കമൽ സംവിധാനം ചെയ്ത് 2002 ൽ പുരത്തിറങ്ങിയ നമ്മൾ എന്ന സിനിമയിലൂടെ എത്തി പിന്നിടാ തെന്നിന്ത്യൻ സിനിമാ മേഖലയിലെ ഒന്നാം നിര നായികയായി മാറിയ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ഭാവന. സിഐഡി മൂസ, ക്രോണിക് ബാച്ച്ലർ, മേരിക്കുണ്ടൊരു കുഞ്ഞാട്, തുടങ്ങി നിരവധി സിനിമകളിലാണ് ഭാവന അഭിനയിച്ചത്. മലയാളത്തിന് പുറമെ അന്യാഭാഷ ചിത്രങ്ങളിൽ നിന്നും ഒരുപാട് അവസരങ്ങൾ ഭാവനയെ തേടി എത്തി. മലയാളത്തിനോടൊപ്പം തമിഴ്, തെലുങ്ക്, കന്ന ഭാഷകളിലും നടി സജീവമായിരുന്നു.
വിവാഹ ശേഷം ഭാവന മലയാള സിനിമയിൽ നിന്ന് ഒരു ഇടവേളയെടുത്തിരുന്നു. കന്നഡ സിനിമാ നിർമ്മാതാവ് നവീനെയാണ് താരം വിവാഹം കഴിച്ചത്.അതിനു ശേഷം കാനഡയിൽ ഒന്ന് രണ്ടു ചിത്രങ്ങളിൽ താരം അഭിനയിച്ചെങ്കിലും മലയാളത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. എന്നാൽ, നീണ്ട അഞ്ച് വർഷത്തിന് ശേഷം താരം മലയാള സിനിമാ ലോകത്തേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ്. താൻ മനപൂർവം എടുത്ത ഒരു ഇടവേളയാണ് അതെന്ന് താരം പറഞ്ഞിരുന്നു.
Also read; എനിക്കിതിലും വലിയ നേട്ടം നേടാനാകുമോ എന്ന് അറിയില്ല; പുരസ്‌കാര വേദിയിൽ കണ്ണീരോടെ ജോജു ജോർജ്
ഷറഫുദ്ദീൻ നായകനായ ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് സിനിമയിലൂടെയാണ് താരം തിരിച്ചുവരവിന് ഒരുങ്ങുന്നത്. ആദിൽ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായിക വേഷത്തിലാണ് ഭവന എത്തുന്നത്. ഇതുകൂടാതെ ഭദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഭാവന പ്രധാന കഥാപാത്രമായി അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഭദ്രന്റെ ഇഒ എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത്.
ഷെയ്ൻ നിഗമാണ് ചിത്രത്തിൽ നായകനായി അഭിനയിക്കുന്നത്. തിരിച്ചുവരവിന്റെ ഭാഗമായി ഭവന ഇപ്പോൾ നിരവധി അഭിമുഖങ്ങളിലും വേദികളിലും ടെലിവിഷൻ ഷോകളിലും തുടങ്ങി നിരവധി പൊതുയിടങ്ങളിൽ നടി പ്രത്യക്ഷപ്പെടുന്നുണ്ട്. അടുത്തിടെ വിവിധ വസ്ത്ര സ്ഥാപനങ്ങളുടെ ഉദ്ഘടനത്തിന് എത്തിയ ഭാവനയുടെ ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു.
ഇപ്പോൾ നരൻ എന്ന മോഹൻലാൽ ചിത്രത്തിൽ അഭിനയിച്ചതിന്റെ ഓർമകൾ പങ്കുവെയ്ക്കുകയാണ് നടി. മലയുടെ മുകളിൽ നിന്ന് ചാടുന്ന രംഗം അഭിനയിച്ചതാണ് താരം ഓർമ പങ്കിടുന്നത്. തന്റെ ആ ഓട്ടം കണ്ട് പേടിച്ച് ജോഷി സർ കട്ട് വരെ പറഞ്ഞുവെന്ന് ഭാവന ഓർമ പങ്കിട്ടു. ജോഷി സാറിന്റെ നരൻ എന്ന സിനിമയിൽ എനിക്ക് നല്ലൊരു കഥാപാത്രത്തെ ലഭിച്ചിരുന്നു.
വലിയൊരു സ്റ്റാർ കാസ്റ്റ് ഉള്ള സിനിമ തന്നെയായിരുന്നു നരൻ. അതിൽ ലീല എന്ന കഥാപാത്രത്തെയാണ് താൻ ചെയ്തത് ഭാവന പറഞ്ഞു. കഥ കേൾക്കുമ്പോൾ തന്നെ താൽപര്യം തോന്നി. ഈ കഥാപാത്രം എപ്പോഴും വീഴും. നടക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് വീഴും അതായിരുന്നു ആ കഥാപാത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ട് തന്നെ അത് കുറെ കൂടി ഫണ്ണിയായി തോന്നി.
വീഴ്ചയിൽ പരിക്ക് പറ്റുമോ എന്ന് കരുതി വീഴരുതെന്നായിരുന്നു തനിക്ക് കിട്ടിയ ടാസ്‌ക് എന്നും താരം കൂട്ടിച്ചേർത്തു. അതുകൊണ്ട് തന്നെ കുറേ തവണ വീണു. ഒന്നെങ്കിൽ ലൈറ്റ് ശരിയാവില്ല, ക്യാമറ ശരിയായില്ല, ഫോക്കസായില്ല എന്ന പ്രശ്നങ്ങൾ കൊണ്ട് കുറെ തവണ വീണുവെന്നും ഭാവന പറയുന്നു. ഇപ്പോൾ ആലോചിക്കുമ്പോൾ അതൊക്കെ രസകരമായ സംഭവങ്ങളാണെന്നും നടി പറഞ്ഞു. ഞാൻ ഓടി വന്നിട്ട് ചാടാൻ പോകുന്നതായിരുന്നു മറ്റൊരു സീൻ. ഓടി വരുമ്പോൾ തന്നെ ദൈവമേ രക്ഷിക്കണേ എന്ന് പറഞ്ഞാണ് ഓടി വരുന്നത്.
ഓടി വന്നിട്ട് ചാടാൻ പോകുമ്പോൾ പേടിച്ച് നിൽക്കണം അതായിരുന്നു ചിത്രത്തിലെ രംഗം. പക്ഷേ എന്റെ ഓട്ടം കാണുമ്പോൾ ഇവൾ ഇപ്പോൾ വീഴുമോ എന്നായിരുന്നു എല്ലാവരുടെയും പേടി. അവിടെ എത്തുമ്പോൾ നിൽക്കുമെന്ന് എനിക്കറിയാം. പക്ഷേ അവർ വിചാരിക്കുന്നത് ഇവൾ ഇപ്പോൾ പോയി ചാടുമെന്നാണ്. അത്യാവശ്യം നല്ല ഉയരമുള്ള ഇടത്താണ് നിന്നിരുന്നത്. ഞാൻ വരുന്നത് കണ്ട് ജോഷി സാർ പേടിച്ച് കട്ട് വരെ പറഞ്ഞുവെന്ന് ഭാവന തന്റെ രസകരമായ ഓർമ പങ്കുവെച്ചു.