ശ്രീദേവി ചിത്രത്തിന്റെ രണ്ടാംഭാഗം എന്നാണ് പറഞ്ഞ്, അത്തരം സിനിമയാണെന്ന് അറിഞ്ഞില്ല, എനിക്ക് പശ്ചാത്താപം ഉണ്ട്: എ പടത്തിൽ അഭിനച്ചതിനെ കുറിച്ച് ചാർമ്മിള

944

മലയാള സിനിമിലെ ഒരുകാലത്തെ സൂപ്പർ നായിക ആയിരുന്നു നടി ചാർമ്മിള. തൊണ്ണൂറുകളിൽ മലയാള സിനിമയിൽ സജീവ സാന്നിധ്യമായിരുന്ന ചാർമിള ബാലതാരമായാണ് സിനിമയിൽ എത്തിയത്. പിന്നീട് തെന്നിന്ത്യൻ സിനിമ ലോകത്തെ തിരക്കേറിയ താരമായി നടി മാറി.

സിബിമലയിലിന്റെ സംവിധാനത്തിൽ മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായി എത്തിയ ധനം എന്ന ചിത്രത്തിലൂടെ ആയിരുന്നു ചാർമിള മലയാളത്തിലേക്ക് അരങ്ങേറിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.

Advertisements

പിന്നീട് അങ്കിൾ ബൺ, കേളി, കാബൂളിവാല എന്നിങ്ങനെ ഒരുപിടി മികച്ച ചിത്രങ്ങൾ ചാർമിളയെ തേടി എത്തി. ഇപ്പോഴും നടിയുടെ പഴയ ചിത്രങ്ങൾ മികച്ച കാഴ്ചക്കാരെ നേടുന്നുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ചാർമിളയുടെ ഒരു അഭിമുഖമാണ്.

വിഷമങ്ങൾ നിറഞ്ഞ ഘട്ടങ്ങളിൽ അതിജീവിച്ചതിനെ കുറിച്ചാണ് താരം പറയുന്നത്. ഡബ്ബിംഗ് ആർട്ടിസ്റ്റ് ശ്രീജയുടെ ചോദ്യത്തിന് ആയിരുന്നു നടി മറുപടി നൽകിയത്. ഇതിനോടൊപ്പം തന്നെ സിനിമയിൽ നിന്ന് കിട്ടിയ അനുഭവങ്ങളെ കുറിച്ചും ചാർമിള പറയുന്നുണ്ട്. ജോൺ ബ്രിട്ടാസ് അവതാരകനായി എത്തുന്ന കൈരളി ടിവിയുടെ ജെബി ജംഗ്ഷനിൽ അതിഥിയായി എത്തിയപ്പോഴാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

Also Read
ആ സമയത്തെ എന്റൈ ഒരു തോന്നലായിരുന്നു, അത് ഞാൻ ആരോടും പറഞ്ഞില്ല, പക്ഷേ പിന്നെ സംഭവിച്ചത് ഇങ്ങനെ: വെളിപ്പെടുത്തലുമായി മീരാ ജാസ്മിൻ

ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ ചാർമിളയെ താൻ കണ്ടിട്ടുണ്ട്. അത്രയും വിഷമത്തിൽ ഇരിക്കുമ്പോഴും എല്ലവരോടും ഒരു പുഞ്ചിരിയോട് കൂടിയെ സംസാരിക്കാറുള്ളൂ. ഇത് എങ്ങനെയാണ് സാധിക്കുന്നത്? അത് ജീവിതത്തിൽ നിന്ന് കുട്ടിയ ശക്തിയാണോ അല്ലെങ്കിൽ മറ്റുള്ള അഭിനയം പോലെ വെറുതെ അഭിനയിച്ച് കാണിക്കുന്നതാണോ എന്നായിരുന്നു ശ്രീജയുടെ ചോദ്യം.

