നിരവധി സൂപ്പർഹിറ്റ് സിനികളിലൂടെ തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയായാ മാറിയ താരമാണ് മീന. തമിഴ്, തെലുങ്ക്, മലയാളം, തുടങ്ങി തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്. ഇന്നും സിനിമകളിൽ സജീവമായി തുടരുകയാണ് മീന.
തെന്നിനത്യയിലെ എല്ലാ സൂപ്പർതാരങ്ങൾക്കും ഒപ്പം അഭിനയിച്ചിട്ടുള്ള മീന മലയാളത്തിന്റെ താരരാജാവാ മോഹൻലാലിന്റെ നായികയായ സിനിമകളെല്ലാം മികച്ച വിജയമാണ് നേടിയിട്ടുള്ളത്. ഇപ്പോഴിതാ മോഹൻലാൽ നായകനായ ഏറ്റവും പുതിയ ചിത്രം ദൃശ്യം 2ലെ മീനയുടെ ആനി എന്ന കഥാപാത്രം ദൃശ്യത്തിന്റെ ആദ്യ ഭാഗത്തിലേത് പോലെ തന്നെ ശ്രദ്ധേയമാവുകയാണ്.
മോഹൻലാൽ കഥാപാത്രമായി ജോർജൂട്ടിയുടെ ഭാര്യയായ ആനി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മീന അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് മീനയുടെ കഥാപാത്രത്തിനും ലഭിക്കുന്നത്.
ഇപ്പോൾ സിനിമയുമായി ബന്ധപ്പെട്ട ചില വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മീന.
ഒരിക്കലും താൻ സിനിമയിൽ നെഗറ്റീവ് വേഷങ്ങൾ ചെയ്യാൻ ആഗ്രഹിച്ചിരുന്നില്ലെന്നും, മുപ്പതോളം നായകന്മാരും നായികയായി അഭിനയിക്കാൻ സാധിച്ചുവെന്നും മീന പറയുന്നു. ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം മീന പറഞ്ഞത്. മീനയുടെ വാക്കുകൾ ഇങ്ങനെ:
തമിഴിൽ ശിവാജി ഗണേശൻ സാറിനൊപ്പമായിരുന്നു ആദ്യ സിനിമ. പിന്നീട് പ്രഭുവിന്റെ മകളായും, നായികയായും അഭിനയിച്ചു. തെലുങ്കിലും രണ്ടു തലമുറയ്ക്കൊപ്പം അഭിനയിച്ചു. രജനീകാന്ത്, കമലഹാസൻ, പ്രഭു, സത്യരാജ്, വിജയകാന്ത്, തെലുങ്കിൽ എൻടിആർ, ബാലകൃഷ്ണ, ചിരഞ്ജീവി, വെങ്കിടേഷ്, നാഗർജ്ജുന, മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ, ജയറാം സുരേഷ് ഗോപി, അഭിനയിച്ച ആറു ഭാഷകളിലായി മുപ്പതോളം നായികമാരുടെ നായികയായി.
പലതരം റോളുകൾ വന്നിട്ടുണ്ടെങ്കിലും നെഗറ്റീവ്സ് ഒട്ടുമില്ലാത്ത കഥാപാത്രങ്ങൾ മാത്രമാണ് അന്ന് സെലെക്റ്റ് ചെയ്തത്. കോമഡി ചെയ്തിട്ടുണ്ടെങ്കിലും നെഗറ്റീവ് റോളുകൾ അഭിനയിച്ചാൽ പ്രേക്ഷകർക്ക് ഇഷ്ടം കുറയുമോ? ഇമേജിനെ ബാധിക്കുമോ? എന്നൊക്കെ പേടിയായിരുന്നു. അതോർക്കുമ്പോൾ ഇപ്പോൾ നിരാശയുണ്ട്. എല്ലാത്തരം റോളുകൾ അഭിനയിക്കുമ്പോഴല്ലേ നമുക്കു കഴിവ് തെളിയിക്കാനാകൂ എന്നും മീന പറയുന്നു.