അതീവ സുന്ദരിയായി കിടിലൻ ചിത്രങ്ങളുമായി നടി റോമ, പ്രായം കൂടുംതോറും സൗന്ദര്യവും കൂടുവാണല്ലോ എന്ന് ആരാധകർ

377

പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കിയ നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരസുന്ദരിയാണ് നടി റോമ. പിന്നീട് മലയാളത്തിൽ നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത റോമ മലയാളികളായ യുവ പ്രേക്ഷകരുടെ ഹരമായിരുന്നു.

നിരവധി ആരാധകരെയാണ് താരം വളരെ വേഗം സ്വന്തമാക്കിയത്. 2005ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ മിസ്റ്റർ ഏറ ബാബു എന്ന സിനിമയിലൂടെയാണ് റോമാ അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. അതേ സമയം മലയാളത്തിലെ തരത്തിന്റെ ആദ്യ ചിത്രം നോട്ട് ബുക്ക് തീയറ്ററുകളിൽ വൻ വിജയമായിരുന്നു നേടിയെടുത്തത്.

Advertisements

ആദ്യ മലയാള ചിത്രത്തിലെ തന്നെ അഭിനയ മികവിന് താരത്തിന് മികച്ച നടിക്കുള്ള ഫിലിം ക്രിട്ടിക്‌സ് അവാർഡും ഏഷ്യാനെറ്റിന്റെ മികച്ച പുതുമുഖ നടിക്കുള്ള അവാർഡും ലഭിച്ചിരുന്നു. മലയാളത്തിൽ റോമയുടെ രണ്ടാമത്തെ ചിത്രം ദിലീപ് നായകനായി എത്തിയ ജൂലൈ 4 ആയിരുന്നു.

പിന്നീട് യുവനായകൻമാരായ പൃഥ്വിരാജും ജയസൂര്യയും പ്രധാന വേഷത്തിൽ എത്തിയ ചോക്ലേറ്റ് എന്ന ഹിറ്റ് ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായി എത്തിയതും റോമ യായിരുന്നു. തിയറ്ററുകളിൽ വമ്പൻ ഹിറ്റായ ചിത്രത്തിൽ വലിയ താര നിരതന്നെയുണ്ടായിരുന്നു.

സംവൃത സുനിൽ, സലീം കുമാർ, രമ്യാനമ്പീശൻ തുടങ്ങിയവർ വേഷമിട്ട ചിത്രം വലിയ വിജയമായിരുന്നു സ്വന്തമാക്കിയത്. പിന്നീട് മലയാളത്തിലും അന്യഭാഷ ചിത്രങ്ങളിലും തിരക്കേറിയ നടിയായി മാറിയ റോമ പിന്നീട് മലയാള സിനിമയിൽ നിന്നും അപ്രത്യക്ഷയായി.

അതേ സമയം സമൂഹ മാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാരിത തന്നെ ലഭിക്കാറുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം വെള്ളേപ്പം എന്ന സിനിമയിലൂടെ താരം മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്.

ഇപ്പോഴിതാ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പ്രായം കൂടുംതോറും സൗന്ദര്യവും കൂടുകയാണല്ലോ എന്നാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ കണ്ട് ആരാധകർ പറയുന്നത്.

Advertisement