ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായിരുന്നു മീരാ ജാസ്മിൻ. മലയാളത്തിന്റെ ക്ലാസ്സിക് ഡയറക്ടർ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന സിനിമയിൽ ദിലീപിന്റെ നായകയായിട്ട് ആയിരുന്നു മീരാജാസ്മിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം.
പിന്നീട് മലയാളവും തലുങ്കും തമിഴും അടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിൽ സൂപ്പർ നായികമയായി മീര തിളങ്ങി. മമ്മുട്ടി മോഹൻലാൽ അടക്കം ഒട്ടുമിക്ക തെന്നിന്ത്യൻ സൂപ്പർതാരങ്ങൾക്കും ഒപ്പം മീരാ ജാസ്മിൻ അഭിനയിച്ചു. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും താരം ഒരു ഇടവേള എടുത്തിരുന്നു.
ഇപ്പോഴിതാ ജയറാമിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കുന്ന പുതിയ ചിത്രത്തിലെ നായികയായി തിരികെ എത്തുകയാണ് മീരാ ജാസ്മിൻ. ഇക്കഴിഞ്ഞ ന് വിജയദശമി നാളിലാണ് ഈ ചിത്രത്തി തുടക്കമായത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പണ് ചിത്രീകരണം പൂർത്തിയായത്. മകൾ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
സത്യൻ അന്തിക്കാട് സിനിമയിലൂടെ വീണ്ടും മലയാളത്തിലേക്ക് വരിക എന്നത് തന്റെ വലിയ ആഗ്രഹമായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ നടി. എന്തുകൊണ്ട് സിനിമയിൽ നിന്നും വിട്ടുനിന്നുവെന്നും ഭാവിയിലേക്ക് സിനിമയിൽ എങ്ങനെ സജീവമാകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും തുറന്ന് പറയുകയാണ് മീര ജാസ്മിൻ.
മീര ജാസ്മിന്റെ വാക്കുകൾ ഇങ്ങനെ:
സിനിമയിലേക്ക് തിരിച്ചുവരാൻ ഞാൻ മാനസികമായി തയ്യാറായ സമയം മുതൽ അതായത് ഒരു 2019ന്റെ ഒക്കെ തുടക്കത്തിൽ ഞാൻ ഇങ്ങനെ ചിന്തിക്കുമായിരുന്നു. സത്യൻ അങ്കിളിന്റെ ഒരു മൂവി ഇപ്പോ വന്നിരുന്നെങ്കിൽ ചെയ്യാമായിരുന്നു സത്യൻ അങ്കിളിന്റെ സിനിമയിലൂടെ തിരിച്ചുവരായിരുന്നു എന്നൊക്കെ.
എന്റെ ആ സമയത്തെ ഒരു തോന്നലായിരുന്നു അത്. അത് ഞാൻ ആരോടും പറഞ്ഞില്ല. സത്യൻ അങ്കിളിനെ ഒന്നു വിളിക്കുക പോലും ചെയ്തില്ല. അത് മനസിൽ അങ്ങനെ ഇരുന്നു. പക്ഷെ അവിടുന്ന് ഒരു രണ്ട് മാസം കഴിഞ്ഞപ്പോൾ ഈ കൊവിഡ് ഔട്ട് ബ്രേക്കിന് മുമ്പ് തീർത്തും യാദൃശ്ചികമായി ഈ ടെലിപ്പതി എന്നൊക്കെ പറയില്ലെ അതുപോലെ അങ്കിൾ എന്നെ ഇങ്ങോട്ട് കോൺടാക്ട് ചെയ്തതാണ്.
ശരിക്കും ഒരു അത്ഭുതം ആയിരുന്നു അങ്കിളിന്റെ ആ ഫോൺ കോൾ. ഞാൻ നടിയായതും ജീവിതത്തിൽ എനിക്ക് ഉണ്ടായ നേട്ടങ്ങൾ എല്ലാം തന്നതും മലയാളമാണ് ഈ മണ്ണാണ്. മലയാളിക്ക് എന്നോട് ഉള്ള ഇഷ്ടം ഇപ്പോളും ഉണ്ട് എന്നതും എനിക്ക് വളരെ സന്തോഷവും പ്രതീക്ഷയും തരുന്ന കാര്യമാണ്. ഈ സിനിമ അനൗൺസ് ചെയ്തപ്പോളും സ്‌നേഹവും പിന്തുണയുമാണ് എനിക്ക് ഇവിടുന്ന് കിട്ടിയത്.
മീര ഇനി സജീവമായിരിക്കുമോ എന്നാണ് എല്ലാവർക്കും അറിയേണ്ടത്. സജീവമായിരിക്കും പക്ഷെ ഞാൻ സെലക്ടീവ് ആയിരിക്കും. ഇനി ഏതെങ്കിലും ഒരു ഭാഷാ ചിത്രം എന്നതിലുപരി കണ്ടന്റിനായിരിക്കും ഞാൻ പ്രാധാന്യം നൽകുക. ചിലപ്പോൾ ഈ സിനിമ ഇറങ്ങി കുറച്ച് സമയത്തേക്ക് നല്ല കഥാപാത്രങ്ങൾ കിട്ടിയില്ലെങ്കിൽ ഒരു ഗ്യാപ്പ് വന്നേക്കാം അതല്ല ഉടൻ നല്ല കഥാപാത്രം കിട്ടിയാൽ ആ ഗ്യാപ്പ് ഉണ്ടാവുകയും ഇല്ല.
ദൈവം അവസരവും ആയുസ്സും തന്നാൽ എനിക്ക് പ്രായമാകുന്ന വാർധക്യ കാലത്തൊക്കെ അഭിനയിക്കണം. പക്ഷെ കഥാപാത്രങ്ങളും ഒപ്പം സിനിമ ഏത് ടീമാണ് ചെയ്യുക എന്നൊക്കെ നോക്കിയായിരിക്കും ഇനി സിനിമ തെരഞ്ഞെടുക്കുന്നത്.
സംവിധാനം പഠിക്കണം എന്നൊക്കെ ആഗ്രഹമുണ്ട്. പക്ഷെ അത് അഭിനയം പോലെ അത്ര എളുപ്പമല്ല. സംവിധാനം പഠിക്കാൻ ഒരു അവസരം കിട്ടിയാൽ തീർച്ചയായും ഞാൻ പഠിക്കുക തന്നെ ചെയ്യും. പിന്നെ പ്രൊഡക്ക്ഷൻ ചെയ്യണം എന്നും ആഗ്രഹം ഉണ്ട്. കുറച്ച് കാലം കഴിയുമ്പോ പ്രാഡക്ഷനിലും എന്നെ പ്രതീക്ഷിക്കാം എന്നും മീരാ ജാസ്മിൻ പറയുന്നു.