ആ ചിത്രത്തിൽ എനിക്ക് വലിയ ഒരു തെറ്റ് സംഭവിച്ചു : മഹാവിജയം ആയി മാറേണ്ട മോഹൻലാൽ സിനിമ പരാജയപ്പെട്ടതിനെ കുറിച്ച് പ്രിയദർശൻ

7959

ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണം പറഞ്ഞ സംവിധായകരിൽ ഒരാളായ ഹിറ്റ് മേക്കർ പ്രിയദർശൻ സംവിധാനം ചെയ്ത സിനിമകൾ എല്ലാം തന്നെ മലയാള സിനിമാ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുള്ളവ ആണ്. പ്രത്യകിച്ച് മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയിട്ടുള്ള സിനിമകൾ

പൂച്ചക്ക് ഒരുമൂക്കുത്തി, ബോയിങ്ങ് ബോയിങ്ങ്, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു താളവട്ടം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ചെപ്പ്, കിലുക്കം, മിന്നാരം, ചിത്രം, ആര്യൻ, അഭിമന്യു, തേന്മാവിൻ കൊമ്പത്ത്, മിഥുനം, വെള്ളാനകളുടെ നായ്, വന്ദനം, കാലാപാനി, ഒപ്പം, ചന്ദ്രലേഖ തുടങ്ങി ഒരു നീണ്ട ഹിറ്റ് ലിസ്റ്റ് പ്രിയദർശൻ മോഹൻലാൽ ടീമിന്റെ ശേഖരത്തിലുണ്ട്.

Advertisements

അതേ സമയം പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ക്ലൈമാക്സിൽ നൊമ്പരമുണ്ടാക്കുകയും ചെയ്ത പ്രിയൻ മോഹൻലാൽ ടീമിന്റെ ചിത്രമായിരുന്നു വന്ദനം. എന്നാൽ ഈ ചിത്രം വലിയ വിജയത്തിലേക്ക് പോകാതെ ഇരുന്നതിന്റെ കാരണം പ്രിയദർശൻ ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു.

Also Read
മഞ്ജു വാര്യരുമായുണ്ടായ ആ അടിപിടി ഇന്നും ആരും മറന്നിട്ടില്ല, ഇപ്പോഴും വഴക്കില്‍, തുറന്നുപറഞ്ഞ് ദിവ്യ ഉണ്ണി

1989വൽ പുറത്തിറങ്ങിയ വന്ദനം എന്ന ചിത്രത്തിലെ മോഹൻലാൽ മുകേഷ് കോമ്പബിനേഷൻ നർമങ്ങൾ ഇന്നും പ്രേക്ഷകർ ആഘോഷമാക്കുന്നവയാണ്. എന്നാൽ ചിത്രത്തിലെ നായകന് നായികയുമായി ഒന്നിക്കാൻ കഴിയാതെ പോകുന്ന ക്ലൈമാക്സ് രംഗം പ്രേക്ഷകർക്ക് അത്ര സ്വീകാര്യമായിരുന്നില്ല.

വന്ദനത്തെക്കുറിച്ച് പ്രിയദർശൻ പറഞ്ഞത് ഇങ്ങനെ

വന്ദനം എന്ന സിനിമയിലെ ട്രാജിക് എൻഡ് വലിയ ഒരു മിസ്റ്റേക്കായിരുന്നു, കൊമെഴ്സിയൽ വാല്യൂവച്ച് അന്ന് പ്രേക്ഷകർക്ക് അത് അത്ര സ്വീകാര്യമായിരുന്നില്ല. വന്ദനം തെലുങ്കിൽ ചെയ്തപ്പോൾ നായകനെയും നായികയെയും സിനിമയുടെ അവസാന ഭാഗത്ത് ഞാൻ മീറ്റ് ചെയ്യിപ്പിച്ചു.

ഇവിടെയും അങ്ങനെയൊരു ക്ലൈമാക്സ് ആയിരുന്നുവെങ്കിൽ വന്ദനം വലിയ രീതിയിൽ സ്വീകരിക്ക പെടുമാ യിരുന്നു. മുമ്പ് ഒരു ഓൺലൈൻ ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കവേയാണ് പ്രിയദർശൻ വന്ദനം സിനിമയെക്കുറിച്ചുള്ള നിമിഷങ്ങൾ വീണ്ടും ഓർത്തെടുത്തത്.

അതേ സമയം ഇപ്പോഴും മിനിസ്‌ക്രീനിൽ വന്ദനം വന്നാൽ മലയാളികൽ ഒറ്റയിരുപ്പിന് ഇരുന്നാണ് ആ സിനിമ കണ്ടു തീർക്കുന്നത്.

Also Read
നടി നൂറിൻ ഷെരീഫ് വിവാഹം കഴിക്കുന്നത് ആത്മമിത്രത്തെ, നിശ്ചയം കഴിഞ്ഞു, ചെക്കൻ ആരാണെന്ന് മനസ്സിലായോ

Advertisement