഒന്നുമില്ലെന്നും ബാക്കി എല്ലാം തങ്ങളുടെ അഭിനയം പോലെ ഇരിക്കുമെന്നുമാ് മീര വാസുദേവ് പറയുന്നത്.
ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു മീര വാസുദേവിന്റെ തുറന്നു പറച്ചിൽ.
ഏത് ഭാഷയിൽ ആണെങ്കിലും ഇമോഷണൽ കണ്ടന്റുകൾ ഒരുപോലെ ആണെന്നും അത് മനസിലാക്കാൻ സാധിച്ചതു കൊണ്ടാണ് തനിക്ക് സിനിമ ചെയ്യാൻ കഴിഞ്ഞതെന്നും അവർ പറഞ്ഞു. മോഹൻലാൽ തന്നെ ഒരുപാട് സപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും മീരാ വാസുദേവ് പറയുന്നു.
ടെക്‌നിക്കലി സിനിമ എല്ലാം ഒരുപോലെയാണ്. ബാക്കിയെല്ലാം നമ്മുടെ പെർഫോമൻസുമായി ബന്ധപ്പെട്ടിരിക്കും. ഭാഷ അറിയില്ലെങ്കിലും, എല്ലാ ഭാഷയിലെയും ഇമോഷണൽ കണ്ടന്റുകൾ ഒരുപോലെയാണ്. തന്മാത്രയിലെ ഇമോഷണൽ കണ്ടന്റ് എനിക്ക് മനസിലായിരുന്നു.
വളരെ നന്നായിട്ടാണ് ബ്ലസി സാർ എനിക്കത് മനസിലാക്കി തന്നത്. തോമസേട്ടനും എപ്പോഴും എന്റെ കൂടെയുണ്ടാകുമായിരുന്നു. തുടർച്ചയായി ഓരോ ഡയലോഗുകളും എന്നെ ഓർമിപ്പിച്ചു കൊണ്ടിരി ക്കും. ഇരുപതോ മുപ്പതോ പ്രാവശ്യം അദ്ദേഹം ഡയലോഗുകൾ റിപ്പീറ്റ് ചെയ്യും.
അതുപോലെ തന്നെ ഒരു നടനെന്ന നിലയിൽ മോഹൻലാൽ സാർ ഭയങ്കര സപ്പോർട്ടാണ്. ഒന്ന് രണ്ട് സീനിലൊക്കെ എങ്ങനെ ചെയ്യണമെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു. അതൊക്കെ എനിക്ക് കാണിച്ച് തന്നത് അദ്ദേഹമായിരുന്നു.
ഒരുപാട് കാര്യങ്ങൾ ആ സിനിമയിൽ നിന്നും എനിക്ക് പഠിക്കാൻ സാധിച്ചു എന്നും മീര വാസുദേവ് പറയുന്നു. അതേ സമയം താൻ അഭിനയിക്കുന്ന സീരിയൽ കുടുംബവിളക്ക് ഹിറ്റായതിന് ശേഷം പ്രേക്ഷകരുടെ പക്ഷത്ത് നിന്നുമുണ്ടായ ചില പ്രതികരണങ്ങളെ കുറിച്ചും താരം പറയകയുണ്ടായി.
ആളുകൾ ഇങ്ങനെ വന്ന് സംസാരിക്കുന്നത് ഒക്കെ ഉറപ്പായും പ്രൈവസിയെ ബാധിക്കും. സെലിബ്രിറ്റി ആയി കഴിഞ്ഞാൽ തന്നെ നമ്മുടെ പേഴ്സണൽ സ്പേസ് നഷ്ടപ്പെടും. കാരണം നമ്മൾ പബ്ലിക്ക് പ്രൊപ്പർട്ടി പോലെയാകും. പലരും താരങ്ങൾക്ക് ഒരു ജീവിതമുണ്ടെന്ന കാര്യം മനസിലാക്കാറില്ല.
നമ്മുടെ അടുത്ത് വരുന്നതിലും സംസാരിക്കുന്നതിലും ഒന്നും പ്രശ്നമില്ല. പക്ഷെ ഫോട്ടോയോ മറ്റുമൊക്കെ എടുക്കുമ്പോൾ ചോദിക്കണം. ചിലപ്പോൾ നമ്മളെ ഫ്ളേട്ട് ചെയ്യാൻ വരെ നോക്കാറുണ്ട്. ചിലരുടെയൊക്കെ കൂടെ വൈഫുണ്ടാകും എന്നിട്ടും നമ്മളെ ഫ്ളേട്ട് ചെയ്യാൻ നോക്കുന്നവരുണ്ട്.
കുടുംബ വിളക്ക് വന്നതിനുശേഷം ഞങ്ങൾക്ക് ക്രിക്കറ്റ് കാണാൻ പറ്റുന്നില്ലായെന്ന് പറഞ്ഞ് ദേഷ്യപ്പെടുന്നവർ വരെയുണ്ട്. പക്ഷെ അവരും സെൽഫിയെടുക്കും. സെൽഫിയും വേണം നോക്കി ദേഷ്യപ്പെടുകയും ചെയ്യും എന്നും മീര വാസുദേവ് പറയുന്നു.