എന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ചേച്ചിയാണ്, മനോജ് കെ ജയനും ആയുളള പ്രണയ വിവാഹമാണ് എന്നെയും കൽപ്പനയെയും ശത്രുക്കളാക്കിയത്: ഉർവശി അന്ന് പറഞ്ഞത്

617

മലയാള സിനിമയിൽ അഭിനയ ശൈലി കൊണ്ടും കഴിവുകൊണ്ടും വ്യക്തമായ സ്ഥാനം നേടിയ താര സഹോദരിമാരാണ് കലാരഞ്ജിനി, കല്പന, ഉർവശി എന്നിവർ. ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച കല്പന നമ്മളോട് വിടപറഞ്ഞു കഴിഞ്ഞു.

ഉർവശി ഇന്നും സിനിമ മേഖലയിൽ സജീവമാണ്. പ്രശ്‌സ്ത നടനായ മനോജ് കെ ജയൻ ആയിരുന്നു ഉർവശിയെ ആദ്യം വിവാഹം കഴിച്ചിരുന്നത്. എന്നാൽ ഉർവശി മനോജ് കെ ജയനെ വിവാഹം കഴിച്ചതിൽ ഇള്ള പരിഭവം സഹോദരി കൽപ്പനക്ക് ഇണ്ടായിരുന്നു. ജീവിതത്തിൽ നാം ആഗ്രഹി ക്കുന്നത് പോലെ ആല്ല കാര്യങ്ങൾ നടക്കുന്നത്.

Advertisements

കൽപ്പനയും ആയുള്ള പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കാൻ കഴിയാതിരുന്ന വിഷമം ഇപ്പോഴുമുണ്ടെന്നും ഉർവശി നേരത്തെ ഒരിക്കൽ പറഞ്ഞിരുന്നു. ഉർവശി തന്നെ എതിർത്ത് മനോജ് കെ ജയനെ വിവാഹം ചെയ്തിന്റെ പേരിൽ പത്ത് വർഷമാണ് ഇരുവരും മിണ്ടാതിരുന്നത്. ഇപ്പോൾ ആ പിണക്കത്തെ കുറിച്ച് ഉർവശി നടത്തിയ പ്രസ്താവന വീണ്ടും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.

Also Read
ധനുഷുമായി ജൂലൈയിൽ വിവാഹം: ഒടുവിൽ എല്ലാം തുറന്നു പറഞ്ഞ് മീന, ഞെട്ടി ആരാധകർ

എന്റെ കുടുംബംത്തിൽ ഉള്ളത്രയും ഐക്യം ഒരിക്കലും മറ്റൊരു സിനിമാ കുടുംബത്തിലും നിങ്ങൾക്ക് കാണാൻ സാധിക്കില്ല. ഏറ്റവും അടുപ്പമുള്ളിടത്താണല്ലോ ഒരു ചെറിയ അകൽച്ച വന്നാലും വലുതായി കാണുന്നത്. ഇപ്പോൾ പോലും എനിക്ക് എത്ര അളവിന് ആഹാരം എടുക്കണം എന്ന് പോലും എനിക്ക് അറിയില്ല.

കാരണം ഞാൻ വീട്ടിൽ ഇളയതാണ്. ഒന്നുകിൽ അമ്മ വാരിത്തരും അല്ലെങ്കിൽ കലചേച്ചിയോ കൽപന ചേച്ചിയോ വാരിത്തരും. അത്രയേറെ ഐക്യത്തോടെയാണ് ഞങ്ങൾ ജീവിച്ചത്. പക്ഷെ എന്റെ ഒരു പ്രണയം (മനോജ് കെ ജയനുമായുള്ള ബന്ധം) കൽപന ചേച്ചി എതിർത്തു. അത് വേണ്ട എന്നവൾ ശഠിച്ചു.

