ഇതുവരെ നല്‍കിയ പിന്തുണ ഇനിങ്ങോട്ടുള്ള യാത്രയിലും വേണം; ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് നടി സാന്ദ്ര ബാബു, കൂടെയുള്ളത് ആരാണെന്ന ചോദ്യത്തിന് നടി പറയുന്നത്

138

ചോക്ലേറ്റ് എന്ന പരമ്പരയിലൂടെ മലയാള ടെലിവിഷൻ രംഗത്തേയ്ക്ക് കടന്നു വന്ന നടിയാണ് സാന്ദ്ര ബാബു. ചോക്ലേറ്റ് ഉണ്ടാകുന്ന പെൺകുട്ടിയായി എത്തി പ്രേക്ഷകർക്ക് മധുരം നിറയ്ക്കുന്ന ഓർമകൾ സമ്മാനിച്ച് പ്രിയങ്കരിയായി മാറിയ താരമാണ് സാന്ദ്ര. പിന്നീട് തൂവൽസ്പർശം എന്ന ഹിറ്റ് പരമ്പരയിലും താരം ഭാഗമായി. റേറ്റിംഗിൽ മുൻപന്തിയിലായിരുന്നു തൂവൽസ്പർശം. ഈ പരമ്പരയിലെ അഭിനയവും സാന്ദ്ര തോമസിന്റെ ആരാധകരുടെ എണ്ണം ഉയർത്തി.

Advertisements

മലയാള ടെലിവിഷൻ പ്രേമികളുടെ പ്രിയപ്പെട്ട നടിയായി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മിനിസ്‌ക്രീനിൽ തന്റെതായ ഒരു ഇടം നേടിയെടുക്കാൻ നടിക്ക് സാധിച്ചു. ഇന്ന് മിനിസ്‌ക്രീൻ രംഗത്ത് ആരാധകരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വാരിക്കൂട്ടിയ നടിയാണ് സാന്ദ്ര. ഇത് താരത്തിന്റെ അഭിമാന നേട്ടം കൂടിയാണ്. ടെലിവിഷൻ രംഗത്തുള്ളതുപോലെ സാന്ദ്ര സോഷ്യൽമീഡിയയിലും സജീവമാണ്.

Also read; എല്ലാം ഓർത്ത് ഓർമയിൽ സൂക്ഷിച്ച് അതിൽ കടിച്ചു തൂങ്ങി കിടക്കുന്ന സ്വഭാവം എനിക്കില്ല, മറവി പലപ്പോഴും അനുഗ്രഹമാണ്; മഞ്ജു മനസ് തുറക്കുന്നു

അതോടൊപ്പം ഷൂട്ടിംഗ് ലൊക്കേഷനിലെ ഫൺ സമയവും സന്തോഷങ്ങളും താരം ആരാധകരുമായി പങ്കിടാറുണ്ട്. ഓണത്തിന് താരം നടത്തിയ ഫോട്ടോ ഷൂട്ടും വൈറലായിരുന്നു. നല്ലൊരു നർത്തകിയും ഗായികയും കൂടിയാണ് സാന്ദ്ര. പ്രേക്ഷകർ സ്വീകരിച്ച തൂവൽസ്പർശം എന്ന ഹിറ്റ് പരമ്പരയ്ക്ക് ശേഷം, ഇപ്പോൾ നടി തമിഴിലേയ്ക്ക് കടന്നിരിക്കുകയാണ്.

സൺ ടിവി സംപ്രേക്ഷം ചെയ്യുന്ന പ്രിയമാന തോഴി എന്ന പരമ്പരയിലാണ് നടി ഇപ്പോൾ അഭിനയിക്കുന്നത്. റേറ്റിംഗിലും പരമ്പര മുൻപന്തിയിലാണ്. വിക്കി റോഷൻ എന്ന നടനാണ് പരമ്പരയിൽ നടി സാന്ദ്രയുടെ ജോഡി. ഇരുവരുടെയും കെമിസ്ട്രിയാണ് പരമ്പരയുടെ വിജയവും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും നടി ആരാധകരുമായി പങ്കിടാറുണ്ട്.

Also read; എല്ലാം ഓർത്ത് ഓർമയിൽ സൂക്ഷിച്ച് അതിൽ കടിച്ചു തൂങ്ങി കിടക്കുന്ന സ്വഭാവം എനിക്കില്ല, മറവി പലപ്പോഴും അനുഗ്രഹമാണ്; മഞ്ജു മനസ് തുറക്കുന്നു

ഇപ്പോൾ താരം ജീവിതത്തിലെ പുതിയ സന്തോഷം കൂടി പങ്കുവെച്ചിരിക്കുകയാണ്. പ്രിയമാന തോഴി എന്ന പരമ്പര 100 എപ്പിസോഡുകൾ പിന്നിട്ട സന്തോഷമാണ് സാന്ദ്ര പങ്കിടുന്നത്. പിന്തുണ നൽകി നിന്ന ആരാധകർക്ക് നന്ദിയെന്നും ഇനിയങ്ങോട്ടുള്ള യാത്രയിലും പിന്തുണ നൽകി കൂടെയുണ്ടാകണമെന്നും താരം റോഷനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സോഷ്യൽമീഡിയയിൽ കുറിച്ചു.

Advertisement