ഉച്ചഭക്ഷണത്തിന് അപ്രതീക്ഷിത അതിഥി, ഈ നിമിഷം ഞങ്ങളുടെ സ്വകാര്യ അഹങ്കാരം; സന്തോഷം പങ്കുവെച്ച് ജയറാം

950

മലയാള സിനിമയിലെ മികച്ച നടന്മാരിൽ ഒരാളാണ് ജയറാം. ഓർത്തിരിക്കാൻ ഒത്തിരി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച അദ്ദേഹം മലയാളത്തിൽ മാത്രമല്ല മറ്റ് സൗത്ത് ഇന്ത്യൻ ഭാഷകളിലെ സിനിമകളിലെല്ലാം ഭാഗമായിട്ടുണ്ട്. തന്റെ അഭിനയ ശൈലിയാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും ഏറെ വ്യത്യസ്തനാക്കുന്നത്.

Advertisements

ഒരു കാലത്ത് മലയാള പ്രേക്ഷകരുടെ ജനപ്രിയ നടൻ കൂടിയായിരുന്നു ജയറാം. കൊച്ചിൻ കലാഭവന്റെ മിമിക്‌സ് പരേഡുകളിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയാണ് ജയറാം സിനിമാ ലോകത്തിലേയ്ക്ക് എത്തിയത്. 1988ൽ പി പത്മരാജൻ സംവിധാനം ചെയ്ത അപരൻ എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ അരങ്ങേറ്റം കുറിച്ചത്. ആദ്യ സിനിമയിൽ നായകനായി തന്നെയാണ് ജയറാം എത്തിയത്.

Also read; ഇതുവരെ നല്‍കിയ പിന്തുണ ഇനിങ്ങോട്ടുള്ള യാത്രയിലും വേണം; ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് നടി സാന്ദ്ര ബാബു, കൂടെയുള്ളത് ആരാണെന്ന ചോദ്യത്തിന് നടി പറയുന്നത്

പിന്നീട് ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും കണ്ണുനിറയ്ക്കുന്നതുമായ ഒരുപാട് നല്ല കഥാപാത്രങ്ങൾ നടൻ പ്രേക്ഷകർക്ക് സമ്മാനിച്ചു. എന്നാൽ കഴിഞ്ഞ കുറേകാലമായി മലയാള സിനിമാ ലോകത്ത് ഒരു ഓളം സൃഷ്ടിക്കാൻ കഴിയാതെ പോയ നടൻ കൂടിയാണ് ജയറാം. എങ്കിലും താരം ഗംഭീര മേക്കോവർ നടത്തി ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു.

ഇപ്പോൾ സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന പൊന്നിയിൽ സെൽവൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചരിത്രം കുറിക്കാനൊരുങ്ങുന്ന ചിത്രത്തിന്റെ ഭാഗമായിരിക്കുകയാണ് നടൻ ജയറാമും. മലയാളികളുടെ അഭിമാനം കൂടിയാവും ജയറാം അവതരിപ്പിക്കുന്ന കഥാപാത്രമെന്ന വിലയിരുത്തലിലാണ് ഒരു കൂട്ടം ആരാധകർ. ആഴ്വാർക്കടിയൻ നമ്പി എന്ന കഥാപാത്രത്തെയാണ് ജയറാം ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

Also read; എല്ലാം ഓർത്ത് ഓർമയിൽ സൂക്ഷിച്ച് അതിൽ കടിച്ചു തൂങ്ങി കിടക്കുന്ന സ്വഭാവം എനിക്കില്ല, മറവി പലപ്പോഴും അനുഗ്രഹമാണ്; മഞ്ജു മനസ് തുറക്കുന്നു

ഈ അവസരത്തിൽ ജയറാം തന്റെ ഫേയ്‌സ്ബുക്ക് ഇൻസ്റ്റഗ്രാമിലെല്ലാം പങ്കുവെച്ച ഒരു ചിത്രമാണ് വൈറലാകുന്നത്. ക്രിക്കറ്റ് താരം സഞ്ജു സാംസണിനും ഭാര്യക്കും ഒപ്പം ജയറാം തന്റെ കുടുംബത്തെയും ചേർത്ത് പിടിക്കുന്ന ചിത്രമാണ് പങ്കുവെച്ചത്. നിമിഷ നേരംകൊണ്ടാണ് ചിത്രം വൈറലായത്. ‘പ്രതീക്ഷിക്കാത്ത അതിഥി ഉച്ച ഭക്ഷണത്തിന് വീട്ടിലെത്തി..sanju…charu..ഈ നിമിഷം ഞങ്ങളുടെ സ്വകാര്യ അഹങ്കാരം’, എന്നാണ് ഫോട്ടോ പങ്കുവച്ച് ജയറാം കുറിച്ചത്. ചിത്രത്തിൽ പാർവതിയും മകൾ മാളവികയുമുണ്ട്.

Advertisement