മമ്മൂട്ടിയുടെ മുമ്പിൽ ഭീഷ്മയുടേയും സിബിഐ 5 ന്റേയും കഥ വന്ന സമയമായിരുന്നു, നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യാമെന്ന് ഞാൻ പറഞ്ഞു: മമ്മൂട്ടി ചിത്രം മുടങ്ങിയതിനെ കുറിച്ച് സത്യൻ അന്തിക്കാട്

12071

മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന, നിരവധി സൂപ്പർഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ച സൂപ്പർ സംവിധായകൻ ആണ് സത്യൻ അന്തിക്കാട്. 1982ൽ പുറത്തിറങ്ങിയ കുറുക്കന്റെ കല്യാണം എന്ന ചിത്രത്തിൽ കൂടിയാണ് സത്യൻ അന്തിക്കാട് സംവിധാന രംഗത്തേക്ക് എത്തുന്നത്.

അതേ സമയം കുടുംബ പശ്ചാത്തലത്തിലുള്ള ചിത്രങ്ങളാണ് അദ്ദേഹം കൂടുതലും ചെയ്യാറുള്ളത്. മോഹൻലാൽ, ശ്രീനിവാസൻ, ജയറാം എന്നിവരാണ് സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങളിൽ കൂടുതലും അഭിനയിച്ചിട്ടുള്ളത്. അദ്ദേഹം സംവിധാനം ചെയ്ത വളരെ ചുരുക്കം സിനിമകളിൽ മാത്രമാണ് മമ്മൂട്ടി അഭിനയിച്ചിട്ടുള്ളത്.

Advertisements

Also Read
ഒരുലക്ഷം രൂപയിലധികം വിലവരുന്ന ഉപകരണം കളിക്കാൻ വേണമെന്ന് മകൻ; നവ്യാ നായർ ചെയ്തത് മറ്റു മാതാപിതാക്കൾ കണ്ടുപഠിക്കണം, താരത്തിന് കൈയ്യടി

ശ്രീധരന്റെ ഒന്നാം തിരുമുറിവ്, അർത്ഥം, കളിക്കളം, കനൽക്കാറ്റ്, ഗോളാന്തര വാർത്ത, ഒരാൾ മാത്രം, നമ്പർ 1 സ്‌നേഹതീരം ബാംഗ്ലൂർ നോർത്ത് എന്നീ ചിത്രങ്ങളിലാണ് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്തിട്ടുള്ളത്. അതേ സമയം മമ്മൂട്ടിയുമായി ഒരു പുതിയ സിനിമ ചെയ്യാൻ പ്ലാൻ ചെയ്തിരുന്നുവെന്നും കൊവിഡ് വന്നത് കാരണം ആ സിനിമ നടന്നില്ലെന്നും തുറന്നു പറയുകയാണ് സത്യൻ അന്തിക്കാട് ഇപ്പോൾ.

ഐഎഫ്എഫ്‌കെ വേദിയിൽ ആയിൽ ആയിരുന്നു സത്യൻ അന്തിക്കാട് മമ്മൂട്ടിക്ക് ഒപ്പമുള്ള തന്റെ നടക്കാതെ പോയ സിനിമയെ കുറിച്ച് സംസാരിച്ചത്. എന്റെ കൂടുതൽ സിനിമകളിലും മോഹൻലാലും, ജയറാമുമൊക്കെ അഭിനയിച്ചത് കൊണ്ടാണ് മമ്മൂട്ടിയുടെ കൂടെ കൂടുതൽ സിനിമ ചെയ്യാൻ സാധിക്കാതെ പോയത്. എന്നാൽ ഞാൻ മമ്മൂട്ടിയുമായി ചെയ്ത കളിക്കളം, അർത്ഥം പോലുള്ള സിനിമകൾ വിജയിച്ചിട്ടുമുണ്ട്.

