അന്തരിച്ച മുൻകാല ബോളിവുഡ് താരസുന്ദരി ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളാണ് യുവ നടി ജാൻവി കപൂർ. സിനിമയിൽ എന്നതിലുപരി സോഷ്യൽ മീഡിയയിലും തിളങ്ങുന്ന താരമാണ് ബോളിവുഡ് നടി ജാൻവി കപൂർ. താരത്തിന്റെ ചിത്രങ്ങളും മറ്റും നിമിഷനേരംകൊണ്ടാണ് വൈറലാകുന്നത്.
2018 ൽ ധഡക് എന്ന ചിത്രത്തിലൂടെ ബോളിവുഡ് സിനിമയിൽ അരങ്ങേറ്റം കുറിച്ച ജാൻവിക്ക് 23 വയസ്സ് മാത്രമാണ് പ്രായം. 2016 ൽ പുറത്തിറങ്ങിയ മറാത്തി ചിത്രം സൈറാത്തിന്റെ ഹിന്ദി പതിപ്പായിരുന്ന ധഡക് ആയിരുന്നു ജാൻവിയുടെ ആദ്യ ചിത്രം. പിന്നീട് ശേഷം രണ്ടു വർഷം കഴിഞ്ഞാണ് രണ്ടാമത്തെ ചിത്രം പുറത്തിറങ്ങിയത്.
ഗുഞ്ചൻ സക്‌സേന ആയിരുന്നു ജാൻവിയുടെ രണ്ടാമത്തെ ചിത്രം. രൂഹി ആണ് മൂന്നാമത്തെ ചിത്രം. സിനിമയിൽ എന്നതിലുപരി സോഷ്യൽ മീഡിയയിലും തിളങ്ങുന്ന താരമാണ് ബോളിവുഡ് നടി ജാൻവി കപൂർ. താരത്തിന്റെ ചിത്രങ്ങളും മറ്റും നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്. സോഷ്യൽ മീഡിയയിലെ ആരാധകർക്കായി രസകരമായ പോസ്റ്റുകൾ അവതരിപ്പിക്കാൻ ജാൻവി കപൂർ ശ്രദ്ധാലുവാണ്.
വളരെ പെട്ടെന്ന് തന്നെ ഇന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ജാൻവി കപൂർ. അതേ സമയം താൻ പിന്തുടരുന്നത് പരമ്പരാഗതമായ വിവാഹരീതി ആയിരിക്കും എന്നാണ് ജാൻവി കപൂർ പറയുന്നത്. പുരുഷൻമാരെ കുറിച്ചുള്ള തന്റെ മുൻവിധികളെല്ലാം തെറ്റായിരുന്നു എന്നായിരുന്നു അമ്മ ശ്രീദേവിയുടെ അഭിപ്രായമെന്നും ഒരു സ്വകാര്യ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ജാൻവി കപൂർ വെളിപ്പെടുത്തുന്നു.
പെട്ടെന്ന് സ്നേഹിക്കപ്പെടുന്ന പ്രകൃതമാണ് ഉള്ളതെന്ന് അമ്മ എപ്പോഴും പറയുമായിരുന്നു. അതുകൊണ്ട് തന്നെ വരനെ തിരഞ്ഞെടുത്ത് തരണമെന്ന് അമ്മ വളരെ ആഗ്രഹിച്ചിരുന്നു. പക്ഷേ വിധി അമ്മയുടെ ആ ആഗ്രഹ പൂർത്തീകരണത്തിന് കാത്തുനിന്നില്ലെന്നും ജാൻവി പറഞ്ഞു
നന്നായി തമാശ പറയുന്ന, അതേപോലെ ആഴത്തിൽ പ്രണയിക്കാൻ കഴിയുന്ന ഒരാളെ വിവാഹം കഴിക്കണമെന്നാണ് ആഗ്രഹമെന്നും താരം പറയുന്നു. വിവാഹത്തിന് കാഞ്ചീപുരം പട്ടുസാരിയാവും ധരിക്കുക. തിരുപ്പതിയിൽ വച്ച് വളരെ പരമ്പരാഗതമായ രീതിയിൽ ആയിരിക്കും കല്യാണം.
ഫാന്റസികളൊഴിവാക്കി നടക്കുന്ന ചടങ്ങിൽ ഇഡ്ലിയും സാമ്പാറുമടക്കമുള്ള ദക്ഷിണേന്ത്യൻ വിഭവങ്ങളുണ്ടാകുമെന്നും ജാൻവി വ്യക്തമാക്കുന്നു. കരൺ ജോഹർ നിർമിച്ച ധടക് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയ ജാൻവി കപൂർ നടൻ ഇഷാൻ ഖത്തരുമായി പ്രണയത്തിൽ ആണെന്നും വാർത്തകൾ പ്രചരിച്ചിരുന്നു.