മോഹൻലാലിന്റെ ആ സൂപ്പർ സിനിമ ഞാൻ സംവിധാനം ചെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു: തുറന്നു പറഞ്ഞ് രാജമൗലി

178

ഇന്ത്യൻ സിനിമയിലെ ബ്രഹ്‌മാണ്ഡ സംവിധായകനാണ് എസ് എസ് രാജമൗലി. ബാഹബലി സീരിസിലൂടെയാണ് രാജ മൗലി മലയാളികൾക്കും പ്രിയങ്കരനായി മാറിയത്. ഇപ്പോഴിതാ രാജമൗലി സംവിധാനം ചെയ്ത ആർആർആർ തിയ്യറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്.

ഗംഭീര അഭിപ്രായമാണ് ഈ ബ്രഹ്‌മാണ്ഡ ചിത്രത്തിന് ലഭിക്കുുന്നത്. ഇപ്പോഴിതാ തനിക്ക് സംവിധാനം ചെയ്യണമെന്ന് തോന്നിയ സിനിമയെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ൻ രാജമൗലി. രാജമൗലിയുടെ വാക്കുകൾ ഇങ്ങനെ:

Advertisements

Also Read
ആളുകൾ എന്ത് പറയുമെന്ന് പേടിയുണ്ട്, ഞാൻ ചെയ്തില്ലെങ്കിൽ വേറെ ആരേലും അത് ചെയ്യും: പുതിയ സിനിമയിൽ അതീവ ഗ്ലാമറസായി അഭിനയിച്ചതിനെ കുറിച്ച് സ്വാസിക വിജയ്

ഇഷ്ടപ്പെട്ട സിനിമകൾ ഒരുപാടുണ്ട്. ബെൻഹർ, മായാബസാർ അങ്ങനെ ഒരുപാട് എണ്ണം മനസിലേക്ക് വരുന്നുണ്ട്. ദൃശ്യത്തിന്റെ ഒന്നാം ഭാഗവും രണ്ടാം ഭാഗവും കണ്ടപ്പോൾ, ഞാനായിരുന്നു അതിന്റെ ഡയറക്ടറെങ്കിൽ എന്ന് ചിന്തിച്ചിട്ടുണ്ട്. എനിക്ക് ഭയങ്കര ഇഷ്ടമായി ആ സിനിമ.

പ്രത്യേകിച്ചും അതിന്റെ എഴുത്ത് ശരിക്കും ബ്രില്ല്യന്റായിരുന്നു. ഒന്നാം ഭാഗം തന്നെ ഗ്രേറ്റ് ആയിരുന്നു. രണ്ടാം ഭാഗം അതിനേക്കാൾ ത്രില്ലിങ്ങും അത്തരത്തിലുള്ള ഒരു ഇന്റലിജൻസും ഇമോഷൻസും സിംപ്ലിസിറ്റിയും ആ സിനിമയിൽ കണ്ടത് ഗ്രേറ്റ് ആയിരുന്നു എന്നും രാജ മൗലി പറയുന്നു.

അതേ സമയം ആർ ആർ ആർ തകർപ്പൻ വിജയം നേടുമെന്ന് ഉറപ്പായിരിക്കുകയാണ് ഇപ്പോൾ. രാംചരൺ, ജൂനിയർ എൻടിആർ, ആലിയ ഭട്ട്, ശ്രേയ ശരൺ തുടങ്ങിയവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന് വലിയ വരവേൽപ്പാണ് ലഭിക്കുന്നത്. ചിത്രത്തിൻറെ ഹിന്ദി പതിപ്പിന് ഒരു ടിക്കറ്റിന് 2100 രൂപ വരെ ഈടാക്കുന്ന സ്‌ക്രീനുകളുണ്ട്.

ഡൽഹിയിലെ പിവിആർ ഡയറക്ടേഴ്‌സ് കട്ടിൽ 3ഡി പ്ലാറ്റിന ടിക്കറ്റിന് 1900 രൂപയും 3ഡി പ്ലാറ്റിന സുപ്പീരിയറിന് 2100 രൂപയുമാണ് വില. ഗുരുഗ്രാമിലെ ആംബിയൻസ് ഹാൾ, മുംബൈ പി.വി.ആർ എന്നിവിടങ്ങളിലും വലിയ തുകക്കാണ് ടിക്കറ്റ് വിറ്റുപോകുന്നത്.

Also Read
മമ്മൂട്ടിയുടെ മുമ്പിൽ ഭീഷ്മയുടേയും സിബിഐ 5 ന്റേയും കഥ വന്ന സമയമായിരുന്നു, നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യാമെന്ന് ഞാൻ പറഞ്ഞു: മമ്മൂട്ടി ചിത്രം മുടങ്ങിയതിനെ കുറിച്ച് സത്യൻ അന്തിക്കാട്

സ്വാതന്ത്ര്യ സമര സേനാനികളായ അല്ലൂരി സീതാരാമ രാജുവും കോമരം ഭീമും ഒന്നിച്ചാൽ എന്ത് സംഭവിക്കുമെന്നതാണ് ചിത്രത്തിന്റെ കഥയുടെ ഇതിവൃത്തം. അല്ലൂരി സീതാരാമ രാജുവായി രാം ചരണെത്തുമ്പോൾ കോമരം ഭീം ആയി ജൂനിയർ എൻടിആർ വേഷമിടുന്നു. 550 കോടി മുതൽ മുടക്കിൽ ഒരുക്കിയിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ഡിവിവി ദാനയ്യയാണ്.

Advertisement