ടെലിവിഷൻ പരിപാടികളിലൂടേയും കോമഡി സ്‌കിറ്റുകളിലൂടേയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രശ്മി അനിൽ. നാടകത്തിലൂടെ എത്തി മിനിസ്‌ക്രീനിലൂടെയാണ് താരം സിനമയിൽ എത്തുന്നത്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് രശ്മി അനിൽ.
പങ്കുവെയ്ക്കുന്ന ചിത്രങ്ങളും പോസ്റ്റുകളുമെല്ലാം സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ട് വൈറൽ ആവാറുണ്ട്. ഇപ്പോഴിത രശ്മി അനിലിന്റെ വാക്കുകൾ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയാണ്. തനിക്കുണ്ടായിരുന്ന ഒരു വാശിയെ കുറിച്ചാണ താരം പറയുന്നത്.
ഫ്ളൈറ്റിൽ കയറില്ല, ഒന്നിച്ച് അഭിനയിക്കുമ്പോൾ മാത്രമേ മോഹൻലാലിനെ നേരിൽ കാണുകയുള്ളൂ എന്നിങ്ങനെയാണ് രശ്മിയുടെ വ്യത്യസ്തമായ വാശികൾ. എന്നാൽ ഫ്ളൈറ്റിൽ കയറില്ല എന്നത് അത്ര വലിയവാശിയല്ല എന്നാണ് രശ്മി അനിൽ പറയുന്നത്.
ഫ്ളൈറ്റിൽ കയറില്ല എന്നത് വാശി കൊണ്ട് അല്ല, പേടി കൊണ്ടാണ്. ഫ്‌ളൈറ്റിൽ കയറാനുള്ള പേടി കാരണം ഒരുപാട് സ്റ്റേജ് ഷോകൾ തുടക്കകാലത്ത് ഉപേക്ഷിച്ചിട്ടുണ്ട് അവസാനം ബീന ആന്റണി നൽകിയ ധൈര്യത്തിലാണ് വിമാനത്തിൽ കയറി ഒരു ഷോയ്ക്ക് പോയത്. പിന്നെ ചറപറാ ഷോകളായിരുന്നു.
ഇപ്പോൾ ലോക്ക് ഡൗൺ ആയ ശേഷമാണ് വിദേശത്തേക്ക് ഷോകൾക്ക് പോകാത്തതെന്നും രശ്മി പറയുന്നു. മറ്റൊരു കടുത്ത തീരുമാനമായിരുന്നു അഭിനയിക്കുമ്പോൾ മാത്രമേ മോഹൻലാലിനെ നേരിൽ കാണുകയുള്ളൂവെന്ന്. ഏറ്റവും വലിയ സ്വപ്നമാണ് മോഹൻലാലിനൊപ്പം അഭിനയിക്കണം എന്നത്.
എന്നെങ്കിലും ലാലേട്ടനൊപ്പം അഭിനയിക്കുമ്പോൾ മാത്രമേ നേരിൽ കാണാനായി പോകൂ എന്ന് ഭയങ്കര വാശിയും ഉണ്ടായിരുന്നു. അത് കാരണം കാണാൻ അവസരം കിട്ടിയിട്ടും ഒഴിഞ്ഞു നിന്നു. ഒരു അവാർഡ് ഷോയ്ക്ക് പോയപ്പോൾ അവിടെ തൊട്ടടുത്ത് തന്നെ ലാലേട്ടൻ ഉള്ളകാര്യം ഞാൻ അറിഞ്ഞു. പക്ഷെ പോയില്ല.
എന്റെ ഉള്ളിൽ വാശിയായിരുന്നു, എന്നാണോ ഞാൻ അദ്ദേഹത്തിനൊപ്പം അഭിനയിക്കുന്നത് അന്ന് മാത്രമേ നേരിൽ കാണൂ എന്ന്. എല്ലാവരും പറഞ്ഞിട്ടും ഞാൻ പോയില്ലെന്നും രശ്മി അനിൽ കൂട്ടിച്ചേർത്തു. പിന്നീട് ഒരു സിനിമയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന സമയത്ത്, തൊട്ടടുത്ത ലൊക്കേഷനിൽ മറ്റൊരു സിനിമയുടെ ഷൂട്ടിങിന് വേണ്ടി ലാലേട്ടൻ വന്നിട്ടുണ്ട് എന്ന് അറിഞ്ഞു.
എന്റെ സെറ്റിലെ എല്ലാവരും പോയി. ഞാൻ മാത്രം പോകാതിരുന്നാൽ എന്ത് കരുതും എന്ന് കരുതി, വേറെ നിവൃത്തി ഇല്ലാതെ പോയി കണ്ടു, ആ ഒരൊറ്റ തവണ മാത്രമേ ലാലേട്ടനെ നേരിട്ട് കണ്ടിട്ടുള്ളുവെന്നും നടി പറയുന്നു. അതേ സമയം
സീരിയൽ ടുഡെയ്ക്ക് നൽകിയ അഭിമുഖത്തിൽ ജീവിതത്തിൽ ഏറ്റവും കൂടുതൽ വിഷമിപ്പിച്ച സംഭവത്തെ കുറിച്ചു നടി പറഞ്ഞിരുന്നു.
തന്റെ സ്‌കിറ്റ് കണ്ട് ഒരാൾ ചിരിച്ചു മ രി ച്ചു എന്നാണ് നടി പറഞ്ഞത്. തനിക്ക് അത് വലിയ ഷോക്ക് ആയിരുന്നു എന്ന് രശ്മി പറയുന്നു. ടിവിയിൽ സ്‌കിറ്റ് കണ്ടു കൊണ്ടിരിക്കുമ്പോൾ അയാൾ ചിരിക്കാൻ തുടങ്ങി. ചിരിച്ച് ചിരിച്ച് ശ്വാസം കിട്ടാതെയായി മ രിച്ച ു എന്നാണ് എന്നോട് പറഞ്ഞത്.
ഭർത്താവിനൊപ്പം ഒരു കല്യാണത്തിന് പോയപ്പോഴാണ് ഈ സംഭവം എന്നോട് പറയുന്നത്. എന്റെ ഭർത്താവിനെ കാണിച്ചിട്ട് പറഞ്ഞു, ഇയാളുടെ ഭാര്യ കാരണമാണ് അയാൾ മ രി ച്ച ത് എന്ന്. പിന്നെ ആളുകൾ എല്ലാം എനിക്ക് ചുറ്റും കൂടി. ചിലർക്ക് കൗതുകം. വേറെ ചിലർ അതിനിടയിൽ ഫോട്ടോ എടുക്കാനായി വരുന്നു. സത്യത്തിൽ ആ കല്യാണ വീട്ടിൽ നിൽക്കണോ പോണോ എന്ന് അറിയാത്ത അവസ്ഥയിലായിരുന്നു താനെന്നു രശ്മി അനിൽ പറയുന്നു.