ശരിക്കുമൊരു നല്ല തേപ്പ് എനിക്കും കിട്ടിയിട്ടുണ്ട്, എന്നാൽ അതുകൊണ്ട് ജീവിതം അവസാനിക്കില്ലെന്ന് ഞാനങ്ങ് ചിന്തിച്ചു: നടി ഫെമിന

102

മലയാളത്തില യുവ നടൻമാരിൽ ശ്രദ്ധേയനായ ടൊവിനോ തോമസ് നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു മിന്നൽ മുരളി. ക്രിസ്തുമസിന് പ്രേക്ഷകരിലേക്ക് എത്തി മിന്നൽ മുരളി മലയാളത്തിൽ നിന്നും നിർമ്മിക്കുന്ന ആദ്യ സൂപ്പർ ഹീറോ ചിത്രമെന്ന പ്രത്യേകതയോട് കൂടിയാണ് എത്തിയത്.

പുതുമുഖ നടി ഫെമിന ജോർജ് ആണ് ചിത്രത്തിൽ നായികയായി അഭിനയിച്ചത്. ബ്രൂസിലി ബിജി എന്ന കരാട്ടെകാരിയുടെ വേഷം മനോഹരമായി അവതരിപ്പിക്കാൻ ഫെമിനയ്ക്ക് സാധിച്ചിരുന്നു. പിന്നീട് ബ്രൂസ് ലീ ബിജി എന്ന പേരിൽ തന്നെയാണ് നടി അറിയപ്പെട്ടതും. പല അഭിമുഖങ്ങളിലൂടെയും തന്റെയും മിന്നൽ മുരളിയുടെയും വിശേഷങ്ങൾ ഫെമിന പങ്കുവെച്ചിരുന്നു .

Advertisements

ഇപ്പോഴിതാ വനിത യ്ക്ക് നൽകിയ അഭിമുഖത്തിലൂടെ സിനിമയുടെ പിന്നണിയിലെ വിശേഷങ്ങളും തന്റെ വ്യക്തി ജീവിതത്തെ കുറിച്ചുമൊക്കെ മനസ്സ് തുറക്കുകയാണ് നടി. മിന്നൽ മുരളിയിൽ ബിജി കരഞ്ഞു കൊണ്ടിരിക്കുമ്പോൾ അനീഷ് കല്യാണം വിളിക്കുന്നതാണ് ആദ്യം എടുത്ത ഷോട്ട്. അതിനു ശേഷമാണ് ആ കിക്ക്.

Also Read
വംശി പെഡിപ്പള്ളി ചിത്രത്തിൽ ദളപതി വിജയിയും നാനിയും ഒന്നിക്കുന്നു, പൊളിച്ചടുക്കുമെന്ന് ആരാധകർ

പക്ഷേ സിനിമയിൽ ആ സീൻ ഇല്ലായിരുന്നു. ഇപ്പോൾ തോന്നുന്നു ആ കരച്ചിൽ സീൻ ഇല്ലാതിരുന്ന നന്നായെന്ന്. അതുകൊണ്ട് തന്നെ ബിജിയുടെ എൻട്രി ഇത്തിരി പവർഫുൾ ആയല്ലോ എന്നാണ് ഫെമിന പറയുന്നത്. അതേ സമയം ബിജിയെ പോലെ യഥാർഥ ജീവിതത്തിൽ തനിക്കും തേപ്പ് കിട്ടിയിട്ടുണ്ടെന്നാണ് നടി വെളിപ്പെടുത്തുന്നത്.

ആ കാര്യത്തിലും ബിജിയുടെ ആറ്റിട്യൂട് തന്നെയായിരുന്നു എനിക്കും. തേപ്പ് കിട്ടിയത് കൊണ്ട് ജീവിതം അവസാനിക്കു ന്നില്ലല്ലോ. നാളെ മറ്റെന്തോ നല്ലത് സംഭവിക്കാൻ ഉണ്ടെന്ന് ചിന്തിച്ചു മുന്നോട്ടു പോവുക. അടിച്ചു പൊളിച്ചു ജീവിച്ചു കാണിച്ചു മിന്നൽ മുരളിയിലെ അവസാന ദിവസത്തെ തന്റെ ഷോട്ടിനെ കുറിച്ചാണ് നടി പറഞ്ഞത്. ക്ലൈമാക്സ് സീനിലെ ബ്രൂസി ലീ കിക്ക് പല ടേക്കുകൾ പോയിട്ടും ശരിയാകുന്നില്ല.

എനിക്ക് സങ്കടവും ടെൻഷനും കൂടി വരുന്നുണ്ട്. ഒടുവിൽ ടേക്ക് ഒക്കെയായി. ഞാൻ ബാഗ് ഒക്കെ പാക്ക് ചെയ്ത് പോകാൻ റെഡിയായി വന്നപ്പോഴാണ് അറിയുന്നത് കോവിഡ് പോസിറ്റീവ് ആണെന്ന്. അതിന്റെ ക്ഷീണം കാരണമാണ് ടേക്കിന്റെ എണ്ണം കൂടിയത്. കേട്ടപാടെ ബേസിലേട്ടൻ പറഞ്ഞു, ടേക്ക് ഒക്കെ, ഓടിക്കോ എന്ന്.

എന്നെ കോവിഡ് അവശയാക്കിയിട്ടില്ലെന്ന് മാത്രമല്ല കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിച്ചത് കൊണ്ട് മറ്റാർക്കും എന്റെ കയ്യിൽ നിന്ന് കോവിഡ് കിട്ടിയില്ല. സിനിമ മോഹിച്ച എത്തിയ ആളാണ് ഞാൻ അതുകൊണ്ട് ഇതൊക്കെ മിന്നൽ എനർജി തരുന്ന പ്രോത്സാഹനം ആണെന്നും ഫെമിന പറയുന്നു.

Also Read
ഇങ്ങനെയൊക്കെ ചെയ്യുുന്നവർ എനിക്കൊരു മകൻ ഉണ്ട് എന്ന് കൂടി ചിന്തിക്കണം: തുറന്നടിച്ച് രേഖാ രതീഷ്

അതേ സമയം ഓഡിഷനിലൂടെയാണ് ഫെമിന മിന്നൽ മുരളിയുടെ ഭാഗമാവുന്നത്. അതിന് മുൻപ് മറ്റൊരു സിനിമയുടെ ഓഡിഷനിൽ പങ്കെടുത്ത് സെലക്ട് ആയെങ്കിലും ആ സിനിമ നടക്കാതെ പോവുകയായിരുന്നു. പിന്നീട് മിന്നൽ മുരളി വന്നപ്പോഴും കോവിഡും ലോക്ഡൗണുമൊക്കെ കാരണം അതും വൈകി. ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കി പിന്നീട് ഒരു വർഷത്തിന് ശേഷമാണ് സെറ്റിൽ എത്തിയതെന്നും നടി പറഞ്ഞിരുന്നു.

Advertisement