മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട സീരിയലായി മാറിയിരിക്കുകയാണ് തൂവൽസ്പർശം. ചെറുപ്പകാലത്തു തന്നെ പിരിഞ്ഞു പോയ രണ്ട് സഹോദരിമാരുടെ കഥ പറയുന്ന തൂവൽസ്പർശം എന്ന പരമ്പര എല്ലാ റേറ്റിങ്ങ് ഭേദിച്ച് മുന്നോട്ടു കുതിക്കുകയാണ്. എന്നാൽ ഇപ്പോൾ തൂവൽസ്പർശം എന്ന സീരിയലിലെ സ്റ്റണ്ട് സീനുകൾ ചിത്രീകരണത്തിന് ശേഷമുള്ള തന്റെ അവസ്ഥ വിവരിക്കുകയാണ് പ്രധാന നായികമാരിൽ ഒരാളായ സാന്ദ്ര.
സീരിയലിലെ ആക്ഷൻ സീനുകൾ ചിത്രീകരിച്ചതിനുശേഷം സന്ധിവേദനയും മുറിവുകളുംമെല്ലാം ഉണ്ടാകാറുണ്ട്. ചില ദിവസത്തെ ചിത്രീകരണത്തിന് ശേഷം ഒന്ന് എഴുന്നേറ്റ് നിൽക്കാൻ പോലും സാധിക്കാറില്ല.
ഓരോ സ്റ്റണ്ട് സീനുകളും പരമാവധി റിയലിസ്റ്റിക് ആക്കാൻ താൻ ശ്രമിക്കാറുണ്ട്. ഡ്യൂപ്പില്ലാതെയാണ് ഓരോ ഫൈറ്റ് സീനുകളും ചെയ്സ് സീനുകളുമൊക്കെ താനും അവന്തികയും ചെയ്യാറ്. വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള തന്റെ ത്വരയാണ് തൂവൽസ്പർശം എന്ന സീരിയൽ തിരഞ്ഞെടുക്കാൻ കാരണം സാന്ദ്ര പറയുന്നു.ഫാമിലി ഡ്രാമ എന്ന സ്ഥിരം കഥാതന്തു പിന്തുടരുന്ന സീരിയലുകൾക്ക് ഒരു മാറ്റം കൊണ്ടുവന്ന സീരിയലാണ് തൂവൽസ്പർശം.
ഒരു ഫാമിലി ആക്ഷൻ ഡ്രാമ വിഭാഗത്തിൽ വരുന്ന സീരിയലാണ് തൂവൽസ്പർശം. ഒരു കൊലപാതകത്തിലൂടെ തന്റെ മാതാപിതാക്കളെ നഷ്ടപ്പെടുന്ന സഹോദരങ്ങൾ വളർന്നുവലുതായി കഴിയുമ്പോൾ ഒരാൾ പോലീസും ഒരാൾ കള്ളനായി തീരുന്നതുമായിട്ടാണ് പരമ്പര മുന്നോട്ടുപോകുന്നത്. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത മക്കൾ എന്ന പരമ്പരയിലൂടെയാണ് സാന്ദ്ര ഒരു നായികയായി എത്തുന്നത്.
ഈ പരമ്പരയിലെ അഭിനയം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയും നിരവധി ചലച്ചിത്രസീരിയൽ ഓഫറുകൾ സാന്ദ്ര ലഭിക്കുകയും ചെയ്തു. ഈ സീരിയലിലെ അഭിനയം കണ്ടിട്ട് കൊലുസ് ശബ്ദം എന്ന തമിഴ് സിനിമയിലേക്ക് സാന്ദ്രക്ക് അവസരം ലഭിക്കുകയുണ്ടായി. തുടർന്ന് മലയാളത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട സൂര്യ ടിവി സംരക്ഷണം ചെയ്ത ചോക്ലേറ്റ് എന്ന സീരിയലിൽ മുഖ്യകഥാപാത്രമായി വേഷമിടാൻ സാന്ദ്രക്ക് സാധിച്ചു.
നിരവധി പ്രശസ്ത ഷോർട്ട് ഫിലിംമുകളിലും സാന്ദ്രക്ക് വേഷമിടാൻ സാധിച്ചിട്ടുണ്ട്. താമരക്കിളി, ചാമ്പക്ക, വിദ്യാലയം എന്നീ ഷോർട്ട് ഫിലിമുകൾ ഇവയിൽ ചിലതാണ്. സൺ ടിവി സംരക്ഷണം ചെയ്യുന്ന തമിഴ് സെൽവി എന്ന സീരിയലിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കാനും സാന്ദ്രക്ക് കഴിഞ്ഞിട്ടുണ്ട്.