ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസ് എന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അന്നാ രേഷ്മ രാജൻ. അങ്കമാലി ഡയറീസീന് ശേഷം ഒരു പിടി മികച്ച ചിത്രങ്ങളിൽ വേഷമിട്ട അന്ന നിരവധി ആരാധകരേയും നേടിയെടുത്തിരുന്നു.
അതേ സമയം നഴ്‌സിങ് ഉപേക്ഷിച്ചാണ് പഠിച്ച അന്നാ രാജൻ സിനിമയിലേക്ക് എത്തിയത്. സിനിമയെ കുറിച്ച് ഒന്നും അറിയാതെയാണ് അങ്കമാലി ഡയറീസിൽ അഭിനയിക്കാമെന്ന് സമ്മതിച്ചതെന്ന് അന്ന പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇപ്പോഴും ആളുകൾ കാണുമ്പോൾ ലിച്ചി എന്ന് വിളിച്ചാണ് പരിചയപ്പെടാൻ വരുന്നതെന്നും കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുന്നതിൽ അഭിമാനം മാത്രമെ തോന്നിയിട്ടുള്ളൂവെന്നും അന്ന രാജൻ പറയുന്നു.
അന്നയുടേതായി ഏറ്റവും അവസാനം പുറത്തിറങ്ങിയ സിനിമ രണ്ടായിരുന്നു. തിരിമാലിയാണ് അന്ന രേഷ്മ രാജന്റെ ഏറ്റവും പുതിയ സിനിമ. ലോക്ക് ഡൗൺ കാലത്ത് നേപ്പാളിൽ ചിത്രീകരിച്ച സിനിമയായിരുന്നു തിരിമാലി. ചിത്രത്തിൽ നടൻ ബിബിൻ ജോർജിന്റെ ഭാര്യ വേഷമാണ് അന്നാ രാജൻ.
Also Read
പ്രിയ വാര്യരുടെ പുതിയ കോലം കണ്ടോ, അതിശയിച്ച് ആരാധകർ…
നേപ്പാളി സിനിമയിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്ന സിനിമ രാജീവ് ഷെട്ടിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ശിക്കാരി ശംഭുവിന് ശേഷം എസ് കെ ലോറൻസ് ആണ് തിരിമാലി നിർമിച്ചിരിക്കുന്നത്.
ഹിമാലയൻ താഴ് വരയിലെ ലുക്‌ളയിലും പൊക്കാറയിലും ആണ് സിനിമയിലെ ചില നിർണായകരംഗങ്ങൾ ചിത്രീകരിച്ചത്. ലോക്ക് ഡൗൺ സമയത്ത് ചിത്രത്തിലെ അഭിനേതാക്കൾ തിരികെ നാട്ടിലേക്ക് വരാനാകാതെ നേപ്പാളിൽ കുടുങ്ങിയിരുന്നു. തിരിമാലിയിൽ ഭാഗമായതിനെ കുറിച്ചും ഷൂട്ടിങ് അനുഭവങ്ങളും ബിഹൈൻ വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് അന്ന രാജൻ ഇപ്പോൾ.
ചിത്രത്തിൽ ബിബിൻ ചേട്ടന്റെ ഗർഭിണിയായ ഭാര്യയുടെ വേഷമാണ് ഞാൻ ചെയ്തിരിക്കുന്നത്. വളരെ കുറച്ച് സീനുകൾ മാത്രമേയുള്ളൂ. ഇന്നസെന്റ് ചേട്ടനൊപ്പമാണ് കൂടുതലും അഭിനയിച്ചത്. ഷൂട്ടിങ് സെറ്റിലെത്തിയാൽ എല്ലാവർക്കും നേപ്പാൾ യാത്രയുടെ വിശേഷങ്ങൾ മാത്രമാണ് പറയാനുള്ളത്.
ഞാൻ ആണെങ്കിൽ പോയിട്ടില്ലാത്തതിനാൽ അവർ പറയുന്നതും കേട്ട് ഇരിക്കും. സിനിമയിലെത്തും എന്ന് വിചാരിച്ചിരുന്നത് അല്ല. ഒരു ഫ്‌ലക്‌സ് ബോർഡ് പരസ്യത്തിന്റെ ഭാഗമായതിന് ശേഷമാണ് അങ്കമാലി ഡയറീസ് ലഭിക്കുന്നത്. പഠിക്കുന്ന കാലത്ത് പോലും സ്‌കൂളിൽ വെച്ച് എന്റെ കലാപരമായ കഴിവുകൾ തെളിയിക്കാൻ എന്നെ സ്‌കൂൾ അധികൃതരും അനുവദിച്ചിരുന്നില്ല.
സ്‌കൂളിൽ ആയിരുന്നപ്പോൾ അമല പോളിനൊപ്പം നാടകത്തിൽ അഭിനയിച്ച് എന്റെ ഭാഗം ഞാൻ കുളമാക്കിയിരുന്നു. ഒരിക്കൽ കോളജിൽ വെച്ച് ഒരു നാടകത്തിൽ അഭിനയിച്ചപ്പോൾ മുഖത്ത് ഭാവങ്ങൾ വരാത്തത് കണ്ട് കൂട്ടുകാർ എന്നോട് ചോദിച്ചിരുന്നു ഒരു ബബിൾഗം എങ്കിലും വാങ്ങി വായിലിട്ട് ചവച്ച് കൂടായിരുന്നോ എന്ന്.
ആ ഭാവമെങ്കിലും മുഖത്ത് വന്നോട്ടെയെന്ന് കരുതിയാണ് അവർ അങ്ങനെ പറഞ്ഞത്. അന്ന് എനിക്ക് മനസിലായി അഭിനയം എനിക്ക് പറഞ്ഞിട്ടുള്ള പരിപാടിയല്ല. അതുകൊണ്ട് പരിപാടികൾ കോർഡിനേറ്റ് ചെയ്യാൻ മാത്രം നിന്നാൽ മതിയെന്ന്. എന്റെ സീനുകളൊക്കെ മൂന്ന് ടേക്ക് മുതൽ മുകളിലോട്ടാണ് പോകുന്നത്. അതങ്ങനെ നീണ്ട് കിടക്കും.
നഴ്‌സിങ് പരീക്ഷ സമയത്ത് പോലും ഭയക്കാതിരുന്ന ഞാൻ അങ്കമാലി ഡയറീസിന്റെ ഷൂട്ടിങ് സെറ്റിൽ ആദ്യ ദിവസം എത്തിയപ്പോഴാണ് ഏറ്റവും കൂടുതൽ ടെൻഷൻ അടിച്ചത്. അന്ന് എന്ത് ചെയ്യണം എങ്ങനെ അഭിനയിക്കണം എന്നതിനൊന്നും ഒപു രൂപവുമില്ലായിരുന്നു.
ലിജോ സാറിനെ പേടിച്ചിട്ടാണോ എന്നറിയില്ല. ആദ്യത്തെ സീനുകൾ നന്നായി ചെയ്തു. അതിന് ശേഷമാണ് അഭിനയം ഇങ്ങനെയാണ്. കൈകാര്യം ചെയ്യേണ്ട രീതി ഇതാണ് എന്നെല്ലാം മനസിലായതെന്ന് അന്നാ രാജൻ പറയുന്നു.