ആരെയെങ്കിലും പേടിച്ച് ഇഷ്ട്ടമുള്ള വസ്ത്രം ധരിക്കാതിരിക്കാൻ കഴിയില്ല, ഓരോ പരിപാടിയും നോക്കിയിട്ടാണ് ഞാൻ വസ്ത്രം സെലക്ട് ചെയ്യുന്നത്, ഹണി റോസ് പറയുന്നു

555

യുവതാരം മണിക്കുട്ടനെ നായകനാക്കി മലയാളത്തിലെ സൂപ്പർഹിറ്റ് സംവിധായകൻ വിനയൻ ഒരുക്കിയ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തി പിന്നീട് തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഹണി റോസ്. പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് ആയിരുന്നു ആദ്യമായി ഹണി ചിത്രത്തിലേക്ക് കടന്ന് വന്നത്. ബോയ്ഫ്രണ്ടിന്റെ തകർപ്പൻ വിജയത്തിന് പിന്നാലെ താരത്തെ തേടി നിരവധി അവസരങ്ങൾ എത്തുകയായിരുന്നു.

നിരവധി സിനിമകളിൽ ചെറുതും വലുതുമായി വേഷങ്ങൾ ചെയ്ത് പോന്നിരുന്ന നടിക്ക് അനൂപ് മേനോൻ, ജയസൂര്യ എന്നിവർ നായകരായി എത്തിയ ട്രിവാൻഡ്രം ലോഡ്ജ് ചിത്രത്തിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രം വലിയ ഒരു ബ്രേക്ക് തന്നയാണ് നൽകിയത്. താരത്തിന്റെ കരിയറിൽ തന്നെ വലിയ ചലനങ്ങൾ സൃഷ്ടിച്ച ചിത്രമായിരുന്നു ട്രിവാൻഡ്രം ലോഡ്ജ്. ഇതോടു കൂടി സൂപ്പർ താരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നിരവധി ചിത്രങ്ങൾ അടക്കമുള്ള സൂപ്പർതാരചിത്രങ്ങൾ ഹണി റോസിനെ തേടി എത്തി.

Advertisements

honey-rose

മോഹൻലാൽ നായകനായ മോൺസ്റ്റർ ആണ് താരത്തിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മലയാള ചിത്രം. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിൽ ഭാമിനി ലെസ്ബിയൻ കഥാപാത്രത്തെ അവതരിപ്പിച്ച് താരം ഏറെ കൈയ്യടി നേടി.സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഹണി റോസ് ഉദ്ഘാടന വേദികളിലേയും പ്രിയതാരമാണ്. തന്റെ വിശേഷങ്ങളും ഉദ്ഘാടന ചിത്രങ്ങളും ഒക്കെ താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ ട്രോളുകളും വിമർശനങ്ങളും ഒരുപോലെ ഏറ്റുവാങ്ങിയിട്ടുള്ള ഒരു ഒരാൾ കൂടിയാണ് ഹണി റോസ്.

Also Read
ബാലയ്യയുടെ ഭാഗ്യതാരമായി മാറി ഹണി റോസ്; അടുത്ത ചിത്രത്തിലും ബാലയ്യയ്ക്ക് നായികയായി ഹണി റോസ് തന്നെ!

തന്റെ വസ്ത്രധാരണത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിലൂടെ നിരവധി വിമർശനങ്ങൾ നേരിടുന്ന നടിയാണ് ഹണി റോസ്. ശരീരം പ്രോജക്ട് ചെയ്യുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ബോധപൂർവ്വം ധരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു സാമൂഹ്യ മാധ്യമങ്ങളിലൂടെ ഹണി റോസിന് എതിരെയുള്ള വിമർശനങ്ങൾ. ഇപ്പോഴിതാ തനിക്കെതിരെ നടക്കുന്ന വിമർശനങ്ങൾക്ക് എല്ലാം മറുപടി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നടി.

honey-rose-3

ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ തുറന്നു പറച്ചിൽ. വളരെ ചെറിയ കാര്യങ്ങളിൽ പോലും പെട്ടെന്ന് സങ്കടം തോന്നുന്ന ഒരു വ്യക്തിയായിരുന്നു താൻ എന്നാൽ ഒരേ കാര്യങ്ങൾ തന്നെ വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കുമ്പോൾ അതിന്റെ ആഘാതം വലിയ രീതിയിൽ തന്നെ കുറഞ്ഞു കൊണ്ടിരിക്കുന്നു എന്നും ഹണി റോസ് പറയുന്നു.

