ബി ഉണ്ണികൃഷ്ണന് മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ആറാട്ട് എന്ന സിനിമ റിലീസ് ചെയ്തതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായ പേരായിരുന്നു സന്തോഷ് മാത്യു വർക്കി എന്ന യുവാവിന്റേത്.മോഹൻലാൽ ആറാടുകയാണെന്നുളള ഡയലോഗ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു.
താരരാജാവിന്റെ ഏറ്റവും വലിയ ആരാധകനാണ് സന്തോഷ് വർക്കി. താരത്തിന്റെ പുറത്ത് ഇറങ്ങുന്ന എല്ല ചിത്രങ്ങളും കാണാറുണ്ടെന്നും അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. എൻജിനീയറായ സന്തോഷ് ഇപ്പോൾ എറണാകുളത്ത് ഫിലോസ ഫിയിൽ പിഎച്ച്ഡി ചെയ്യുകയാണ്. ഇപ്പോഴിതാ സന്തോഷ് വർക്കി ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്.
എല്ലാ ദിവസവും തീയേറ്ററിൽ പോകുമെന്നും മോഹൻലാൽ സിനിമകൾ എത്ര ദിവസം കളിക്കുന്നുണ്ടെന്ന് നോക്കാനാണ് താൻ ദിവസേന തീയേറ്ററിൽ പോകാറുണ്ടെന്നും അഭിമുഖത്തിൽ പറയുന്നു. കൂടാതെ നടി നിത്യ മേനോനോടുള്ള ഇഷ്ടത്തെ കുറിച്ചും സന്തോഷ് പറയുന്നു.
സന്തോഷ് മാത്യു വർക്കിയുടെ വാക്കുകൾ ഇങ്ങനെ:
മോഹൻലാലിനെക്കാൾ കൂടുതൽ ആരാധിച്ചിരുന്നത് നടി നിത്യ മേനോനെ ആണ്. ഏറ്റവും ഇഷ്ടപ്പെട്ട നടി മഞ്ജു വാര്യരd] Eണ്, എന്നാൽ നിത്യ മേനോനെ ആണ് കൂടുതൽ ഇഷ്ടം. നിത്യ മേനോനെ എനിക്ക് കല്യാണം കഴിക്കാൻ ഇഷ്ടമായിരുന്നു. ഒരുകാലത്ത് ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്നേഹിച്ചത് നിത്യ മേനോനെ ആയിരുന്നു.
ഒരുപക്ഷേ മോഹൻലാലിനെ ക്കാൾ. കല്യാണം കഴിക്കാൻ പറ്റില്ലെങ്കിൽ ഒരു ഫ്രണ്ടായിട്ടോ ഫാനായിട്ടോ ഒരു ഫോൺ കോണ്ടാക്ടായിട്ടോ കാണണമെന്ന് പോലും ഞാൻ നേരിട്ട് പറഞ്ഞു. നിത്യയുടെ മാതാപിതാക്കളോട് ഇക്കാര്യം സംസാരിച്ചിരുന്നു. അതൊന്നും പറ്റില്ലെന്നായിരുന്നു അവർ നൽകിയ മറുപടി.
നിത്യയോടും നേരിട്ട് സംസാരിച്ച് ഇക്കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്. കോളാമ്പി എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് നിത്യ മേനോനോട് ഇക്കാര്യമൊക്കെ പറഞ്ഞിരുന്നു . തന്റെ ബുക്കുകളെ കുറിച്ചും ഒക്കെ സംസാരിച്ചു. പത്ത് പതിനഞ്ച് മിനിറ്റോളം സംസാരിച്ചിരുന്നു.
നിങ്ങൾ വെറുതെ സമയം കളയണ്ടാ എന്നാണ് നിത്യ നൽകിയ മറുപടിയെന്നും നിരാശയോടെ സന്തോഷ് പറഞ്ഞു.
നാല് വയസു മുതൽ മോഹൻലാൽ ഫാൻ ആണ്. ഞാൻ ജനിച്ച വർഷമാണ് ലാലേട്ടൻ സൂപ്പർസ്റ്റാർ ആയത്. രാജാവിന്റെ മകൻ ആയിരുന്നു അന്നിറങ്ങിയ ചിത്രം. ആറാട്ട് കണ്ട ശേഷം അപ്പോൾ മനസിൽ തോന്നിയത് പറഞ്ഞന്നേ ഉള്ളൂ. എല്ലാ സിനിമകളും കാണാറുണ്ട്.
മോഹൻലാൽ സിനിമകളോട് പ്രത്യേക ഇഷ്ടമുണ്ട്. മോഹൻലാൽ എന്ന അഭിനേതാവിനെ അല്ല മോഹൻലാൽ എന്ന താരത്തെയാണ് ഇപ്പോൾ കൂടുതലായും കാണുന്നത്. അദ്ദേഹത്തിന്റെ ക്ലാസ് പടങ്ങളും ഏറെ ഇഷ്ടമാണ്. എൺപതുകളിലെ മോഹൻലാൽ കഥാപാത്രങ്ങൾ ഇനിയും വരണമെന്നുണ്ടെന്നും പറയുന്നു. അദ്ദേഹത്തിന്റെ താണ്ഡവം, പ്രജ പോലത്തെ പടങ്ങളൊന്നും ഇഷ്ടമല്ല.
Also Read
വളരെ കടുപ്പമേറിയ യോഗാഭ്യാസ മുറകൾ പോലും അനായാസമായി ചെയ്ത് സംയുക്ത വർമ്മ : വീഡിയോ വൈറൽ
മാസ് പടങ്ങളോടൊപ്പം ക്ലാസ് പടങ്ങളും അദ്ദേഹം ഇനിയും ചെയ്യണം. മാസ് പടങ്ങൾ തീയേറ്ററിലും ക്ലാസ് പടങ്ങൾ ഒടിടിയിലും വരണം എന്നും സന്തോഷ് വർക്കി പറയുന്നു. എന്റെ മനസ്സിൽ തോന്നിയതാണ് ഞാൻ അന്ന് പറഞ്ഞതെന്ന് മുൻപ് നൽകിയ മറ്റൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
എല്ലാ സിനിമകളും കാണാറുണ്ടെങ്കിലും മോഹൻലാൽ സിനിമകളോട് പ്രത്യേക ഇഷ്ടമുണ്ടെന്ന് മാത്രം. മ ദ്യ പാ നമോ മറ്റ് ദുശ്ശീലങ്ങളോ ഒന്നും തന്നെ ഇല്ല. വളരെ നിഷ്‌കളങ്കമായ അഭിപ്രായമാണ് ഞാൻ ആറാട്ടിനെ കുറിച്ച് പറഞ്ഞത്. മ ദ്യ പി ച്ചി ട്ടൊ ന്നുമല്ല സിനിമ കാണാൻ പോയത്.
മോഹൻലാലിന്റെ രാഷ്ട്രീയ നിലപാടുകൾ കാരണം കഴിഞ്ഞ കുറച്ച് കാലമായി അദ്ദേഹത്തിന്റെ സിനിമകൾക്കെതിരെ ഇപ്പോൾ ചില വിദ്വേഷ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും സന്തോഷ് വർക്കി പറഞ്ഞിരുന്നു.