മലയാളമടക്കമുള്ള തെന്നിന്ത്യൻ സിനിമയിലും മിനിസ്‌ക്രീനിലും ഒരുപോലെ നിറഞ്ഞു നിന്നിരുന്ന താരമാണ് ഐശ്വര്യ ഭാസ്‌കരൻ. പഴയ കാല സൂപ്പർ നടി ആയിരുന്ന അമ്മ ലക്ഷ്മി നിർമ്മിച്ച ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടി പിന്നീട് തെന്നിന്ത്യൻ സിനിമയുടെ മിന്നും താരമായി മാറുകയായിരുന്നു. അമ്മയെ പോലെ തന്നെ ഭാഷ വ്യത്യാസമില്ലാതെ സിനിമയിൽ സാന്നിധ്യം അറിയിക്കാൻ ഐശ്വര്യയ്ക്കും കഴിഞ്ഞിരുന്നു.
ഉപരി പഠനത്തിനായ വിദേശത്ത് പോകാൻ ഇരിക്കുമ്പോഴാണ് ഐശ്വര്യയ്ക്ക് സിനിമയിൽ അവസരം ലഭിക്കുന്നത്. ഒരുപരീക്ഷണത്തിന് വേണ്ടി സിനിമ ചെയ്തത് അവസാനം താരത്തിന്റെ കരിയറായി മാറുക ആയിരുന്നു. ഒളിയമ്പുകൾ ആയിരുന്നു ഐശ്വര്യയുടെ ആദ്യ മലയാള സിനിമ. ജാക്ക്പോട്ട്, ബട്ടർഫ്ളൈസ്, നരസിംഹം, സത്യമേവ ജയതേ, ഷാർജ ടു ഷാർജ, പ്രജ, നോട്ട്ബുക്ക് തുടങ്ങി നിരവധി മലയാളം ചിത്രങ്ങളിൽ ഐശ്വര്യ അഭിനയിച്ചു.
മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം ഐശ്വര്യ സജീവമായിരുന്നു. സീരിയൽ രംഗത്തും ഐശ്വര്യ സജീവമാണ്. മലയാളം, തെലുങ്ക്, തമിഴ് പരമ്പരകളിലെല്ലാം ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. സീ കേരളം സംപ്രേക്ഷണം ചെയ്ത് ചെമ്പരത്തിയിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ച മലയാളം പരമ്പര.
അതേ സമയം മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ കുറിച്ച് ഐശ്വര്യ മുമ്പ് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വീണ്ടും വൈറലായി മാറുന്നത്. താൻ കണ്ടതിൽ വച്ച് സ്വാർത്ഥത തീരെയില്ലാത്ത അഭിനേതാവാണ് മോഹൻലാൽ എന്നാണ് ഐശ്വര്യ ഭാസ്‌കരൻ പറയുന്നത്. അന്യ ഭാഷകളിൽ മോഹൻലാൽ അത്ര പ്രാധാന്യമില്ലാത്ത റോളുകൾ ചെയ്യുന്നു എന്നുള്ള ആക്ഷേപം നിലനിൽക്കുമ്പോഴാണ് ഐശ്വര്യയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നിസ്വാർത്ഥനായ അഭിനേതാവ് ആണ് മോഹൻലാൽ. ചില നടന്മാർക്ക് കൂടെ അഭിനയിക്കുന്നവർക്ക് പ്രാധാന്യം കൂടുതൽ കിട്ടിയാൽ ദേഷ്യം വരാം. മോഹൻലാൽ അതിൽ നിന്നെല്ലാം വ്യത്യസ്തനാണ്. തനിക്ക് എത്ര ഡയലോഗ് ഉണ്ട്, പ്രാധാന്യം ഉണ്ട് എന്നൊന്നും അദ്ദേഹം ചിന്തിക്കാറില്ല
ലാലേട്ടൻ ഈ കാര്യങ്ങളിലെല്ലാം വളരെ നിസ്വാർത്ഥനാണ്. വളരെ എളിമയുള്ള മനുഷ്യനാണ് അദ്ദേഹം. ഞാൻ കൂടെ അഭിനയിച്ചിട്ടുള്ള നായകന്മാരിൽ ഏറ്റവും മികച്ച ഒരാൾ മോഹൻലാൽ സാറാണ് എന്നിം ഐശ്വര്യ പറഞ്ഞിരുന്നു.