10 വർഷത്തെ സൗഹൃദയം പ്രണയമായി, അത് വിവാഹത്തിലുമെത്തി; യഥാർത്ഥത്തിൽ ശ്രീനാഥ് പാവമാണെന്ന് ഭാര്യ റീത്തു, 2 കാര്യങ്ങൾ മാത്രം അൽപ്പം പ്രശ്‌നമാണ്

1730

മലയാളി യുവത്വത്തിന്റെ പ്രിയതാരമായ ശ്രീനാഥ് ഭാസി നായകനാകുന്ന ചട്ടമ്പി തീയ്യേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. നാളിത്ര കാണാത്ത ശ്രീനാഥ് ഭാസിയെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നതെന്നാണ് പ്രേക്ഷക പ്രതികരണം. കരിയറിലെ ബെസ്റ്റ് ആകും ചട്ടമ്പി എന്ന സിനിമയെന്ന് പ്രേക്ഷകർ പറഞ്ഞുവെയ്ക്കുന്നു.

Advertisements

ആർട്ട് ബീറ്റ് സ്റ്റുഡിയോയുടെ ബാനറിൽ ആസിഫ് യോഗി നിർമിച്ച് അഭിലാഷ് എസ്. കുമാർ സംവിധാനം ചെയ്യുന്ന ചിത്രം 1990കളിലെ ഇടുക്കിയുടെ പശ്ചാത്തലത്തിലാണ് ഒരുങ്ങിയിരിക്കുന്നത്. കറിയ എന്ന ചട്ടമ്പിയെയാണ് ശ്രീനാഥ് അവതരിപ്പിക്കുന്നത്. താരത്തെ കൂടാതെ, ചെമ്പൻ വിനോദ് ജോസ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി, ആസിഫ് യോഗി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.

Also read; എനിക്കിതിലും വലിയ നേട്ടം നേടാനാകുമോ എന്ന് അറിയില്ല; പുരസ്‌കാര വേദിയിൽ കണ്ണീരോടെ ജോജു ജോർജ്

2011 കാലം മുതൽ ചലച്ചിത്ര രംത്ത് എത്തിയ താരം ചുരുങ്ങിയ നാളുകൾകൊണ്ടാണ് ആരാധകരെ സമ്പാദിച്ചത്. ഉസ്താദ് ഹോട്ടൽ, ടാ തടിയാ, ഹണീ ബീ എന്നീ ചിത്രങ്ങളിലൂടെയാണ് നടൻ സിനിമാ ലോകത്ത് കാലുറപ്പിച്ചത്. പിന്നീട് ഒരുപിടി നല്ല ചിത്രങ്ങളും നടനെ തേടിയെത്തി. തീയ്യേറ്ററിൽ ചിത്രം സമ്മിശ്ര പ്രതികരണങ്ങളോടെ പ്രദർശനം തുടരുമ്പോൾ ശ്രീനാഥ് ഭാസി മാധ്യമ പ്രവർത്തകയെ പുലഭ്യം പറഞ്ഞെന്ന പരാതിയിൽ വിവാദത്തിൽപ്പെട്ടിരിക്കുകയാണ്.

ഈ വേളയിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ശ്രീനാഥ് ഭാസിയുടെ ഭാര്യ റീത്തു. ഒരു പാവമാണ് ശ്രീനാഥ് എന്ന് റീത്തു പറയുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് റീത്തു മനസ് തുറന്നത്. 10 വർഷമായി അടുത്ത സുഹൃത്തുക്കളായിരുന്ന ശേഷമാണ് ഇരുവരും വിവാഹ ജീവിതത്തിലേയ്ക്ക് കടന്നത്. തിരുവനന്തപുരം സ്വദേശിനിയാണ് റീത്തു.

Also read; ഉച്ചഭക്ഷണത്തിന് അപ്രതീക്ഷിത അതിഥി, ഈ നിമിഷം ഞങ്ങളുടെ സ്വകാര്യ അഹങ്കാരം; സന്തോഷം പങ്കുവെച്ച് ജയറാം

ഇരുവരുടെയും ഇഷ്ടം വീട്ടിൽ പറഞ്ഞപ്പോൾ യാതൊരു എതിർപ്പും വീട്ടുകാർ പ്രകടിപ്പിച്ചില്ല. തുടർന്നാണ് അടുത്ത സുഹൃത്തുക്കൾ വിവാഹിതരായത്. യഥാർത്ഥ ജീവിതത്തിൽ ശ്രീനാഥ് പാവമാണ്. പക്ഷേ, പ്രശ്‌നം എന്താണെന്ന് വെച്ചാൽ ആരു വിളിച്ചാലും ഫോണെടുക്കില്ലെന്ന് റീത്തു പറയുന്നു. അതേപോലെ തന്നെ ബീഫ് എത്ര കിട്ടിയാലും കഴിക്കുകയും ചെയ്യും. ഇത് മാത്രമേ തനിക്ക് ശ്രീയിൽ നെഗറ്റീവായി അനുഭവപ്പെട്ടിട്ടുള്ളൂവെന്ന് റീത്തു കൂട്ടിച്ചേർത്തു.

Advertisement