ഞാൻ നന്നായി പ്രാർത്ഥിക്കാൻ തുടങ്ങി. ഈശ്വരനോടാണ് നന്ദി പറയാനുള്ളത്. കൂടുതൽ പ്രാർത്ഥിക്കാൻ തുടങ്ങിയതിന് ശേഷം അതിന് ഒരു സത്യമുളളതായി തോന്നി. ഞാൻ സ്ഥിരമായി പള്ളിയിൽ പോകുന്ന ആളല്ല. എന്നാൽ എല്ലാ ദിവസവും രാത്രി പ്രാർത്ഥിക്കും. അതിന് ശേഷമാണ് ഉറങ്ങാറുള്ളത്.

പ്രതിസന്ധി ഘട്ടങ്ങളിൽ കൂടുതൽ പ്രാർത്ഥിക്കുമെന്നും ചാർമിള പറയുന്നു. ജീവിതത്തെ വളരെ പോസിറ്റീവ് ആയി കാണുന്ന ആളാണെന്നു ചാർമിള പറയുന്നു. ചെറുപ്പത്തിൽ ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടുകളും ഇല്ലായിരുന്നു. പ്രണയ തകർച്ച നേരിടുന്നുണ്ട്. അത് ആദ്യമായിട്ടായിരുന്നു.

എന്നാൽ എന്റെ കുടുംബ പശ്ചാത്തലം വളരെ നല്ലതായിരുന്നു. അച്ഛൻ നല്ല പൈസ ഉണ്ടാക്കിയിരുന്നു. അതിനാൽ തന്നെ വലിയ ഉത്തരവാദിത്വം ഇല്ലായിരുന്നു എന്നും ചാർമിള പറയുന്നു. ബ്രിഗേഡ് സിനിമയിൽ അറിയാതെ എത്തിപ്പോയത് ആണെന്നും നടി അഭിമുഖത്തിൽ പറഞ്ഞു. ബ്രിട്ടാസിന്റെ ചോദ്യത്തിനായിരുന്നു നടി ഉത്തരം നൽകിയത്. അതിൽ പശ്ചാത്താപം ഉണ്ടെന്നും ചാർമിള പറയുന്നു.

തമിഴിലെ സിഗപ്പു റോജക്കളുടെ രണ്ടാം ഭാഗമാണെന്നാണ് എന്നോട് അന്ന് പറഞ്ഞത്. ശ്രീദേവിയും കമൽഹാസനും അഭിനയിച്ച ചിത്രം. അതിൽ ശ്രീദേവി ചെയ്ത കഥാപാത്രം ചെയ്യാൻ ആർക്കായാലും താൽപര്യം ഉണ്ടാവും. എന്നാൽ എന്റെ സീനിൽ ഒരു പ്രശ്‌നവും ഇല്ല.

ഫ്‌ളാഷ്ബാക്ക് സീനിലാണ് എന്തോ പ്രശ്‌നമുണ്ടായതെന്നാണ് ആ സിനിമയെ കുറിച്ച് ചാർമിള പറയുന്നത്. കൂടാതെ തങ്ങളുടെ കുടുംബ സുഹൃത്തായ മമ്മി സെഞ്ചറിയാണ് ഈ സിനിമ എടുത്തത്. കുറെ വർഷങ്ങളായി ഇവരെ അറിയാം. അതിനാൽ തന്നെ കുടുതൽ ഒന്നും സിനിമയെ കുറിച്ച് ചോദിച്ചിരുന്നില്ല. പോയി അഭിനയിക്കുകയായിരുന്നു. ഇന്ന് അതിൽ തനിക്ക് പശ്ചാത്താപം ഉണ്ട്. ഇന്ന് ഞാൻ ചോദിച്ചിട്ടേ പോയി അഭിനയിക്കുകയുള്ളൂവെന്നും ചാർമിള പറയുന്നു.

Also Read
തടിയൻ എന്ന് പറഞ്ഞു കല്യാണം മുടക്കിയവർക്ക് ഉള്ള മറുപടിയാണ് സെഹ്‌റ, സ്റ്റാർ സിംഗർ ഗായകൻ ഇമ്രാന്റെ ഭാര്യ സെഹ്‌റ ശരിക്കും ആരാണെന്ന് അറിയാമോ

Advertisement