അതുവരെ എന്റെ എല്ലാ കാര്യങ്ങളും നോക്കിയത് കൽപന ചേച്ചിയാണ്. 24 വയസ്സ് വരെ ഞാൻ എന്ത് ചെയ്യുന്നതും കൽപന ചേച്ചിയെ അനുകരിച്ച് കൊണ്ടാണ്. ഒരു ഡ്രസ്സ് പോലും കൽപന ചേച്ചിയുടെ ഇഷ്ടപ്രകാരമാണ് എടുക്കുന്നത്. അത്രയും നിഴൽ പോലെ നടന്നിട്ട്, എന്റെ ജീവിതത്തിലെ ഒരു പ്രധാന വിഷയം ഞാൻ സ്വന്തമായി തീരുമാനിക്കുകയും അവളെ അനുസരിക്കാതിരിക്കുകയും ചെയ്യാതെ വന്നപ്പോഴുള്ള അവളുടെ മാനസിക പ്രശ്നമായിരുന്നു ആ പിണക്കത്തിന് കാരണം.

അത് ശരിയല്ല അങ്ങനെ ചെയ്യാൻ പാടില്ല എന്നൊക്കെ കൽപന ചേച്ചി പറഞ്ഞപ്പോൾ അതിനെ അതിജീവിക്കാനും എതിർക്കാനുമാണ് ഞാൻ ശ്രമിച്ചത്. അക്കാര്യത്തിലൊക്കെ എന്നെക്കാൾ കൂടുതൽ അറിവ് അവൾക്ക് ഉണ്ടായിരുന്നു. എന്നിട്ടും ഞാൻ അനുസരിച്ചില്ല. പിന്നീട് കൽപന ചേച്ചി പറഞ്ഞതാണ് സത്യമെന്ന് മനസ്സിലാകുകയും അവൾ പറഞ്ഞത് പോലെ തന്നെ സംഭവിയ്ക്കുകയും ചെയ്തപ്പോൾ എനിക്ക് കോംപ്ലക്സായി.

ഇതൊക്കെ ചേച്ചി പറഞ്ഞതാണല്ലോ എന്നോർത്തപ്പോൾ എനിക്കവളെ നേരിടാൻ പ്രയാസമായി തോന്നി അതാണ് സംഭവിച്ചത്. അതൊരു പിണക്കം ആയിരുന്നില്ല. ഒരിക്കലും. കോംപ്ലക്സിന്റെ പേരിൽ സംഭവിച്ച അകൽച്ചയായിരുന്നു. പത്ത് വർഷത്തോളം ഈ പേരിൽ ഞങ്ങൾ പരസ്പരം മിണ്ടാതെയായി.

അതൊക്കെ മാറി ഞങ്ങൾ വീണ്ടും ഒന്നായി സന്തോഷത്തോടെ കഴിയുമ്പോഴാണ് ദൈവം അവളെ അങ്ങ് കൊണ്ടുപോയതെന്ന് ഉർവശി പറയുന്നു. അവളെ പോലൊരു നടി ഇനിയുണ്ടാവില്ല. കൽപനയെ പോലെ കൽപന മാത്രമേയുള്ളൂ. എന്നിട്ടും അവൾക്കൊരു പുരസ്‌കാരം നൽകിയില്ല. മരിച്ചപ്പോൾ എല്ലാവരും പുരസ്‌കാരം വച്ച് നീട്ടി അത് സ്വീകരിക്കാൻ എന്നെ ക്ഷണിച്ചപ്പോൾ വിഷമം തോന്നിയെന്നും ഉർവശി വ്യക്തമാക്കിയിരുന്നു.

Also Read
പ്രഭാസിനെ അനുഷ്‌ക ചതിച്ചതോ? മുതിർന്ന താരവുമായി അനുഷ്‌കയ്ക്ക് ബന്ധം; പ്രഭാസിന്റെ അമ്മയും അനുഷ്‌ക-പ്രഭാസ് ബന്ധം തകരാൻ കാരണമെന്ന് ടോളിവുഡ്

Advertisement