മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് ജയറാം പാർവ്വതി. താരദമ്പതികളുടെ മക്കളും ആരാധകരുടെ പ്രിയങ്കരർ ആണ്. കാളിദാസ് ജയറാമിനെ പോലെ തന്നെ ആരാധകർക്ക് പ്രിയമാണ് മകൾ മാളവിക ജയറാമും. കാളിദാസ് ബാല്യകാലം മുതൽ സിനിമയിൽ എത്തിയ താരപുത്രനാണ്. ഇപ്പോൾ തമിഴിലും തെലുങ്കിലും വരെ താരപുത്രന്റെ സാന്നിധ്യമെത്തി നിൽക്കുകയാണ്.
ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത് മകൾ ചക്കിയെന്ന ഓമന പേരിൽ അറിയപ്പെടുന്ന മാളവിക ജയറാമിന്റെ സിനിമാ പ്രവേശനത്തിനായാണ്. പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട മാളവിക ജയറാം അടുത്തിടെ ഒരു മ്യൂസിക്ക് വീഡിയോയിൽ അഭിനയിച്ച് സിനിമയിലേക്കുള്ള ആദ്യ ചുവടുവെയ്പ്പ് നടത്തിയിരുന്നു. മായം സെയ്തായ് പൂവെ എന്ന സംഗീത വീഡിയോയിലാണ് മാളവിക ജയറാം അഭിനയിച്ചത്.
അശോക് ശെൽവന്റെ നായികയായിട്ടാണ് വീഡിയോയിൽ മാളവിക അഭിനയിച്ചിരിക്കുന്നത്. പ്രണവ് ഗിരിധരനാണ് മായം സെയ്തായ് പൂവെ പാട്ടിന്റെ സംഗീത സംവിധായകൻ. മായം സെയ്തായ് പൂവെ എന്ന ഗാനം ആലപിച്ചിരിക്കുന്നതും പ്രണവ് ഗിരിധരനാണ്. ഗാനം ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. മികച്ച പ്രതികരണമാണ് ആൽബം ഗാനത്തിന് ലഭിച്ചതും. നേരത്തെ താരം തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും തന്റെ അച്ഛനെ പോലെ ആനഭ്രാന്ത് ഉണ്ടെന്നും മാളവിക പറഞ്ഞിരുന്നു.
ഇപ്പോൾ തന്റെ ഭാവി വരനെ കുറിച്ചും മാളവിക പറയുകയാണ്. ഇന്ത്യ ഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിലാണ് മാളവിക തന്റെ ഭാവി വരനെ കുറിച്ചുള്ള സങ്കൽപ്പങ്ങൾ പറഞ്ഞത്. ലിസണിങ് സ്‌കിൽസ് ഉണ്ടാകണം, നമ്മൾ പറയുന്നത് ക്ഷമയോടെ കേൾക്കാൻ പറ്റാത്ത ആളാണെങ്കിൽ ഞാൻ ആളോട് അന്നേരം തന്നെ പറഞ്ഞ് വിടും. എന്തെങ്കിലുമൊരു കാര്യം പറഞ്ഞാൽ അത് ക്ഷമയോടെ കേട്ട് അതിനെ ബഹുമാനിക്കണമെന്നും മാളവിക തന്റെ സങ്കൽപ്പങ്ങൾ പങ്കുവെച്ചു.
കൂടാതെ സിനിമാ പ്രവേശനത്തെ കുറിച്ചും മാളവിക പറയുന്നുണ്ട്. മാതാപിതാക്കൾ സിനിമയിലായതുകൊണ്ട് സിനിമ പ്രവേശനം എളുപ്പമല്ലെ എന്ന് ചേദിക്കുന്നവർക്കും, എല്ലാം അച്ഛൻ ചെയ്‌തോളും, ഒന്ന് പറഞ്ഞാൽ പോരെ എന്നൊക്കെ പറയുന്നവർക്കുമുള്ള മറുപടിയാണ് മാളവിക നൽകിയത്. അപ്പയും അമ്മയും നമ്മുക്ക് എല്ലാം ശരിയാക്കി തന്നാലും അതിൽ തുടർന്ന് പോവണമെങ്കിൽ ഭാഗ്യവും കഴിവും വേണമെന്ന് മാളവിക പറയുന്നു. സിനിമയിൽ റൊമാന്റിക് വേഷം ചെയ്യാനാണ് കൂടുതൽ താത്പര്യമെന്നും മാളവിക കൂട്ടിച്ചേർത്തു.