ഇനിയിപ്പോൾ ഞാനൊരു പർദ്ദയിട്ട് നാളെ പുറത്തിറങ്ങിയാൽ പോലും അതിനെതിരെയും കമന്റുകളും വിമർശനങ്ങളും വരുമെന്ന് നടി പറയുന്നു. എപ്പോഴും വളരെ കംഫർട്ടബിൾ എന്ന് തനിക്ക് തോന്നുന്ന വസ്ത്രങ്ങളാണ് ഞാൻ ധരിക്കാറുള്ളത് എന്നും ഓരോ പ്രോഗ്രാമും നോക്കി കൊണ്ടാണ് താൻ ഡ്രസ്സുകൾ തിരഞ്ഞെടുക്കാറുള്ളത് എന്നും ഹണി റോസ് പറയുന്നു. ഒരു ടെലിവിഷൻ പരിപാടിയാണെങ്കിൽ അതിനുള്ള വസ്ത്രം ധരിക്കാനും ഒരു ഉദ്ഘാടനത്തിനോ മറ്റു പൊതു പരിപാടികൾക്കോ പോകുകയാണെങ്കിൽ അതിനനുസരിച്ചുള്ള വസ്ത്രങ്ങൾ ധരിക്കാനും താൻ ശ്രദ്ധിക്കാറുണ്ട്.

എന്നെ ഉദ്ഘാടനത്തിനും മറ്റും വിളിക്കുന്നവർക്ക് എന്റെ വസ്ത്രധാരണത്തിൽ ഒന്നും ഒരു കുഴപ്പവും ഇതുവരെ തോന്നിയിട്ടില്ല. എന്നാൽ വളരെ കുറച്ചുപേർ പറയുന്നു ഇങ്ങനെയൊന്നും ചെയ്യരുതെന്ന്. നമ്മുടെ ജീവിതത്തിന്റെ തന്നെ ഭാഗമല്ലാത്തവർ ആണ് ഇങ്ങനെയൊക്കെ പറയുന്നത്. അങ്ങനെയുള്ള ചിലരൊക്കെ പറയുന്നത് കേട്ട്, അത്തരക്കാരെ ഒക്കെ ഭയന്ന് ഇതെല്ലാം ഉപേക്ഷിക്കേണ്ട കാര്യം എന്താണ്. മറ്റുള്ളവരെ ഭയന്ന് ആർക്കാണ് ഇക്കാലത്ത് ഇങ്ങനെയൊക്കെ ജീവിക്കാൻ കഴിയുക.

നെഗറ്റീവ് പറയുന്നത് ഒരു ചെറിയ ശതമാനം ആളുകൾ ആണെന്നും വ്യക്തിപരമായി ആരും മോശം നേരിട്ട് വന്ന് ഇതുവരെ പറഞ്ഞിട്ടില്ല. സോഷ്യൽ മീഡിയ വഴിയാണ് എല്ലാ മോശ കമന്റുകളും എന്നെ തേടി എത്തുന്നത്. നമ്മൾ എന്ത് വസ്ത്രം ധരിക്കണം എന്നുള്ളത് നമ്മുടെ സ്വാതന്ത്ര്യം ആണെന്നും ഹണി റോസ് പറയുന്നു.

Also Read
ഇതൊക്കെ പേഴ്‌സണല്‍ മൊമന്റാണ്; പരസ്യമായി ചും ബിക്കാനില്ല, സോറി എന്ന് മനേഷ്; കെഞ്ചിയിട്ടും തനിക്ക് ഉമ്മ തന്നില്ലെന്ന് ശരണ്യ ആനന്ദ്

Advertisement