ബെഡ് ഷെയർ എന്നായിരുന്നെങ്കിൽ പ്രശ്നം ഇണ്ടാവില്ലായിരുന്നു, ബിനു ചേട്ടന്റെ കൂടെ കിടക്ക പങ്കിടാനാണ് ആഗ്രഹമെന്ന് പറഞ്ഞതാണ് കുഴപ്പം ആയത്: ശ്രീവിദ്യ മുല്ലച്ചേരി

1832

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയും അവതാരകയും ആണ് ശ്രീവിദ്യ മുല്ലച്ചേരി. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ശ്രീവിദ്യ മുല്ലച്ചേരിമലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയത്. ഇപ്പോൾ മിനി സ്‌ക്രീനിലും താരമാണ് ശ്രീവിദ്യ.

ഒരു പഴയ ബോംബ് കഥ, ഒരുട്ടനാടൻ ബ്ലോഗ്, മാഫി ഡോണ തുടങ്ങി ഒരുപിടി മികച്ച ചിത്രങ്ങളിൽ നടി അഭിനയിച്ചിട്ടുണ്ടെങ്കിലും സ്റ്റാർ മാജിക് എന്ന ടെലിവിഷൻ ഗെയിം ഷോയിലൂടെയാണ് ശ്രീവിദ്യ ഏറെ ശ്രദ്ധിക്കപ്പെട്ടത്.സ്റ്റാർ മാജിക്കിൽ താരത്തിന്റെ കുട്ടിത്തം നിറഞ്ഞ സംസാരവും കൗണ്ടറുകളുമൊക്കെ പ്രേക്ഷകർക്ക് വളരെ താത്പര്യമാണ്.

Advertisements

സ്റ്റാർ മാജിക് വേദിയിൽ വെച്ച് അച്ഛന്റെ പ്രവാസ ജീവിതത്തെ കുറിച്ച് നടി തുറന്ന് പറഞ്ഞിട്ടുണ്ട്. അതേ സമയം സ്റ്റാർ മാജിക്കിൽ വന്നതിന് ശേഷം തനിക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്നുവന്ന നെഗറ്റീവ് കമന്റുകളെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ശ്രീവിദ്യ മുല്ലച്ചേരി ഇപ്പോൾ.

Also Read
ആരെയെങ്കിലും പേടിച്ച് ഇഷ്ട്ടമുള്ള വസ്ത്രം ധരിക്കാതിരിക്കാൻ കഴിയില്ല, ഓരോ പരിപാടിയും നോക്കിയിട്ടാണ് ഞാൻ വസ്ത്രം സെലക്ട് ചെയ്യുന്നത്, ഹണി റോസ് പറയുന്നു

താൻ ഒരിക്കൽ പറഞ്ഞ കിടക്ക പങ്കിടുക എന്നുള്ള പദപ്രയോഗം വളരെ തെറ്റായി പ്രചരിപ്പിക്കപ്പെട്ടുവെന്നും അതിന്റെ പേരിൽ നെഗറ്റീവ് കമന്റുകൾ കേൾക്കാൻ ഇടയായെന്നുമാണ് നടി പറയുന്നത്. എന്റെ കൂടെ ബിനു ചേട്ടൻ ബെഡ് ഷെയർ ചെയ്യുമോ എന്ന് ചോദിച്ചാൽ പ്രശ്നം ഇണ്ടാവില്ലായിരുന്നു.

മലയാളത്തിൽ പറഞ്ഞതാണ് പണിയായത്. ബെഡ് ഷെയർ ചെയ്ത് കളിക്കുന്ന ഗെയിം ആയിരുന്നു. അതിന് ഒരാളെ കൂടി തിരഞ്ഞെടുക്കേണ്ടത് ഉണ്ടായിരുന്നു. എന്റെ കൂടെ ആദ്യം അനുവാണ് ഉണ്ടായിരുന്നത്. അനു വന്നാൽ എനിക്ക് ജയിക്കാൻ പറ്റില്ലെന്ന് അറിയാം. അതുകൊണ്ടാണ് എനിക്ക് ആഗ്രഹം ബിനു ചേട്ടന്റെ കൂടെ കിടക്ക പങ്കിടാനാണ് ആഗ്രഹമെന്ന് ഞാൻ പറഞ്ഞത്.

എന്റെ വീട്ടുകാരും ആ എപ്പിസോഡ് കണ്ടിരുന്നു അത് കണ്ടതിന് ശേഷം അവർക്കും പ്രശ്നമുണ്ടായിരുന്നില്ല. എപ്പിസോഡ് കണ്ട ആർക്കും പ്രശ്നമില്ല. എന്നാൽ ചിലർ ആ ഡയലോഗ് മാത്രം കട്ട് ചെയ്ത് എനിക്ക് അയച്ച് തരുന്നുണ്ടായിരുന്നു. എന്നാൽ ഇത് കണ്ടിട്ട് പറയൂ എന്നാണ് അവരോടൊക്കെ ഞാൻ പറഞ്ഞത്.

കിടക്ക പങ്കിടുക എന്നല്ലാതെ അതിന് വേറെ വാക്കില്ല. ഇംഗ്ലീഷിൽ പറഞ്ഞിരുന്നെങ്കിൽ നന്നായേനെ. വാ ബിനു ചേട്ടാ ഇവിടെ വന്ന് കിടക്കൂ എന്ന് പറഞ്ഞാലും കിടക്ക പങ്കിടാൻ ക്ഷണിച്ചു എന്ന് പറഞ്ഞ് വാർത്ത വരും എന്നും ശ്രീവിദ്യ വെളിപ്പെടുത്തുന്നു.

Also Read
ലാലേട്ടനെ കുറിച്ച് ഇനി മേലാൽ ഇത്തരം മോശം വാക്കുകൾ പറഞ്ഞേക്കരുത്: അടൂർ ഗോപാലകൃഷ്ണന് താക്കീതുമായി ധർമജൻ ബോൾഗാട്ടി

Advertisement