കഥ എനിക്ക് കൺവിൻസിങ് ആയാൽ ഹോട്ട് ആന്റ് സെ ക് സി ആയും അഭിനയിക്കും: സുരഭി ലക്ഷ്മി

255

നാടകത്തിലൂടെ മിനിസ്‌ക്രീനിൽ എത്തി അവിടെ നിന്നും മലയാള സിനിമയിലും എത്തി ദേശീയ അവാർഡ് വരെ നേടിയെടുത്ത താരമാണ് സുരഭി ലക്ഷ്മി. സിനിമകളിലും സീരിയലുകളിലുമായി വളരെ പെട്ടെന്ന് തന്നെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറി സുരഭി ലക്ഷ്മി.

മിനിസ്‌ക്രീനിൽ നിന്നുമാണ് താരം ബിഗ് സ്‌ക്രീനിലേക്ക് ചുവടു വച്ചത്. മീഡിയവൺ ചാനലിലെ എം80 മൂസ എന്ന പരമ്പരയിലൂടെയാണാ താരം ആരാധകരുടെ പ്രിയങ്കരിയായി മാറിയത് നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്.

Advertisements

താരത്തിന്റെ ഏറ്റവും പുതിയ സിനിമാണ് പദ്മ. ഈ ചിത്രത്തിൽ അനൂപ് മേനോന്റെ ഭാര്യയായിട്യാണ് സുരഭി ലക്ഷ്മി ആരാധകർക്ക് മുന്നിൽ എത്തിയത്. ചിത്രത്തിലെ റൊമാന്റിക് രംഗങ്ങൾ അഭിനയിക്കാൻ നേരിട്ട പ്രതിസന്ധികളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം ഇപ്പോൾ.

സുരഭി ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ:

റൊമാന്റിക് രംഗങ്ങൾ അഭിനയിച്ചിട്ടില്ല അതുകൊണ്ട് തന്നെ പദ്മയിലെ റൊമാന്റിക് രംഗങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു. അനൂപ് മേനോനോടൊപ്പമുള്ള രംഗങ്ങൾ ചെയ്യുമ്പോൾ നാണം വന്നു. അവസാനം അദ്ദേഹം തന്നെ ദേഷ്യപ്പെട്ടിട്ട് നീയെന്തിങ്കിലുമൊക്കെ കാണിക്കാൻ പറഞ്ഞു അവസാനം.

Also Read
കാമുകൻ നാല് വർഷത്തെ പ്രണയം ഭർത്താവിനെ അറിയിച്ചു, യുവതി ജീവനൊടുക്കി; തൂ ങ്ങി നിൽക്കുന്ന ദൃശ്യം വാട്‌സ് ആപ്പിൽ കണ്ട് ഓടിയെത്തിയ യുവാവ് പിടിയിൽ

അനൂപേട്ടൻ നീ എന്തോന്നാ ചെയ്യുന്നേ എന്ന് ചോദിച്ച് വഴക്ക് പറയുമായിരുന്നു. ഹോട്ട് ആന്റ് സെ ക് സി ആയി അഭിനയിക്കാൻ ആവശ്യപ്പെട്ടാൽ ആ സിനിമയുടെ കഥ എനിക്ക് കൺവിൻസിങ് ആയാൽ ചിലപ്പോൾ ചെയ്തേക്കും. എന്നാൽ വെറുതേ ഗ്ലാമർ കാണിക്കാൻ വേണ്ടി ചെയ്യില്ല.

അതിനൊന്നും എന്നെ ആരും വിളിക്കുകയും ഇല്ല. അത്തരം ഒരു ഗ്ലാമർ രംഗം സിനിമയ്ക്ക് അത്യാവശ്യമായി എനിക്ക് തോന്നിയാൽ ഒരു അഭിനേത്രി എന്ന നിലയിൽ ചെയ്യുന്നതിൽ തെറ്റില്ല എന്നതാണ് എന്റെ വിശ്വാസം. ഫൂലൻ ദേവിയുടെ കഥ പറഞ്ഞ ബാന്റിഡ് ക്യൂൻ എന്ന സിനിമയിൽ സീമ ബിശ്വാസ് എന്ന നടി ന ഗ് ന യായി നടന്നിട്ടുണ്ട്.

അത് യഥാർത്ഥ സംഭവമാണ്. ഫൂലൻ ദേവി അങ്ങനെ നടന്നിട്ടുണ്ട്. അത്തരത്തിൽ കണ്ടന്റ് ബേസ്ഡ് ആയിട്ടുള്ള സിനിമകൾക്ക് വേണ്ടി ചെയ്യും. ലോക് ഡൗൺ കാലത്ത് വെറുതേ കിടന്ന് സിനിമ കാണൽ തന്നെയായിരുന്നു പണി. അതോടെ നന്നായി വണ്ണം വച്ചു.

Also Read
വാമികയുടെ ചിത്രം പകർത്തുന്നതും പ്രസിദ്ധീകരിക്കുന്നതും നിർത്തണം, നിലപാടിൽ ഇന്നും മാറ്റമില്ല; തുറന്നടിച്ച് വിരാട് കോഹ്ലി

ഇനി നിന്നെ സിനിമയിൽ അമ്മയായി അല്ല, അമ്മൂമ്മയായി വിളിക്കും എന്ന് ഒരു സുഹൃത്ത് പറഞ്ഞതോടെ ആണ് ജിമ്മിൽ പോകാൻ തുടങ്ങിയത്. അതോടെ സിക്സ് പാക്ക് വെച്ച് നടക്കുന്നവരോട് വല്ലാത്ത ബഹുമാനം തോന്നി. ഒരുപാട് കാര്യങ്ങൾ ഉപേക്ഷിച്ചിട്ടാണ് ബോഡി ഫിറ്റ്‌നസ് നിലനിർത്തുന്നവർ വർക്കൗട്ട് ചെയ്യുന്നത്. അതിന് നല്ല ക്ഷമ ആവശ്യമാണെന്നും സുരഭി ലക്ഷ്മി പറയുന്നു.

Advertisement