മോഹൻലാലിന്റെ കാമുകിയായും ഭാര്യയായും അമ്മയായും അമ്മായിമ്മയായും അഭിനയിച്ച ഏക നടി ഞാനാണ്, തുറന്ന് പറഞ്ഞ് ശാന്തി കൃഷ്ണ

1474

എൺപതുകളിലും തൊണ്ണൂറുകളിലും നിരവധി സിനിമകളിൽ നയികയായി മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ശാന്തി കൃഷ്ണ. ദീർഘ നാളത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരികെ എത്തിയ നടിയുടെ കൈ നിറയെ ചിത്രങ്ങളാണ്.

അമ്മയായും സഹനടിയായും ഒക്കെ ഇപ്പോൾ തിളങ്ങി നിൽക്കുന്ന നടിയുടെ രണ്ടാം വരവ് നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും നടി തിളങ്ങിയിരുന്നു.

Advertisements

also Read
അത്തരം സീനുകകളിൽ ഇനി അഭിനയിക്കില്ല, കടുത്ത തീരുമാവുമായി നയൻ താര, വിശ്വസിക്കാൻ ആവാതെ ആരാധകർ

മികച്ച ഒരു നർത്തകി കൂടിയാണ് ശാന്തികൃഷ്ണ 1981ൽ ഭരതൻ സംവിധാനം ചെയ്ത നിദ്ര എന്ന ചിത്രത്തിലൂടെ ചെറു പ്രായത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടൻ ശ്രീനാഥുമായിട്ടായിരുന്നു നടിയുടെ ആദ്യ വിവാഹം. 1984ൽ ആണ് വിവാഹം നടന്നത്. 1995ൽ ബന്ധം വേർപെടുത്തി.

തുടർന്ന് 1998ൽ സദാശിവൻ ബജോറിനെ വിവാഹം ചെയ്തു. ഈ ബന്ധം 2016ൽ അവസാനിച്ചു. ഇപ്പോഴിതാ മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന് ഒപ്പമുള്ള അഭിനയത്തിന്റെ രസകരമായ മുഹൂർത്തങ്ങൾ പങ്കുവെക്കുകയാണ് താരം.

ഞാൻ ലാൽജി എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്. മോഹൻലാലിന്റെ ഭാര്യയും കാമുകിയും അമ്മയും അമ്മായിമ്മയായിട്ടുമൊക്കെ അഭിനയിച്ച ഒറ്റ നടി ഞാനാണ്. അതൊരു സത്യമാണ്. ഞാനൊരു നായികയായി നിന്ന കാലത്തും അമ്മയായി അഭിനയിച്ചിട്ടുണ്ട്.

ചെങ്കേലിൽ അമ്മായിയമ്മ ആയിരുന്നു. പിൻഗാമിയിലാണ് അമ്മയായത്. പക്ഷേ എന്ന ചിത്രത്തിൽ ഭാര്യയായി. വിഷ്ണു ലോകത്തിൽ കാമുകിയായി. ഇനി അമ്മൂമ്മ റോൾ മാത്രമേ ബാക്കി ഉള്ളുവെന്ന് തമാശരൂപേണ ശാന്തി കൃഷ്ണ പറയുന്നു. ഇതൊന്നും ഞാൻ കാര്യമാക്കാറില്ല. എന്നെ സംബന്ധിച്ചിടത്തോളം കഥാപാത്രം എത്രത്തോളം നന്നാക്കാമെന്നതാണ് ഞാൻ നോക്കുന്നത്.

also Read
എന്റെ ജീൻസും ടോപ്പും ഒക്കെ കീറി, ഞാൻ നടുറോഡിൽ ഇരുന്ന് കരഞ്ഞു: അനുഭവം വെളിപ്പെടുത്തി ഭാവന

അക്കാര്യത്തിൽ ഞാൻ വളരെ ഭാഗ്യവതിയാണ്. പല തരത്തിലുള്ള കഥാപാത്രങ്ങളും എനിക്ക് ചേരുമെന്ന് തെളിയിക്കപ്പെട്ടു. തൊണ്ണൂറുകളിൽ ഞാൻ തിരിച്ച് വന്നപ്പോഴും നായികയായി തന്നെ എന്നെ സ്വീകരിച്ചു. മമ്മൂട്ടിയുടെയൊക്കെ ഭാര്യ റോൾ എനിക്ക് ലഭിച്ചിരുന്നു. എനിക്കത് നല്ല കാര്യമാണ്. അതുകൊണ്ടാണ് ഇത്രയും വെറൈറ്റി ചെയ്യാൻ എനിക്ക് പറ്റിയതെന്നും ശാന്തി കൃഷ്ണ പറയുന്നു.

Advertisement