മലയാളം സിനിമാ ആരാധകർക്കും മിനിസ്ക്രീൻ പ്രേക്ഷകർക്കും ഏറെ സുപരിചിതയായ താരമാണ് ശ്രുതി രജനികാന്ത്. ഫ്ളവേഴ്സ് ചാനലിലെ ചക്കപ്പഴം എന്ന പരമ്പരയിലെ പൈങ്കിളി എന്ന കഥാപാത്രത്തിലൂടെ ആണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. സ്വന്തം പേരിനേക്കാളും പൈങ്കിളി എന്നാണ് താരത്തെ ഇപ്പോൾ അറിയപ്പെടുന്നത്.
ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകർക്കിടയിൽ പ്രിയ താരമായി മാറിയ ശ്രുതി ചക്കപ്പഴത്തിൽ അവതരിപ്പിക്കുന്ന കഥാപാത്രമാണ് പൈങ്കിളി. വളരെ പെട്ടെന്നാാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരിയായത്. ബാലതാരമായിട്ടാണ് ശ്രുതി സീരിയലിൽ എത്തിയത്. എന്നാൽ ഉപരിപഠനത്തിന് വേണ്ടി ഒരു ഇടവേള എടുത്തിരുന്നു. പഠനം പൂർത്തിയാക്കിയതിന് ശേഷം വീണ്ടും അഭിനയത്തിൽ സജീവം ആവുക ആയിരുന്നു.
രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ശ്രുതി രജനികാന്ത് അഭിനയിക്കാൻ തുടങ്ങിയത്. ഉണ്ണിക്കുട്ടൻ എന്ന പരമ്പരയിൽ ആൺക്കുട്ടി ആയിട്ടായിരുന്നു ശ്രുതി അഭിനയിച്ചത്. പിന്നീട് ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത മാനസപുത്രി എന്ന യസീരിയലിലും ശ്രുതി അഭിനയിച്ചിരുന്നു. സീരിയലിൽ സജീവമായി നിൽക്കുമ്പോഴാണ് പഠനത്തിനായി ബ്രേക്ക് എടുക്കുന്നത്. വയനാട് പഴശ്ശിരാജ കോളേജിൽ നിന്ന് ഡിഗ്രിയും കോയമ്പത്തൂരിലെ കോളേജിൽ നിന്നും പിജിയും പൂർത്തിയാക്കി.
അതേ സമയം സിനിമയിലും ചുവട് ഉറപ്പിച്ചിട്ടുണ്ട് ശ്രുതി. ആസിഫ് അലി ചിത്രമായ കുഞ്ഞെൽദോ, ചിലപ്പോൾ പെൺ ക്കുട്ടികൾ, അനൂപ് മേനോൻ ചിത്രമായ പത്മ തുടങ്ങി ഒരു പിടി സിനിമകളിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് താരം. മോഡലിംഗിലും വ്യത്യസ്തമായ ഫോട്ടോ ഷൂട്ടിലൂടെയും ഒക്കെയായി നിറഞ്ഞു നിൽക്കുകയാണ് ശ്രുതി.
അതേ സമയം വർഷങ്ങൾക്ക് മുൻപ് മോഹൻലാലിനെയും നിവിൻ പോളിയെയും ഒക്കെ കാണാൻ പോയ കഥ പങ്കുവെച്ച് രംഗത്ത് എത്തിയരിക്കുകയാണ് നടി ഇപ്പോൾ. അവാർഡ് വേദിയിലേക്ക് ഫ്ളവർ ഗേളായിട്ടാണ് എന്നെ വിളിക്കുന്നത്. മോഹൻലാൽ, വിക്രം തുടങ്ങിയ താരങ്ങളൊക്കെ വരുന്നുണ്ട്. നിവിൻ പോളി ഉള്ള കാര്യം എനിക്കറിയില്ല. അവിടെ ചെന്ന് ഇടാനുള്ള ഡ്രസിന്റെ അളവ് എടുക്കുകയാണ്.
അപ്പോഴാണ് വസ്ത്രത്തിന് വളരെ ഇറക്കം കുറവാണെന്ന കാര്യം അറിയുന്നത്. അത് കണ്ടതോടെ തന്നെ മോഹൻലാലിനെ കാണേണ്ട, ഞാൻ പോവുകയാണെന്ന് പറഞ്ഞു. ഇതൊക്കെ പറയുന്നതിന് ഇടയിലാണ് നിവിൻ പോളിയും ആ പരിപാടിക്ക് ഉണ്ടെന്ന് അറിയുന്നത്. എങ്കിൽ പിന്നെ ഡ്രസ് ഇങ്ങനെ ആയാലും കുഴപ്പമില്ലെന്നായി ഞാൻ. അന്ന് സ്റ്റേജിലേക്ക് കയറുമ്പോൾ എന്നെ ആരും കാണരുതേ എന്നാണ് പ്രാർഥിച്ചത്.
അവിടെ വന്ന ബാക്കി പെൺകുട്ടികളെല്ലാം സിനിമയിലേക്കോ മോഡലിങ്ങിലേക്കോ വിളിക്കണമേ എന്നാണ് പ്രാർഥിച്ചിട്ട് ഉണ്ടാവുക. പക്ഷേ ഞാനോ വസ്ത്രത്തിന് ഇറക്കമില്ലാത്തത് കൊണ്ട് എന്നെ ആരും കാണരുതെന്ന് ഞാൻ പ്രാർഥിച്ചു. മാത്രമല്ല ലാലേട്ടന്റെ പുറകിൽ പോയി ഒളിച്ച് നിൽക്കുകയും ചെയ്തു. പക്ഷേ ഇത് ടെലികാസ്റ്റ് ചെയ്തപ്പോൾ നിറയെ ഞാൻ മാത്രം ആയിരുന്നെന്നും ശ്രുതി രജനികാന്ത് പറയുന്നു.