എന്റെ ഏറ്റവും അടുത്ത സുഹൃത്തും കൂടിയാണ് മമ്മൂട്ടി. ഇരുപത്തിമൂന്നോളം വർഷമായി ഞാൻ അദ്ദേഹവുമായി സിനിമ സംവിധാനം ചെയ്തിട്ട്. കൊവിഡ് തുടങ്ങുന്നതിന് മുമ്പ് ഞങ്ങൾ ഒരു സിനിമ പ്ലാൻ ചെയ്തിരുന്നു. സിനിമയുടെ കഥയുമുണ്ടാക്കി, ഞാൻ മമ്മൂട്ടിയുമായി സംസാരിച്ച് അത് അനൗൺസ് ചെയ്യുകയും ചെയ്തു.

Also Read
ആ ബിഗ്ഗ് ബജറ്റ് ചിത്രത്തിൽ ഒരു സീനിൽ പൂർണ ന ഗ് ന യായി അഭിനയിക്കണം, വിഷമത്തോടെ ഞാൻ ചെയ്തത് ഇങ്ങനെ: വെളിപ്പെടുത്തി ഷംന കാസ്സിം

അനൗൺസ് ചെയ്ത് സ്‌ക്രിപ്റ്റ് എഴുതാൻ തുടങ്ങിയപ്പോഴാണ് കൊവിഡ് വന്നത്. മൂന്ന് മാസം കൊണ്ട് അവസാനിക്കും എന്ന് കരുതിയ കൊവിഡ് ഇപ്പോൾ മൂന്ന് വർഷമായിരിക്കുകയാണ്. മുഴുവൻ മാസ്‌ക് കെട്ടി ഷൂട്ട് ചെയ്യാൻ പറ്റാത്ത സിനിമയായായിരുന്നു അതെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.

ഏഴെട്ട് മാസങ്ങൾ കഴിഞ്ഞപ്പോൾ മമ്മൂട്ടി എന്നോട് ചോദിച്ചു, എപ്പോഴായിരിക്കും നമ്മൾ ഈ സിനിമ തുടങ്ങുക എന്ന്. അമൽ നീരദിന്റെ പടത്തിന്റെയും സിബിഐ അഞ്ചാം ഭാഗത്തിന്റെയുമൊക്കെ കഥകൾ മമ്മൂട്ടിയുടെ മുമ്പിൽ വന്ന് നിൽക്കുന്ന സമയമായിരുന്നു അത്. ഞാൻ ഈ തവണ നിങ്ങളെ സ്വതന്ത്രനായി വിട്ടിരിക്കുന്നു, നിങ്ങൾക്ക് ഇഷ്ടമുള്ള സിനിമകൾ ചെയ്യാം, ഞാൻ അതല്ലാത്തമറ്റൊരു ചെറിയ സിനിമ ചെയ്‌തോളാം.

അതിന് ശേഷം നമുക്ക് ഒന്നിക്കാം എന്നാണ് അദ്ദേഹത്തോട് പറഞ്ഞത്. ആ വാക്ക് അവിടെ നിൽക്കുകയാണ്. ഏതു സമയവും ആ സിനിമ സംഭവിച്ചേക്കാമെന്നും സത്യൻ അന്തിക്കാട് പറയുന്നു. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രം മകൾ ഇപ്പോൾ റിലീസിന് ഒരുങ്ങുകയാണ്.

ജയറാമും മീര ജാസ്മിനുമാണ് ചിത്രത്തിൽ നായകനും നായികയുമായി എത്തുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള മീര ജാസ്മിന്റെ തിരിച്ചു വരവ് ചിത്രം കൂടിയാണ് മകൾ. ജയറാം, മീരാ ജാസ്മിൻ എന്നിവരെ കൂടാതെ ദേവിക സഞ്ജയ്, ശ്രീനിവാസൻ, ഇന്നസെന്റ്, നസ്ലൻ കെ. ഗഫൂർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Also Read
പുറകിലൂടെ കൈയ്യിട്ടയാൾ ശരീരത്തിൽ പിടിച്ചു, കരണത്ത് നോക്കി ഒന്ന് അങ്ങ് കൊടുത്തു, അന്നത് പത്രത്തിൽ വാർത്തയായിരുന്നു, ഇന്നാണേൽ വൈറൽ ആയേനെ: സുബി സുരേഷ്

ഇഖ്ബാൽ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്. സംഗീതസംവിധാനം രാഹുൽ രാജ്. ചിത്രത്തിലെ ഗാനരചയിതാവ് വിഷ്ണു വിജയ്യാണ്.

Advertisement