എനിക്കിതിലും വലിയ നേട്ടം നേടാനാകുമോ എന്ന് അറിയില്ല; പുരസ്‌കാര വേദിയിൽ കണ്ണീരോടെ ജോജു ജോർജ്

128

സിനിമയിൽ ചാൻസ് തരുമോ എന്ന് ചോദിച്ച് ചോദിച്ച് കയറി വന്ന് പ്രേക്ഷകരെ ഞെട്ടിച്ച നടനാണ് ജോജു ജോർജ്. 1995 ൽ മഴവിൽ കൂടാരം എന്ന ചിത്രത്തിലൂടെ ജൂനിയർ ആർട്ടിസ്റ്റ് ആയിട്ടായിരുന്നു താരത്തിന്റെ അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് ഒരുപിടി നല്ല ചിത്രങ്ങളിലും സഹാതാരമായും കോമഡിയും മറ്റും ചെയ്ത് പ്രേക്ഷകരുടെ കണ്ണുകളിലേയ്ക്ക് എത്തി. പിന്നീട് 2018ൽ നായകനായി എത്തിയ ജോസഫ് എന്ന ചിത്രം താരത്തിന്റെ അഭിനയ ജീവിതത്തിലെ ടേണിംഗ് പോയിന്റായി.

Advertisements

പിന്നീട് ചോള, ജോസഫ് എന്നി ചിത്രങ്ങളിലെ അഭിനയത്തിന് 2018-ലെ മികച്ച കഥാപാത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ദേശീയ ചലച്ചിത്ര പുരസ്‌കാരവും (പ്രത്യേക പരാമർശം) ലഭിച്ചു.തൃശൂർ ജില്ലയിലെ മാളയിൽ ജോർജ് പരേതട്ടിലിന്റെയും റോസി ജോർജിന്റെയും മകനായി 1977 ഒക്ടോബർ 22നാണ് ജോജുവിന്റെ ജനനം.

Also read; ഉച്ചഭക്ഷണത്തിന് അപ്രതീക്ഷിത അതിഥി, ഈ നിമിഷം ഞങ്ങളുടെ സ്വകാര്യ അഹങ്കാരം; സന്തോഷം പങ്കുവെച്ച് ജയറാം

തൃശ്ശൂർ. ജി.എച്ച്.എസ്.എസ്. കുഴൂരിൽ നിന്ന് സ്‌കൂൾ വിദ്യാഭ്യാസവും, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്ന് ഉപരിപഠനവും പൂർത്തിയാക്കിയ ശേഷമാണ് താരം ക്യാമറയ്ക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. 1983, ഹോട്ടൽ കാലിഫോർണിയ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, രാജാധിരാജ, രാമന്റെ ഏദൻതോട്ടം, ഉദാഹരണം സുജാത, കുഞ്ഞു ദൈവം, ഞാൻ മേരിക്കുട്ടി, പൂമരം തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

പിന്നീടാണ് അഭിനയ ജീവിതം മാറ്റി മറിച്ച ജോസഫ് എന്ന ഇൻവസ്റ്റി ഗേറ്റിംഗ് ത്രില്ലർ പുറത്തിറങ്ങിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. പിന്നീട് നായകനായി മലയാള സിനിമാ ലോകത്ത് താരം ചുവടുറപ്പിച്ചു. ഇപ്പോൾ സംസ്ഥാന സർക്കാരിന്റെ മികച്ച നടൻ എന്നുള്ള പുരസ്‌കാര നേട്ടത്തിലാണ് നടൻ. ഇത്തവണ രണ്ട് മികച്ച നടന്മാരാണ് സർക്കാർ തെരഞ്ഞെടുത്തത്. ജോജു ജോർജ് കൂടാതെ ബിജു മേനോൻ ആണ് മറ്റൊരു മികച്ച നടൻ.

നായാട്ട്, മധുരം, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങളിലൂടെയാണ് ജോജു ജോർജ് മികച്ച നടനായത്. അസാധ്യ അഭിനയമാണ് താരം ചിത്രത്തിൽ കാഴ്ച വെച്ചത്. കഴിഞ്ഞ ദിവസമാണ് പുരസ്‌കാര ദാന ചടങ്ങ് തിരുവനന്തപുരത്ത് നടന്നത്. മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയ ജോജു വേദിയിൽ സംസാരിക്കാനെത്തിയത് വികാരധീനനായിട്ടായിരുന്നു. എനിക്കിതിലും വലിയ നേട്ടം നേടാനാകുമോയെന്നറിയില്ല, വളരെ സന്തോഷം.

Also read; ഇതുവരെ നല്‍കിയ പിന്തുണ ഇനിങ്ങോട്ടുള്ള യാത്രയിലും വേണം; ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് നടി സാന്ദ്ര ബാബു, കൂടെയുള്ളത് ആരാണെന്ന ചോദ്യത്തിന് നടി പറയുന്നത്

കുടുംബത്തോടും എല്ലാവരോടും നന്ദി’എന്നാണ് അവാർഡ് ഏറ്റുവാങ്ങി കൊണ്ട് ജോജു സംസാരിച്ചത്. ഇതിനിടയിൽ താരത്തിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. പ്രസംഗം പാതിവഴിയിൽ അവസാനിപ്പിച്ച് താരം വേദിയിൽ നിന്ന് ഇറങ്ങുകയായിരുന്നു. താരത്തിന്റെ വാക്കുകൾ നിറകണ്ണുകളോടെയാണ് വേദിയും കണ്ടിരുന്നത്. സംഭവത്തിന്റെ വീഡിയോയും വൈറലാവുകയാണ്. നിരവധി പേർ താരത്തിന് ആശംസകൾ അറിയിച്ചു.

Advertisement