ഏഷ്യാനെറ്റിൽ സൂപ്പർഹിറ്റ് മ്യൂസിക് റിയാലിറ്റി ഷോ ആയിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീച് മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ ഇതിനോടകം ആലപിച്ച് കഴിഞ്ഞ അമൃത സുരേഷിന് ആരാധകരും ഏറെയാണ്.
സഹോദരി അഭിരാമി സുരേഷിനൊപ്പം ചേർന്ന് അമൃതം ഗമയ എന്ന പേരിൽ അമൃത ആരംഭിച്ച മ്യൂസിക് ബാൻഡ് ഏറെ ശ്രദ്ധ നേടിയിരുന്നു. എജി വ്ളോഗ്സ് എന്ന ഒരു യൂട്യൂബ് ചാനലും സഹോദരിമാർ ചേർന്ന് നടത്തുന്നുണ്ട്. നേരത്തെ ബിഗ്ബോസ് സീസൺ രണ്ടിൽ മത്സരാർത്ഥികളായും ഇരുവരും എത്തിയിരുന്നു.
ഇപ്പോഴിതാ തന്നെ കുറിച്ച് സോഷ്യൽ മീഡിയയിൽ എത്തുന്ന വ്യാജ വാർത്തകളോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുക ആണ് താരം. അമൃത ഇത്രയും തരം താഴരുത് എന്ന ക്യാപ്ഷനോടെ എത്തിയ ഒരു വീഡിയോ ന്യൂസിന് എതിരെയാണ് അമൃത പ്രതികരിച്ചത്.
അമൃത ഇത്രയും തരം താഴരുത് എന്ന ടൈറ്റിലോടെയാണ് അമൃത വീഡിയോ പങ്കുവച്ചിരിക്കുന്നത്. അടുത്തിടെ തന്റെ ബാൻഡ് അംഗവും സുഹൃത്തുമായ സാംസൺ എന്ന ഗായകനൊപ്പം പാട്ടു പാടുന്നതിന്റെ രസകരമായ വീഡിയോ അമൃത പങ്കുവച്ചിരുന്നു. ആ വീഡിയോയാണ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടത്.
താൻ എവിടെയാണ്, എങ്ങനെയാണു തരം താഴ്ന്നതെന്നു മനസ്സിലാകുന്നില്ല എന്ന് പ്രതികരണ വീഡിയോയിൽ അമൃത പറയുന്നു. വീഡിയോക്ക് എത്തിയ മോശം കമന്റുകൾക്കെതിരെയും താരം പ്രതികരിച്ചു. ബാല രക്ഷപ്പെട്ടത് നന്നായി എന്നൊക്കെയാണ് ചില കമന്റുകൾ.
വാർത്തകൾ വളച്ചൊടിക്കപ്പെടുന്നതിനെതിരെ സംസാരിച്ച അമൃത, ഇത്തരം അടിക്കുറിപ്പുകളും തലക്കെട്ടുകളും വേദനിപ്പിക്കുന്നവ ആണെന്നും പറഞ്ഞു. നേരത്തെ നടൻ ബാലയുമായി അമൃത പ്രണയത്തിലാവുകയും ഇവർ വിവാഹിതർ ആവുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇരുവരും വേർ പിരിയുകയായിരുന്നു.
ഇരുവർക്കും ഈ ബന്ധത്തിൽ ഒരു മകളുണ്ട്. അവന്തിക എന്നാണ് മകളുടെ പേര്. പാപ്പു എന്നാണ് അമൃതയും കുടുംബവും മകളെ സ്നേഹത്തോടെ വിളിക്കുന്നത്. യൂട്യൂബ് വീഡിയോകളിലും അമൃതയുടെയും അഭിരാമിയുടെയും സോഷ്യൽ മീഡിയകളിലും പാപ്പു ഇടയ്ക്ക് എത്താറുണ്ട്.